
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് കരിയറിലാദ്യമായി പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ട്വന്റി20 ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത സീസണില്‍ താന്‍ പിഎസ്എല്ലില്‍ ഉണ്ടാവുമെന്ന് ട്വിറ്ററിലൂടെ എബിഡി അറിയിച്ചു. പിഎസ്എല്ലു മായി താരം കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ ഏതു ഫ്രാഞ്ചൈസിക്കു വേണ്ടിയായിരിക്കും അദ്ദേഹം കളിക്കുകയെന്ന് അറിയാന്‍ കാത്തിരിക്കേണ്ടിവരും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ട്വന്റി20 ടൂര്‍ണമെന്റുകളിലൊന്നായി പിഎസ്എല്‍ മാറിക്കഴിഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റിന് ഈ ടൂര്‍ണമെന്റ് നല്‍കിയ ഉണര്‍വ്വ് കുറച്ചൊന്നുമല്ല. പിഎസ്എല്ലിലെ ചില മല്‍സരങ്ങള്‍ ടെലിവിഷനില്‍ താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും ട്വിറ്ററില്‍ എബിഡി കുറിച്ചു. അടുത്ത് സീസണിലെ പിഎസ്എല്ലിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും താരം സൂചിപ്പിച്ചു.
ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ഈ വര്‍ഷം എബിഡി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നുമ വിരമിച്ചിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെയാണ് താരം തികച്ചും അപ്രതീക്ഷിതമായി വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. എങ്കിലും ഐപിഎഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ തുടരുമെന്ന് എബിഡി വ്യക്തമാക്കുകയും ചെയ്തിരുന്നു.