Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ടൈം കഴിഞ്ഞോ? അറിയിക്കേണ്ടത് അവര്‍ തന്നെ... സെവാഗിന് പറയാനുള്ളത്

sehwag

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം മുന്‍ നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ്. ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്തായ ശേഷമാണ് ധോണിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടേത് എന്ന തരത്തില്‍ നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ ഇവയെക്കുറിച്ചെല്ലാം ധോണി മൗനം പാലിക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ധോണിയെ പരിഗണിക്കുമോയെന്ന കാര്യം അവ്യക്തമാണ്. അതിനിടെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ടീമംഗവും വെടിക്കെട്ട് ഓപ്പണറുമായിരുന്ന വീരേന്ദര്‍ സെവാഗ്.

സെലക്ടര്‍മാര്‍ ധോണിയെ അറിയിക്കണം

സെലക്ടര്‍മാര്‍ ധോണിയെ അറിയിക്കണം

വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് സെലക്ടര്‍മാര്‍ ധോണിയെ ഫോണില്‍ വിളിച്ച് സംസാരിക്കണമെന്ന് സെവാഗ് ആവശ്യപ്പെടുന്നു. ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി തുടര്‍ന്നും ധോണിയെ പരിഗണിക്കുമോയെന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ അദ്ദേഹത്തോടു സംസാരിക്കണം.
എപ്പോഴാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനം ധോണിക്കു വിടുന്നതാണ് ഏറ്റവും ഉചിതമെന്നും സെവാഗ് വിശദമാക്കി.

വിമര്‍ശനം നേരിട്ടു

വിമര്‍ശനം നേരിട്ടു

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മോശമല്ലാത്ത പ്രകടനാണ് ധോണി കാഴ്ചവച്ചത്. എന്നിട്ടും ചില മല്‍സരങ്ങളിലെ വേഗം കുറഞ്ഞ ഇന്നിങ്‌സുകളുടെ പേരില്‍ അദ്ദേഹത്തിന് പഴി കേള്‍ക്കേണ്ടി വന്നിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ളവര്‍ ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചെങ്കിലും അപ്പോഴെല്ലാം ക്യാപ്റ്റന്‍ വിരാട് കോലി പൂര്‍ണ പിന്തുണയാണ് നല്‍കിയത്.
ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളിലും ധോണി കളിച്ചിരുന്നു. രണ്ടു ഫിഫ്റ്റികളും അദ്ദേഹം നേടി.

സെമിയില്‍ ഏഴാമന്‍

സെമിയില്‍ ഏഴാമന്‍

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ ധോണിയെ ഏഴാമനായി ഇന്ത്യ ക്രീസിലിറക്കിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം ഇന്ത്യ പതറവെ ധോണിയെ നേരത്തേ ഇറക്കുന്നതായിരുന്നു ഉചിതമെന്നാണ് പല മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടിയത്.
എങ്കിലും സെമിയില്‍ ഫിഫ്റ്റി നേടിയ ധോണി രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. പക്ഷെ ടീമിനെ വിജയത്തിലെക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

Story first published: Friday, July 19, 2019, 10:50 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+