Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ അന്ന് ഔട്ടായിരുന്നില്ല! എന്നിട്ടും രണ്ടു തവണ 'പുറത്താക്കി'- അംപയറുടെ വെളിപ്പെടുത്തല്‍

കളിക്കളത്തില്‍ തനിക്ക് പിഴവ് പറ്റിയതായി കുറ്റസമ്മതം നടത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ അംപയര്‍ സ്റ്റീവ് ബക്‌നര്‍. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ താന്‍ രണ്ടു തവണ തെറ്റായ തീരുമാനത്തിലൂടെ ഔട്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നേരത്തേ ചില തെറ്റായ തീരുമാനങ്ങളുടെ പേരില്‍ പല തവണ പ്രതിക്കൂട്ടിലായിട്ടുള്ള അംപയര്‍ കൂടിയാണ് ബക്‌നര്‍.

ഇന്ത്യയിലും വിദേശത്തും നടന്ന രണ്ടു മല്‍സരങ്ങളിലാണ് തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് കാരണം സച്ചിന് ക്രീസ് വിടേണ്ടി വന്നതെന്നു അദ്ദേഹം പറഞ്ഞു. ഒന്ന് 2003ല്‍ ഗാബയില്‍ നടന്ന മല്‍സരത്തില്‍ ആയിരുന്നെങ്കില്‍ മറ്റൊന്ന് 2005ലെ മല്‍സരത്തിലായിരുന്നു. ഒരു റേഡിയോ ഷോയില്‍ സംസാരിക്കുകയായിരുന്നു ബക്‌നര്‍.

അംപയറുടെ പിഴവ്

രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സച്ചിന്റെ കാര്യത്തില്‍ താന്‍ തെറ്റായ തീരുമാനമെടുത്തിട്ടുണ്ട്. അന്ന് തന്റെ ഭാഗത്ത് നിന്നുണ്ടായത് പിഴവ് തന്നെയായിരുന്നു. ഒരു അംപയറും തന്റെ ഭാഗത്തു നിന്ന് തെറ്റ് സംഭവിക്കണമെന്ന് ആഗ്രഹിക്കുകയില്ല. കാരണം അങ്ങനെയുണ്ടായാല്‍ അത് എല്ലാ കാലത്തും അവരുടെ മനസ്സിലുണ്ടാവും. പിന്നീട് ഇത് അവരെ 'അപകടത്തില്‍' പെടുത്തുകയും ചെയ്യുമെന്ന് ബക്‌നര്‍ റേഡിയോ ചാനലിലൂടെ പറഞ്ഞു.

രണ്ടു പിഴവുകള്‍

മനുഷ്യന്‍മാര്‍ക്കു തെറ്റ് സംഭവിക്കും. ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍ വച്ചാണ് സച്ചിനെതിരേ താന്‍ ഔട്ട് നല്‍കിയത്. അന്ന് എല്‍ബിഡബ്ല്യുവാണ് നല്‍കേണ്ടി വന്നത്. പക്ഷെ പന്ത് വിക്കറ്റിനു മുകളിലൂടെ പോവേണ്ടതായിരുന്നു.
പിന്നീട് 2005ല്‍ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ വിക്കറ്റിനു പിറകില്‍ ക്യാച്ചെടുത്തപ്പോഴാണ് സച്ചിനെതിരേ ഔട്ട് നല്‍കിയത്. അന്ന് യഥാര്‍ഥത്തില്‍ ബാറ്റും പന്തും തമ്മില്‍ ടച്ച് ഇല്ലായിരുന്നുവെന്നും 74കാരനായ ബക്‌നര്‍ വിശദമാക്കി.

ഡിആര്‍എസ്

അംപയറുടെ തീരുമാനം പുനപ്പരിശോധിക്കാന്‍ ഇപ്പോള്‍ ടീമുകളെ സഹായിക്കുന്ന ഡിസിഷന്‍ റിവ്യു സിസ്റ്റത്തെ (ഡിആര്‍എസ്) ബക്‌നര്‍ സ്വാഗതം ചെയ്തു. ഇത് അംപയര്‍മാരെ കൂടുതല്‍ സമാധാനമായി ഉറങ്ങാന്‍ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുമ്പ് താന്‍ അംപയറായിരുന്നപ്പോള്‍ ഔട്ടല്ലാത്ത ഒരു ബാറ്റ്‌സ്മാനെതിരേ ഔട്ട് വിധിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള രാത്രികളില്‍ ഇതോര്‍ത്ത് ഉറക്കം കിട്ടാറില്ല. എന്നാല്‍ ഇപ്പോള്‍ ഇത് സംഭവിക്കില്ല. കാരണം അംപയര്‍ക്കു തെറ്റ് പറ്റിയാലും ഇത് തിരുത്താന്‍ ഡിആര്‍എസ് സഹായിക്കും. അംപയറെ സമാധാനത്തോടെ ഉറങ്ങാനും ഇതിലൂടെ കഴിയുമെന്ന് ബക്‌നര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 22, 2020, 17:24 [IST]
Other articles published on Jun 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+