ടെസ്റ്റില്‍ ബുംറ കസറുമെന്ന് ആദ്യം ഉറപ്പിച്ചത് യുവി!! അതും 2013ല്‍... കാരണം ആ സംഭവം
മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായി മാറിയിരിക്കുകയാണ് യുവ പേസര്‍ ജസ്പ്രീത് ബുംറ. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഗഭീര പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്കു മുന്നേറവെ ടീമിനു വ്യക്തമായ മേല്‍ക്കൈ നല്‍കിയത് ആദ്യ ഇന്നിങ്‌സില്‍ ബുംറയുടെ മാസ്മരിക സ്‌പെല്ലായിരുന്നു.
നേരത്തേ ടി20, ഏകദിനം എന്നിവയില്‍ മാത്രമേ ബുംറയ്ക്കു തിളങ്ങാന്‍ കഴിയൂവെന്നാണ് പലരും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ടെസ്റ്റിലും താരം തരംഗമായി കൊണ്ടിരിക്കുന്നത്. ടെസ്റ്റിലും വെന്നിക്കൊടി പാറിക്കാന്‍ ബുംറയ്ക്കു സാധിക്കുമെന്നു 2013ല്‍ തന്നെ തനിക്കു ഉറപ്പുണ്ടായിരുന്നുവെന്നു ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വ്യക്തമാക്കി.

2013ലെ രഞ്ജി മല്‍സരം
2013ല്‍ നടന്ന രഞ്ജി ട്രോഫിക്കിടെയാണ് ബുംറയുടെ പ്രതിഭ താന്‍ തിരിച്ചറിഞ്ഞതെന്നു യുവി വെളിപ്പടുത്തി. അന്നു ബുംറയ്‌ക്കെതിരേ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. അപ്പോഴാണ് ടെസ്റ്റിലും ഇന്ത്യന്‍ ബൗളിങിന്റെ പേസ് സെന്‍സേഷനായി ബുംറ മാറുമെന്നു തിരിച്ചറിഞ്ഞതെന്നും യുവി കൂട്ടിച്ചേര്‍ത്തു.

ബുംറ ക്ലാസ് ബൗളര്‍
ബുംറ ശരിക്കുമൊരു ക്ലാസ് ബൗളര്‍ തന്നെയാണ്. അദ്ദേഹത്തെപ്പോലുള്ള ബൗളര്‍ എല്ലായ്‌പ്പോഴും പിറവിയെടുക്കില്ലെന്നും യുവി ചൂണ്ടിക്കാട്ടി. മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ നടന്ന കളിയിലാണ് ഗുജറാത്തിനെതിരേ ആദ്യമായി ബുംറയ്‌ക്കെതിരേ ബാറ്റ് ചെയ്തത്. താരത്തിന്റെ അപകടകരമായനാലോവറകളുംഅന്നു നേരിട്ടു. ടെസ്റ്റില്‍ ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായി ബുംറ മാറുമെന്ന് അന്നു തന്നെ തോന്നിയിരുന്നെന്നും യുവി വിശദമാക്കി.

പലരും സംശയം പ്രകടിപ്പിച്ചു
വ്യത്യസ്ത ബൗളിങ് ആക്ഷനായതിനാല്‍ തന്നെ ബുംറയ്ക്കു ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമോയെന്നു നേരത്തേ പലരും സംശയം പ്രകടിപ്പിച്ചിരുന്നാതായി യുവി പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളോടു പ്രതികരിക്കാതിരുന്ന അവന്‍ മിന്നുന്ന പ്രകടനത്തിലൂടെയാണ് ഇവയ്ക്കു മറുപടി നല്‍കിയത്. ഇപ്പോള്‍ ആധുനിക ക്രിക്കറ്റിലെ മറ്റു ബൗളര്‍മാരേക്കാള്‍ ഒരു പടി മുകളിലാണ് ബുംറയുടെ സ്ഥാനമെന്നും യുവി ചൂണ്ടിക്കാട്ടി.

കണ്ടെത്തിയത് ജോണ്‍ റൈറ്റ്
ഇന്ത്യയുടെ മുന്‍ കോച്ചായ ജോണ്‍ റൈറ്റാണ് ബുംറയുടെ പ്രതിഭയെ തിരിച്ചറിയുന്നത്. അന്നു മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. റൈറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 2013ല്‍ ബുംറ ഐപിഎല്ലില്‍ മുംബൈ ടീമിന്റെ ഭാഗമാവുകയായിരുന്നു.
2016ല്‍ ഇന്ത്യക്കു വേണ്ടി ടി20, ഏകദിനം എന്നിവയില്‍ അരങ്ങേറിയ പേസര്‍ക്കു ടെസ്റ്റില്‍ കളിക്കാന്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെയായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 12 ടെസ്റ്റുകളില്‍ നിന്നും 61 വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications