Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടി20 ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഐപിഎല്‍ കോച്ച്, രോഹിത് ക്യാപ്റ്റന്‍

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ലോക ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ കോച്ചായിരുന്ന ടോം മൂഡി. പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുമായി ക്രിക്ക്ബസ് ലൈവില്‍ വന്നപ്പോഴായിരുന്നു ടി20 ഇലവനെ മൂഡി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൂന്നു താരങ്ങള്‍ മൂഡിയുടെ ലോക ഇലവനിലെത്തിയിട്ടുണ്ട്. 12ാമനായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും മൂഡി നിര്‍ദേശിച്ചു. താരത്തിന്റെ ഉജ്ജ്വല ഫീല്‍ഡിങാണ് കാരണമെന്നു അദ്ദേഹം പറയുന്നു.

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇലവനിലെത്തിയ ഇന്ത്യന്‍ കളിക്കാര്‍. രോഹിത്തിനെയാണ് മൂഡി ഇലവന്റെ നായകസ്ഥാനമേല്‍പ്പിച്ചത്. ഐപിഎവ്വില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള മികച്ച ക്യാപ്റ്റന്‍സി തന്നെയാണ് ഇതിനു കാരണം. ഹിറ്റ്മാന് കീഴില്‍ നാലു ഐപിഎല്‍ കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറും രോഹിത്തുമാണ് മൂഡിയുടെ ലോക ടി20 ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ കോലിയിറങ്ങുമ്പോള്‍ നാലാമനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡില്ലിയേഴ്‌സ് കളിക്കും. വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാനാണ് വിക്കറ്റ് കീപ്പര്‍. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വിന്‍ഡീസിന്റെ തന്നെ ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ കളിക്കും. ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇന്ത്യയുടെ ബുംറ, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് ഇലവനിലെ ഏക സ്പിന്നര്‍.

2

മൂഡിയുടെ ലോക ടി20 ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), രോഹിത് ശര്‍മ (ക്യാപ്റ്റന്‍, ഇന്ത്യ), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), നിക്കോളാസ് പുരാന്‍ (വെസ്റ്റ് ഇന്‍ഡീസ്), ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്), സുനില്‍ നരെയ്ന്‍ (വെസ്റ്റ് ഇന്‍ഡീസ്), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍).
12ാമന്‍- രവീന്ദ്ര ജഡേജ (ഇന്ത്യ).

Story first published: Wednesday, July 8, 2020, 17:24 [IST]
Other articles published on Jul 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+