Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2007ലെ ടി20 ലോകകപ്പ്: ടീമിന് ധോണി നല്‍കിയ മന്ത്രം ഒന്നു മാത്രം, വെളിപ്പെടുത്തി മുന്‍ ടീം മാനേജര്‍

എംഎസ് ധോണിയെന്ന ഇതിഹാസ നായകന്റെ പിറവിക്കു സാക്ഷിയായത് 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പായിരുന്നു. പല സീനിയര്‍ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ധോണിക്കു നായകനായി നറുക്കുവീണത്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ അനുഭവസമ്പത്തില്ലാത്ത ധോണിയെപ്പോലെ പുതിയൊരു ക്യാപ്റ്റനെ നിയമിച്ചത് വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് ഈ വിമര്‍ശകര്‍ക്കൊന്നും പറയാനില്ലായിരുന്നു. ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയാണ് ധോണി തന്റെ ക്യാപ്റ്റന്‍സി മികവ് ആദ്യമായി ലോകത്തിനു കാണിച്ചു തന്നത്.

അന്നു ഇന്ത്യയുടെ ടീം മാനേജര്‍ ലാല്‍ചന്ദ് രാജ്പുതായിരുന്നു. ടീമംഗങ്ങള്‍ക്കു ലോകകപ്പില്‍ ധോണി നല്‍കിയ മന്ത്രം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്.

ധോണിയുടെ മന്ത്രം

ടൂര്‍ണമെന്റിലുടനീളം ധോണി ടീമംഗങ്ങള്‍ക്കു നല്‍കിയ മന്ത്രം ടെന്‍ഷനടിക്കരുത്, ടെന്‍ഷന്‍ നല്‍കരുത് എന്നായിരുന്നുവെന്ന് രാജ്പുത് വ്യക്തമാക്കി. പുറത്തു നിന്നുള്ളവരുടെ വാക്കുകകള്‍ ശ്രദ്ധിക്കാതിരിക്കാനും പകരം സ്വന്തം കഴിവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ധോണി സഹതാരങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി രാജ്പുത് പറയുന്നു.
ഒരു ടീമെന്ന നിലയില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം മികച്ചതാവണമെന്നത് പ്രധാനമാണ്. താരങ്ങളെ പ്രചോദിപ്പിക്കണം, കളിക്കാര്‍ക്കു സമ്മര്‍ദ്ദം അനുഭവപ്പെടാനും പാടില്ലെന്നു രാജ്പുത് കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധിക്കരുത്

ലോകകപ്പിനിടെ ഞങ്ങളുടെ തീം ടെന്‍ഷന്‍ എടുക്കരുത്, ടെന്‍ഷന്‍ നല്‍കരുത് എന്നതായിരുന്നു. ആളുകള്‍ പലതും സംസാരിക്കുമെന്ന മുദ്രാവാക്യത്തില്‍ ധോണി ശരിക്കും വിശ്വസിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സ്വന്തം കഴിവില്‍ ശ്രദ്ധിക്കണം, മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നതിനെക്കുറിച്ച് അസ്വസ്ഥരാവേണ്ടതില്ലെന്നും തീരുമാനിച്ചതായി രാജ്പൂത് വിശദമാക്കി.

ഇന്ത്യക്ക് ആരും സാധ്യത കല്‍പ്പിച്ചില്ല


ധോണിയെ ക്യാപ്റ്റനാക്കി ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരും തന്നെ ഇന്ത്യക്കു കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്നും സ്വയം പിന്‍മാറുകയായിരുന്നു. ഇതോടെയാണ് യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഇന്ത്യ തിരഞ്ഞെടുത്തത്.
കിരീട ഫേവറിറ്റുകളായിരുന്ന ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെയെല്ലാം വീഴ്ത്തിയാണ് ഇന്ത്യ അന്നു ഫൈനലിലേക്കു മുന്നേറിയത്. കലാശക്കളിയില്‍ പാകിസ്താനെതിരേ അഞ്ചു റണ്‍സിന്റെ ഇന്ത്യ ലോകകപ്പുയര്‍ത്തിയപ്പോള്‍ അത് ക്രിക്കറ്റിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നായി മാറുകയും ചെയ്തു.

Story first published: Tuesday, June 30, 2020, 18:46 [IST]
Other articles published on Jun 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+