Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരേ ദിവസം, രണ്ട് ഇന്ത്യ: ടെസ്റ്റില്‍ കോലി, ടി20യില്‍ രാഹുല്‍ നയിക്കും- ചോപ്രയുടെ ഇലവന്‍ കാണാം

മുംബൈ: ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിന്റെ വരവോടെ ക്രിക്കറ്റ് ഒരു ത്രില്ലര്‍ സിനിമ പോലെ ആവേശകരമായി മാറിക്കഴിഞ്ഞു. ഇതു കൊണ്ടും തീരുന്നില്ല. ഭാവിയില്‍ പുതിയ പല പരീക്ഷണങ്ങളും ക്രിക്കറ്റില്‍ പ്രതീക്ഷിക്കാം. ഇവയില്‍ ഏറ്റവുമധികം സാധ്യതയുള്ളതാണ് ഒരു ദിവസം തന്നെ രണ്ടു ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ഇലവനെ ഒരു ടീം അണിനിരത്തുകയെന്നത്. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് പല പരമ്പരകളും റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഈ കുറവ് നികത്താന്‍ ഭാവിയില്‍ പല ടീമുകളും ഈ പരീക്ഷണത്തിന് മുതിര്‍ന്നേക്കും. ടീം ഇന്ത്യയും ഇതില്‍ നിന്നും മാറിനില്‍ക്കാന്‍ സാധ്യതയില്ല.

ഇന്ത്യ ഭാവിയില്‍ ഒരു ദിവസം തന്നെ ടെസ്റ്റ്, ടി20 എന്നിവയില്‍ കളിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും ഇലവനെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. വിരാട് കോലിയെ ടെസ്റ്റ് ഇലവന്റെയും കെഎല്‍ രാഹുലിനെ ടി20 ഇലവന്റെയും ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുത്തു.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍

ഇന്ത്യക്കു നിലവില്‍ ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും സ്‌പെഷ്യലിസ്റ്റുകളായ നിരവധി താരങ്ങളുണ്ട്. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഹനുമാ വിഹാരി എന്നിവരെല്ലാം ടെസ്റ്റില്‍ മാത്രമേ ടീം ഇന്ത്യയുടെ ഭാഗമായുള്ളൂ.
എന്നാല്‍ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെല്ലാം നിശ്ചിത ഓവര്‍ ടീം സ്‌പെഷ്യലിസ്റ്റുകളാണ്. മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരം സാന്നിധ്യമായ കുറച്ചു താരങ്ങള്‍ മാത്രമേ നിലവില്‍ ഇന്ത്യക്കുള്ളൂ.

ടെസ്റ്റ് ഇലവന്‍

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെന്ന കാറ്റഗറിയില്‍പ്പെടുന്ന താരങ്ങളെയെല്ലാം ചോപ്ര തന്റെ ടെസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ മാത്രം ടെസ്റ്റ് ഇലവനിലും സ്ഥാനമുറപ്പിച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അപകരകാരിയായ ഓപ്പണര്‍ രോഹിത് ശര്‍മയെ അദ്ദേഹം ടെസ്റ്റ് ഇലവനിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോലി നയിക്കുന്ന ടെസ്റ്റ് ഇലവനില്‍ മായങ്ക് അഗര്‍വാളാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. പുജാര, കോലി, രഹാനെ എന്നിവരാണ് ബാറ്റിങില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. വിഹാരി ആറാമനായി ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ്. അശ്വിനാണ് ഇലവനിലെ ഏക സപിന്നര്‍. ഇഷാന്ത്, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും. സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ടീമിലെ 12ാമന്‍.

രാഹുലിന്റെ ടീം

രാഹുല്‍ നയിക്കുന്ന ടി20 ഇലവനിലാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ചോപ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുലും ധവാനും ചേര്‍ന്നായിരിക്കും ഇലവനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
കോലിയുടെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെയിറങ്ങുമ്പോള്‍ ശ്രേയസിന് നാലാം സ്ഥാനം. യുവതാരം റിഷഭ് പന്താണ് വിക്കറ്റ് കാക്കുക.
ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. യുസ്വേന്ദ്ര ചഹലാണ് ഇലവനിലെ ഏക സ്പിന്നര്‍. ബുംറയെക്കൂടാതെ ദീപക് ചഹറും ഭുവനേശ്വര്‍ കുമാറുമാണ് ഇലവനിലെ മറ്റു പേസര്‍മാര്‍. ശര്‍ദ്ദുല്‍ താക്കൂര്‍ 12ാമനായി ഇലവനിലെത്തി.

ഇന്ത്യയുടെ ടെസ്റ്റ് ഇലവന്‍

ഇന്ത്യയുടെ ടെസ്റ്റ് ഇലവന്‍

രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്. 12ാമന്‍- കുല്‍ദീപ് യാദവ്.

ഇന്ത്യയുടെ ടി20 ഇലവന്‍

ഇന്ത്യയുടെ ടി20 ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ. 12ാമന്‍- ശര്‍ദ്ദുല്‍ താക്കൂര്‍.

Story first published: Monday, June 8, 2020, 9:14 [IST]
Other articles published on Jun 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+