Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

91ല്‍ നില്‍ക്കെ തെറ്റായി ഔട്ട് വിളിച്ചു- അടുത്ത ദിവസം സച്ചിന്‍ തന്നോടു പറഞ്ഞത് വെളിപ്പെടുത്തി ടൗഫല്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അംപയര്‍മാരിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ന്യൂസിലാന്‍ഡിന്റെ സൈമണ്‍ ടൗഫല്‍. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഐസിസിയുടെ മികച്ച അംപയര്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ കരിയറില്‍ അപൂര്‍വ്വമായി ചില അബദ്ധങ്ങളും ടൗഫല്‍ക്കു സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് ഇന്ത്യന്‍ ആരാധകരെ ഏറെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ടൗഫല്‍ സെഞ്ച്വറി നിഷേധിച്ചതായിരുന്നു കാരണം. 2007ലെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലായിരുന്നു ടൗഫലിന്റെ പിഴവ് കാരണം 91 റണ്‍സില്‍ വച്ച് സച്ചിനു ക്രീസ് വിടേണ്ടി വന്നത്. ഈ സംഭവത്തിനു ശേഷം ഗ്രൗണ്ടിനു പുറത്തു വച്ച് കണ്ടപ്പോള്‍ സച്ചിന്റെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടൗഫല്‍. 22 യാര്‍ഡ്‌സ് പോഡ്കാസ്റ്റില്‍ ഗൗരവ് കപൂറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2007ല്‍ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ 91 റണ്‍സില്‍ വച്ച് പുറത്താവുകയായിരുന്നു. പോള്‍ കോളിങ്‌വുഡിന്റെ ബൗളിങിലായിരുന്നു കളി നിയന്ത്രിച്ച ടൗഫല്‍ തെറ്റായി എല്‍ബിഡബ്ല്യു വിളിച്ചത്. അന്നു ഡിആര്‍എസ് സംവിധാനം നടപ്പാക്കിയിട്ടില്ലാത്തതിനാല്‍ അംപയറുടെ തീരുമാനത്തിനെതിരേ റിവ്യു വിളിക്കാനാവാതെ സച്ചിന്‍ നിരാശനായി ക്രീസ് വിടുകയും ചെയ്തു.
പന്ത് വിക്കറ്റില്‍ കൊള്ളില്ലെന്നു പിന്നീട് റീപ്ലേകളില്‍ വ്യക്തമായതോടെ ടൗഫല്‍ പ്രതിക്കൂട്ടിലായി. ഇതിനു ശേഷമാണ് ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തു നിന്നു അദ്ദേഹത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നത്.

സച്ചിന്‍ അസംതൃപ്തനായിരുന്നു

സച്ചിന്‍ അസംതൃപ്തനായിരുന്നു

ബൗളര്‍ക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് താന്‍ അന്നു ഔട്ട് നല്‍കിയതെന്നു ടൗഫല്‍ പറയുന്നു. കുറച്ചു ആലോചിച്ച ശേഷമായിരുന്നു സച്ചിനെതിരേ ഔട്ട് വിളിച്ചത്.
അദ്ദേഹം തീര്‍ച്ചയായും തന്റെ തീരുമാനത്തില്‍ നിരാശനുമായിരുന്നു. ഇതു അദ്ദേഹം മറച്ചു വച്ചില്ല. അല്‍പ്പനേരം ക്രീസില്‍ നിന്ന ശേഷമാണ് നിരാശയോടെ സച്ചിന്‍ ഗ്രൗണ്ട് വിട്ടത്. സച്ചിന്റെ ഭാഗത്തു നിന്നും ഈ തരത്തിലുള്ള പ്രതികരണം അസാധാരണമാണെന്നും ടൗഫല്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഹോക്ക്‌ഐ നോക്കിയപ്പോള്‍ ഒരിഞ്ച് വ്യത്യാസത്തില്‍ പന്ത് സ്റ്റംപിനെ മിസ്സ് ചെയ്തിരുന്നതായി മനസ്സിലായി. ലോക ക്രിക്കറ്റില്‍ ഇതു കാരണമുണ്ടാവുന്ന പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാമായിരുന്നു. അതിനാല്‍ തന്നെ പത്രങ്ങളോ മറ്റു മാധ്യമങ്ങളോയൊന്നും മനപ്പൂര്‍വ്വം ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചിനുമായി മുഖാമുഖം

സച്ചിനുമായി മുഖാമുഖം

സംഭവം നടന്ന് തൊട്ടടുത്ത ദിവസം രാവിലെ മോണിങ് വാക്കിനിടെ സച്ചിനുമായി താന്‍ മുഖാമുഖം വന്നതായി ടൗഫല്‍ വെളിപ്പെടുത്തി. നോക്കൂ, ഇന്നലെ നിങ്ങള്‍ക്കെതിരേ തന്റെ ഭാഗത്തു തെറ്റുപറ്റി. ഞാന്‍ അത് പുനപ്പരിശോധിച്ചപ്പോഴായിരുന്നു തെറ്റ് മനസ്സിലായതെന്നും സച്ചിനോടു താന്‍ പറഞ്ഞതായി ടൗഫല്‍ വ്യക്തമാക്കി.
വളരെ മാന്യമായ പ്രതികരണമായിരുന്നു സച്ചിന്റെ ഭാഗത്തു നിന്നുണ്ടായത്. സൈമണ്‍, നിങ്ങള്‍ക്കു തെറ്റു പറ്റിയതായി തനിക്കറിയാം. നിങ്ങള്‍ മികച്ചൊരു അംപയറാണ്. നിങ്ങളുടെ ഭാഗത്തു നിന്നു സ്ഥിരമായങ്ങനെ തെറ്റുകള്‍ സംഭവിക്കാറില്ല. അത് സാരമില്ല, അതേക്കുറിച്ച് അസ്വസ്ഥനാവേണ്ടെന്നായിരുന്നു സച്ചിന്‍ പറഞ്ഞതെന്നും ടൗഫല്‍ വെളിപ്പെടുത്തി.

Story first published: Friday, August 7, 2020, 18:15 [IST]
Other articles published on Aug 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+