Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്: ഇതാവണം ഇന്ത്യന്‍ ടീം... തിരഞ്ഞെടുത്ത് മുന്‍ കിവീസ് സൂപ്പര്‍ താരം, സഞ്ജുവിനും നറുക്ക്

ദില്ലി: ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മല്‍സരത്തെക്കുറിച്ച് വിശകലനം ചെയ്യാനെത്തിയപ്പോഴാണ് സ്‌റ്റൈറിസ് ടീം ഇന്ത്യയിലെ താരങ്ങള്‍ ആരൊക്കെയാവണമെന്നു നിര്‍ദേശിച്ചത്. രണ്ടു സര്‍പ്രൈസ് താരങ്ങള്‍ സ്റ്റൈറിസിന്റെ ടീമിലുണ്ടെന്നതാണ് ശ്രദ്ധേയം.

സഞ്ജുവും ഗില്ലും

ഒരാള്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണെങ്കില്‍ മറ്റൊരാള്‍ കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് ഹീറോയായ പഞ്ചാബ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലാണ്. നിലവില്‍ ഇരുവരും ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ ഭാഗമല്ല. ലങ്കയ്‌ക്കെതിരേ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള സംഘത്തില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ കളിക്കാന്‍ അവസരം നല്‍കിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുള്ള കഴിഞ്ഞ ടി20 പരമ്പരയിലും സഞ്ജുവിന് അവസരം നല്‍കാന്‍ ഇന്ത്യ തയ്യാറായില്ല. ഇന്ത്യക്കായി ഒരേയൊരു ടി20യില്‍ മാത്രമേ താരം കരിയറില്‍ കളിച്ചിട്ടുള്ളൂ.

അരങ്ങേറ്റം

2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റവും അവസാന മല്‍സരവും. അതേസമയം, ഏകദിനത്തില്‍ ഇതിനകം സീനിയര്‍ ടീമിനായി കളിച്ചു കഴിഞ്ഞെങ്കിലും ടി20യില്‍ ഗില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടില്ല.

നിലവില്‍ ദേശീയ ടീമില്‍ നിന്നും ബ്രേക്കെടുത്തിരിക്കുന്ന മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ സ്‌റ്റൈറിസ് തന്റെ ലോകകപ്പ് സംഘത്തിലേക്കു പരിഗണിച്ചില്ല. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് കിവീസ് താരം മുഖ്യ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തത്.

സ്റ്റൈറിസിന്റെ ഇന്ത്യന്‍ ലോകകപ്പ് ടീം

സ്റ്റൈറിസിന്റെ ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, നവദീപ് സെയ്‌നി, ദീപക് ചഹര്‍.

ലക്ഷ്മണിന്റെ ടീം

നേരത്തെ, മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണുംടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരുന്നു. രണ്ടു വമ്പന്‍ കളിക്കാര്‍ ലക്ഷ്മണിന്റെ ടീമില്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രഥമ ടി20 ലോകകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഇത്തവണ രണ്ടാം കിരീടം തേടിയാണ് ഓസ്‌ട്രേലിയയിലേക്കു പറക്കുന്നത്.

ധോണിയും ധവാനുമില്ല

ധോണിയും ധവാനുമില്ല

പ്രഥമ ടി20 ലോകകപ്പ് ഇന്ത്യക്കു നേടിത്തന്ന ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയും സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒഴിവാക്കിയാണ് ലക്ഷ്മണ്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ധോണി. ഇനി അദ്ദേഹം ദേശീയ ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തിലും അവ്യക്ത തുടരുകയാണ്.

ധവാനാവട്ടെ ഇപ്പോള്‍ പഴയ ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ കഴിയാതെ നിരാശപ്പെടുത്തുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20യുടെ കമന്ററിക്കിടെയാണ് ലക്ഷ്മണ്‍ ടീമിനെ പ്രവചിച്ചത്.

രാഹുലിന്റെ ഫോം

രാഹുലിന്റെ ഫോം

ടെസ്റ്റ് ടീമിന്റെ ഓപ്പണിങ് സ്ഥാനം നേരത്തേ തന്നെ നഷ്ടമായ ധവാന് ഇപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ഈ സ്ഥാനം കൈവിടേണ്ടി വരുമെന്ന ആശങ്കയിലാണ്. അവസാനമായി കളിച്ച 12 ടി20കളില്‍ വെറും 272 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. പരിക്കു കാരണം ധവാന്‍ ടീമിനു പുറത്തിരുന്നപ്പോള്‍ പകരക്കാരനായി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ലോകേഷ് രാഹുല്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ലങ്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20യിലും ഓപ്പണറായി താരം കസറിയിരുന്നു. 32 പന്തില്‍ 45 റണ്‍സാണ് രാഹുല്‍ നേടിയത്. രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചതോടെയാണ് രാഹുലിന് വീണ്ടും ഓപ്പണിങില്‍ അവസരം ലഭിച്ചത്.

ടീം ഇങ്ങനെ

ലക്ഷ്മണ്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍.

Story first published: Thursday, January 9, 2020, 14:30 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+