Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ വീക്ക്നെസ് ഇപ്പോഴില്ല, ദുബെയെ എങ്ങനെ ധോണി ഹീറോയാക്കി? മുന്‍ താരം പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള രണ്ടാം വരവില്‍ ഉജ്ജ്വല പ്രകടനങ്ങളിലൂടെ എല്ലാവരുടെയും കൈയടി നേടിയെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുകയും വളരെ പെട്ടെന്നു ചിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാവുകയും ചെയ്ത താരമാണ് അദ്ദേഹം. ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് ദുബെയ്ക്കുണ്ടാവില്ലെന്നും എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ 2022ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള വരവ് താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറി.

ഒരു താരത്തെ എങ്ങനെ നന്നായി പ്രയോജനപ്പെടുത്താമെന്നു തന്നേക്കാള്‍ നന്നായി അറിയാവുന്ന ക്യാപ്റ്റന്‍ വേറെയില്ലെന്നു സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി ഒരിക്കല്‍ക്കൂടി കാണിച്ചു തന്നു. ഇതോടെ ദുബെ മാച്ച് വിന്നറായി ഉയര്‍ന്നു വരികയും ചെയ്യുകയായിരുന്നു. എങ്ങനെയാണ് ദുബെയെ ധോണി ഈ തരത്തില്‍ മാറ്റിയെടുത്തതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ അഭിനവ് മുകുന്ദ്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHIVAM DUBE

ഷോര്‍ട്ട് ബോളുകളായിരുന്നു നേരത്തേ ദുബെയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. ഇതു എങ്ങനെ നേരിടണമെന്നു ദുബെയ്ക്കു വലിയ ധാരണ ഇല്ലായിരുന്നു. ഈ കാരണത്താല്‍ ഷോര്‍ട്ട് ബോളുകളില്‍ പല തവണ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. 2022ലെ സീസണിനു മുമ്പ് സിഎസ്‌കെയിലേക്കു വന്നപ്പോള്‍ ധോണി ഇതേക്കുറിച്ച് ദുബെയുമായി സംസാരിച്ചിട്ടുണ്ടാവുമെന്നു അഭിനവ് മുകുന്ദ് അഭിപ്രായപ്പെട്ടു.

എംഎസ് ധോണിയുമായി ശിവം ദുബെ തന്റെ വീക്ക്‌നെസിനെക്കുറിച്ച് തുറന്നു സംസാരിച്ചുവെന്നാണ് ബന്ധപ്പെട്ട ഒരാള്‍ എന്നോടു പറഞ്ഞത്. ഇതു റോക്കറ്റ് സയന്‍സൊന്നുമല്ലെന്നും ഷോര്‍ട്ട് ബോളുകളെ ആക്രമിക്കരുതെന്നുമായിരുന്നു ദുബെയ്ക്കു ധോണി അന്നു നല്‍കിയ ഉപദേശമെന്നും അഭിനവ് മുകുന്ദ് വ്യക്തമാക്കി.

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവും ഉയരമുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണെങ്കിലും ഷോര്‍ട്ട് ബോളുകളെ നേരിടുമ്പോള്‍ തുടക്കകാലത്തു ദുബെ സ്ഥിരമായി പതറിയിരുന്നു. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ അഫ്ഗാനിസ്താന്‍ ബൗളര്‍മാരും ഇതേ തന്ത്രമാണ് ദുബെയ്‌ക്കെതിരേ പ്രയോഗിച്ചത്. പക്ഷെ ഇത്തവണ ദുബെയെ വീഴ്ത്താന്‍ അവര്‍ക്കായില്ല.

ഷോര്‍ട്ട് ബോളുകള്‍ നേരിടുമ്പോള്‍ അല്‍പ്പമൊന്നു വിഷമിച്ചെങ്കിലും ധോണിയുടെ നിര്‍ദേശം പോലെ തന്റെ വിക്കറ്റ് വലിച്ചെറിയാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. 40 ബോളില്‍ പുറത്താവാതെ 60 റണ്‍സാണ് കളിയില്‍ ദുബെ നേടിയത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യിലും അദ്ദേഹം പ്രകടനം ആവര്‍ത്തിച്ചു. 32 ബോളില്‍ പുറത്താവാതെ ദുബെ വാരിക്കൂട്ടിയത് 63 റണ്‍സായിരുന്നു.

DHONI FLEMING

മല്‍സരശേഷം ധോണിയുടെ ഉപദേശമാണ് തന്റെ കളിയെ സ്വാധീനിച്ചതെന്നു ദുബെ തുറന്നു പറയുകയും ചെയ്തിരുന്നു. ഈ ക്രെഡിറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും മഹി ഭായിക്കുമാണ് (എംഎസ് ധോണി). കാരണം എന്നില്‍ എല്ലായ്‌പ്പോഴും ഈ തരത്തിലുള്ള ഗെയിം ഉണ്ടായിരുന്നു. അവരാണ് എന്റെയുള്ളിലെ ഏറ്റവും മികച്ച ഏറ്റവും മികച്ചത് പുറത്തു കൊണ്ടുവന്നത്.

അവര്‍ എന്നെ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുകയും നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നതായി പറയുകയും ചെയ്തിരുന്നു. സ്റ്റീഫന്‍ ഫ്‌ളെമിങും മൈക്ക് ഹസ്സിയും തന്നില്‍ ഏറെ വിശ്വാസം കാണിച്ചുവെന്നും ദുബെ വ്യക്തമാക്കിയിരുന്നു.

മുന്നോട്ടുപോകവെ സ്വന്തം പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്റെ ഈ റേഞ്ച് ദൈവം നല്‍കിയ സമ്മാനമാണ്. ഞാനും ഇതിനു വേണ്ടി ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ട്. സ്വന്തം ഗെയിമില്‍ ഒരുപാട് ഏരിയയില്‍ താന്‍ മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ദുബെ പറയുന്നു.

Story first published: Tuesday, January 16, 2024, 10:50 [IST]
Other articles published on Jan 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+