വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: മുംബൈക്ക് കിരീടം 4, ചെന്നൈക്ക് 3... പക്ഷെ കേമന്‍മാര്‍ സിഎസ്‌കെ! കാരണം സ്റ്റൈറിസ് പറയുന്നു

നിലവിലെ ജേതാക്കള്‍ കൂടിയാണ് മുംബൈ

വെല്ലിങ്ടണ്‍: ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായിട്ടുള്ള ടീമെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണെങ്കിലും ഏറ്റവും മികച്ച ടീമായി താന്‍ പരിഗണിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണെന്ന് മുന്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറും ഇപ്പോള്‍ കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ്. നിലവിലെ ജേതാക്കള്‍ കൂടിയായ മുംബൈ നാലു തവണ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സിഎസ്‌കെ മൂന്നു തവണ കിരീടം കൈക്കലാക്കിയത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ മുംബൈയോട് സിഎസ്‌കെ പരാജയപ്പെടുകയായിരുന്നു.

styris

സിഎസ്‌കെയാണ് ഐപിഎല്ലില്‍ മുംബൈയേക്കാള്‍ കേമന്മാരെന്നു താന്‍ ചൂണ്ടിക്കാന്‍ ചില കാരണങ്ങളുമുണ്ടെന്ന് സ്റ്റൈറിസ് പറയുന്നു. ഇവയില്‍ ആദ്യത്തേത് സ്ഥിരതയാണ്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍പ്പോലും സിഎസ്‌കെ പ്ലേഓഫ് കാണാതെ പുറത്തായിട്ടില്ല. ഏറ്റവുമധികം നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ ജയിച്ച ടീമും അവര്‍ തന്നെയാണ്.

അവന്‍ ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്‌റഅവന്‍ ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്‌റ

ബുംറയാവരുത്, കൊറോണ വരും! ട്രോളിയ പാക് ടീമിന് പണി കിട്ടി... ഇന്ത്യന്‍ ഫാന്‍സ് പഞ്ഞിക്കിട്ടുബുംറയാവരുത്, കൊറോണ വരും! ട്രോളിയ പാക് ടീമിന് പണി കിട്ടി... ഇന്ത്യന്‍ ഫാന്‍സ് പഞ്ഞിക്കിട്ടു

ഹീറോ സച്ചിന്‍... മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നല്ല, 2 പേര്‍! തിരഞ്ഞെടുത്ത് ടെസ്റ്റ് താരം വിഹാരിഹീറോ സച്ചിന്‍... മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നല്ല, 2 പേര്‍! തിരഞ്ഞെടുത്ത് ടെസ്റ്റ് താരം വിഹാരി

ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ മികച്ച താരങ്ങളെ ഐപിഎല്ലില്‍ ഓരോ ഫ്രാഞ്ചൈസിയും സംഭാവന ചെയ്യണമെന്നാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം ആഗ്രഹിക്കുന്നത്. അങ്ങനെ നോക്കിയാല്‍ സിഎസ്‌കെയാണ് ഈ ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുക. ഏറ്റവുമധികം താരങ്ങള്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടുള്ളത് സിഎസ്‌കെയില്‍ നിന്നാണ്. ഇനിയും കൂടുതല്‍ കളിക്കാരെ രാജ്യത്തിനു സമ്മാനിക്കണമെന്ന ആഗ്രഹത്തോടെയാണ് അവര്‍ ഓരോ സീസണിലും കളിച്ചു കൊണ്ടിരിക്കുന്നതെന്നും സ്‌റ്റൈറിസ് ചൂണ്ടിക്കാട്ടി.

csk

ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറും ഏറ്റവും മികച്ച ഫിനിഷര്‍ ബൗളറും തമ്മിലുള്ള പോരാട്ടം കൂടിയാണ് സിഎസ്‌കെ- മുംബൈ മല്‍സരമെന്ന് സ്‌റ്റൈറിസ് അഭിപ്രായപ്പെട്ടു. സിഎസ്‌കെ നായകന്‍ എംഎസ് ധോണിയും ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന നിലയില്‍ സിഎസ്‌കെ- മുംബൈ മല്‍സരം കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മലിങ്കയ്ക്കു മേല്‍ ധോണിക്കാണ് ആധിപത്യമെന്നും സ്റ്റൈറിസ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ ഒരു ഷോയില്‍ വിശദമാക്കി.

കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സിഎസ്‌കെയെ വീഴ്ത്തി രോഹിത് ശര്‍മയുടെ മുംബൈ നാലാം കിരീടം പിടിച്ചെടുത്തത്. ഒരു റണ്ണിനായിരുന്നു മുംബൈയുടെ നാടകീയ വിജയം.

സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്

Story first published: Monday, April 6, 2020, 16:30 [IST]
Other articles published on Apr 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X