For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

27ാം വയസ്സില്‍ ടെസ്റ്റ് നിര്‍ത്തി, ആമിര്‍ ഇത്രയും വിഡ്ഢിയോ? തുറന്നടിച്ച് അക്തര്‍

36 ടെസ്റ്റുകളില്‍ മാത്രമേ ആമിര്‍ കളിച്ചിട്ടുള്ളൂ

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് യുവ പേസ് സെന്‍സേഷനായ മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കെ, ടെസ്റ്റില്‍ ഇനിയുമേറെ വര്‍ഷങ്ങള്‍ കളിക്കാനുള്ള ശാരീരിക ക്ഷമത ഉണ്ടെന്നിരിക്കെ ആമിര്‍ കളിയാക്കിയത് ക്രിക്കറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് താന്‍ ടെസ്റ്റ് മതിയാക്കുന്നതെന്നാണ് 27 കാരനായ ആമിറിന്റെ വിശദീകരണം.

ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള ആമിറിന്റെ തീരുമാനം പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിനെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ കടുത്ത ഭാഷയിലാണ് ആമിറിനെ അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.

ഇത്രയും വലിയ വിഡ്ഢിയോ?

ഇത്രയും വലിയ വിഡ്ഢിയോ?

27ാം വയസ്സില്‍ തന്നെ ടെസ്റ്റ് മതിയാക്കി നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കൂടുതല്‍ കളിക്കുകയെന്ന തീരുമാനമെടുത്ത ആമിറിനേക്കാള്‍ വലിയ വിഡ്ഢിയുണ്ടാവുമോയെന്നാണ് അക്തര്‍ തുറന്നടിച്ചത്.
വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട ആമിറിനെ ക്രിക്കറ്റിലേക്കു തിരിച്ചു കൊണ്ടു വന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. ഇതിനുള്ള നന്ദി കാണിക്കേണ്ട സമയമാണ് അദ്ദേഹത്തിന് ഇതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. പക്ഷെ അതിന് ശ്രമിക്കാതെ ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള ആമിറിന്റെ തീരുമാനം നന്ദികേടാണെന്നും അക്തര്‍ പറയുന്നു.

എല്ലാവരും വിരമിക്കും

എല്ലാവരും വിരമിക്കും

ആമിര്‍ വിരമിച്ചത് നോക്കുമ്പോള്‍ പാക് ബൗളര്‍മാരായ വഹാബ് റിയാസ്, ജുനൈദ് ഖാന്‍, ഹസന്‍ അലി എന്നിവരും ടെസ്റ്റ് നിര്‍ത്തി ടി20യില്‍ മാത്രം കളിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും അക്തര്‍ വ്യക്തമാക്കി. പാകിസ്താന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? അവര്‍ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്?
വിലക്കിനു ശേഷം ഫോം വീണ്ടെടുത്ത ആമിറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാന്‍ പാകിസ്താന്‍ ശ്രമിക്കുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിനു വിരമിക്കാന്‍ തോന്നുകയെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എല്ലാ പാക് ബൗളര്‍മാര്‍ക്കും ടി20 ബൗളര്‍മാര്‍ മാത്രമായാല്‍ മതി, എല്ലാവര്‍ക്കും ടി20 കളിച്ചാല്‍ മതിയെന്നും അക്തര്‍ വിമര്‍ശിച്ചു.

കരിയറിലെ മികച്ച സമയം

കരിയറിലെ മികച്ച സമയം

ഒരു പേസ് ബൗളറെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും മികച്ച പ്രായമാണ് 27 വയസ്സ്. കളി തുടര്‍ന്നാല്‍ 50ല്‍ കൂടുതല്‍ ടെസ്റ്റുകൡല്‍ ആമിറിനു കളിക്കാനാവും. ടെസ്റ്റില്‍ പാക് ടീമിനെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ആമിര്‍.
അതുകൊണ്ട് തന്നെ ടെസ്റ്റ് നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം ബുദ്ധിശൂന്യതയാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ താന്‍ അംഗമായിരുന്നെങ്കില്‍ ആമിറിനെ ടി20 ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തില്ലായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.
36 ടെസ്റ്റുകളാണ് ആമിര്‍ പാക് ടീമിനു വേണ്ടി കളിച്ചിട്ടുള്ളത്. 119 വിക്കറ്റുകളും പേസര്‍ നേടി.

Story first published: Saturday, July 27, 2019, 14:37 [IST]
Other articles published on Jul 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+