Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന്‍ എപ്പോഴും ബെസ്റ്റ്-ബട്ട്

1

കറാച്ചി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിരാട് കോലി. മുന്‍ ഇന്ത്യന്‍ നായകന്റെ ബാറ്റിങ് ടെക്‌നിക്കുകളും ക്ലാസിക് ശൈലിയും അധികം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവകാശപ്പെടാനാവാത്തതാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ബാറ്റിങ് പ്രതിഭയാണ് കോലിയെന്ന് പറയാം. ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി മുന്നൊരുക്കം നടത്തുകയാണ് കോലി. ഏറെക്കാലം ഫോം ഔട്ടായിരുന്ന കോലി പരിമിത ഓവറില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ടെസ്റ്റിലെ പ്രകടനങ്ങള്‍ മോശമാണ്.

ടെസ്റ്റില്‍ കോലിയുടെ തിരിച്ചുവരവ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പരിക്ക് ഇന്ത്യയെ വലക്കുമ്പോള്‍ കോലിയുടെ ബാറ്റിങ് പ്രകടനത്തിലാണ് എല്ലാ പ്രതീക്ഷയും . സീനിയര്‍ താരം ഫോമിലേക്കെത്താനാവാത്ത പക്ഷം ഇത്തവണ ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമായിരിക്കും.

ഇപ്പോഴിതാ കോലിയെ മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ കുമാര്‍ സംഗക്കാരയുമായി താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട്. കോലിയുടെ മികച്ച പ്രകടനം ഇനിയും വരേണ്ടിയിരിക്കുന്നുവെന്നും എന്നാല്‍ അവന്‍ കരിയറിന്റെ എല്ലാ സമയത്തും ബെസ്റ്റാണെന്നുമാണ് ബട്ട് പറയുന്നത്.

കോലി ഫുള്‍ ഫോമിലേക്കെത്തിയിട്ടില്ല

കോലി ഫുള്‍ ഫോമിലേക്കെത്തിയിട്ടില്ല

കോലിയില്‍ നിന്ന് ഏറ്റവും മികച്ചത് ഇനിയും വരേണ്ടിയിരിക്കുന്നു. കോലി ഫോമിലേക്ക് എത്തിയെങ്കിലും ഫുള്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. കോലിയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ അവനെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ലായിരുന്നു. എന്നാല്‍ കുമാര്‍ സംഗക്കാരയുടെ കരിയര്‍ നോക്കുക.

തുടക്കം മുതല്‍ അവസാനിപ്പിക്കുന്നതുവരെ ഒരേ ഫോമിലാണ് അവന്‍ കളിച്ചത്. ചെറുപ്പം മുതല്‍ ഒരേ മികവോടെ കളിക്കാന്‍ അവനായി'-സല്‍മാന്‍ ബട്ട് പറഞ്ഞു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സംഗക്കാര മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടിയാണ് കളമൊഴിഞ്ഞത്.

Also Read: രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

കോലി ഭാവി തീരുമാനിക്കേണ്ട സമയമായി

കോലി ഭാവി തീരുമാനിക്കേണ്ട സമയമായി

ആധുനിക ക്രിക്കറ്റില്‍ എല്ലാ ഭാരവും ഒരു താരത്തിന്റെ ചുമലിലേക്ക് നല്‍കുന്നതാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ബുദ്ധിമാന്‍മാരായ താരങ്ങള്‍ അവരുടെ ശൈലിക്ക് അനുസരിച്ചുള്ള ഫോര്‍മാറ്റ് തിരഞ്ഞെടുക്കുകയും അതില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ആ ക്ലാസ് പ്രകടനം തുടര്‍ന്നുകൊണ്ടുപോകാനാവും.

അതുകൊണ്ട് തന്നെ കോലി തന്റെ ഭാവി തീരുമാനിക്കേണ്ടിയിരിക്കുന്ന സമയമാണിത്. കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടതായുണ്ടെന്നാണ് എനിക്ക് തോന്നുന്നത്'-ബട്ട് പറഞ്ഞു. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി തിരിച്ചുവരവില്‍ ടി20 സെഞ്ച്വറിയടക്കം നേടി.

മൂന്ന് ഫോര്‍മാറ്റിലും കോലി പഴയ മികവിലേക്കെത്തുമോയെന്നതാണ് ആരാധകര്‍ ഇപ്പോഴും ഉറ്റുനോക്കുന്നത്. കോലിയുടെ പ്രകടനം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാറായോ?

കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാറായോ?

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയില്‍ കളിച്ചിരുന്ന താരമാണ് വിരാട് കോലി. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റിലെ കോലിയുടെ ശരാശരി 50ന് താഴോട്ട് പോയിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും കോലിക്ക് ഇനിയും ഏറെ നാള്‍ കളിക്കാനാവും.

കാരണം അത്രത്തോളം ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരമാണ് കോലിക്കുള്ളത്. പരിശീലനത്തിലും ഫിറ്റ്‌നസിലും കോലി വിട്ടുവീഴ്ച്ച ചെയ്യാറില്ല. നിലവിലെ ഫിറ്റ്‌നസ് വിലയിരുത്തിയാല്‍ 40 വയസിന് മുകളില്‍ കളിക്കാന്‍ കോലിക്ക് സാധിക്കും.

കോലി പരിമിത ഓവറില്‍ ഫോമിലേക്കെത്തിയതിനാല്‍ത്തന്നെ ടെസ്റ്റിലേക്കും ഫോമിലേക്ക് തിരിച്ചെത്താന്‍ അധികം സമയം വേണ്ടിവരില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെത്തന്നെ കോലി മടങ്ങിവരവ് നടത്തിയേക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി കോലിയുടെ പേരിലാണ്. കോലിക്ക് ഇനിയും വലിയ നേട്ടങ്ങളേക്ക് പോകാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, February 5, 2023, 18:25 [IST]
Other articles published on Feb 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+