ജോ റൂട്ടിനെ പൂട്ടാൻ 'രഹസ്യ ആയുധം'! രാഹുലും കിഷനും ഒരുമിച്ച്? വലിയ മാറ്റങ്ങൾ നിർദേശിച്ച് അഭിഷേക് നായർ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരവും പ്രമുഖ പരിശീലകനുമായ അഭിഷേക് നായർ. കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്ത ഇംഗ്ലീഷ് ബോളർമാർക്കെതിരെയും, ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന ജോ റൂട്ടിനെ തളയ്ക്കാനും നിലവിലെ ടീമിൽ മാറ്റം വരുത്തണമെന്ന് നായർ ആവശ്യപ്പെട്ടു. സ്റ്റാർ സ്പോർട്സിന്റെ 'ഗെയിം പ്ലാൻ' എന്ന പരിപാടിയിലാണ് താരം തന്റെ ഇന്ത്യൻ ഇലവനെ തിരഞ്ഞെടുത്തത്.
ആദ്യത്തെ 10 പന്ത് സൂക്ഷിക്കുക, അത് നേരിടാൻ രോഹിത് തന്നെ വേണം! അഭ്യൂഹങ്ങൾക്ക് ഉത്തരവുമായി മോണി മോർക്കൽ
രാഹുലും ഇഷാൻ കിഷനും ഒരുമിച്ച് പ്ലേയിങ് ഇലവനിലേക്ക്; ദുബെ പുറത്തേക്ക്
അഭിഷേക് നായർ തിരഞ്ഞെടുത്ത ഇലവന്റെ ഏറ്റവും വലിയ പ്രത്യേകത കെ.എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരെ ഒരുമിച്ച് ടീമിൽ ഉൾപ്പെടുത്തി എന്നതാണ്. കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിലായിരുന്ന ഓൾറൗണ്ടർ ശിവം ദുബെയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നാണ് നായരുടെ പക്ഷം.

നായകൻ ശുഭ്‌മൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തുടരുമ്പോൾ ശ്രേയസ് അയ്യരെ നാലാം നമ്പരിലും കെ.എൽ രാഹുലിനെ അഞ്ചാം നമ്പരിലും അദ്ദേഹം ഉൾപ്പെടുത്തി. ഇഷാൻ കിഷനെ ആറാം നമ്പരിലേക്ക് ഇറക്കാനാണ് നായരുടെ നിർദ്ദേശം. ഏഴാം നമ്പരിൽ അക്സർ പട്ടേൽ എത്തുമ്പോൾ, മുൻനിര പേസർ ജസ്പ്രീത് ബുംറയെ ബാറ്റിങ് ഓർഡറിൽ എട്ടാം നമ്പരിലേക്ക് സ്ഥാനക്കയറ്റം നൽകി ബാറ്റിങ് ഡെപ്ത് കൂട്ടാനും അദ്ദേഹം നിർദ്ദേശിച്ചു.
റൂട്ടിനെ പൂട്ടാൻ കുൽദീപ് അല്ലെങ്കിൽ പ്രിൻസ് യാദവ്
രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 99 റൺസ് നേടി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ജോ റൂട്ടിനെ വീഴ്ത്താൻ ഇന്ത്യയ്ക്ക് ഒരു അറ്റാക്കിങ് ബോളിങ് ഓപ്ഷൻ വേണമെന്ന് നായർ ചൂണ്ടിക്കാട്ടി: "നിങ്ങൾക്ക് ജോ റൂട്ടിനെ പുറത്താക്കേണ്ടതുണ്ട്. അതിനുള്ള വഴി ടീം മാനേജ്മെന്റ് കണ്ടെത്തണം. ശിവം ദുബെയ്ക്ക് പകരം കുൽദീപ് യാദവിനെയോ അല്ലെങ്കിൽ പ്രിൻസ് യാദവിനെയോ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കണം. നാലാം സീമറായി ഒരു പക്കാ ഫാസ്റ്റ് ബോളറെ കളിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. ലോർഡ്സിലെ പിച്ചിന്റെ അവസ്ഥ കണക്കിലെടുത്തായിരിക്കണം അന്തിമ തീരുമാനം."
പേസ് നിരയിൽ ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ നിലനിർത്തിയ നായർ, പിച്ചിന്റെ സ്വഭാവം അനുസരിച്ച് കുൽദീപ് യാദവ് അല്ലെങ്കിൽ പ്രിൻസ് യാദവ് എന്നിവരിൽ ഒരാളെ അവസാന ഇലവനിൽ ഉൾപ്പെടുത്തി.
ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ഏകദിനത്തോടെ രോഹിത് ശർമ്മ വിരമിക്കുമോ? മറുപടിയുമായി ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്
ബുംറയ്ക്ക് പിന്തുണയുമായി മുൻ താരം
രണ്ടാം മത്സരത്തിൽ 10 ഓവറിൽ 45 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനത്തെ നായർ പ്രശംസിച്ചു. 234 റൺസ് മാത്രമാണ് ഇന്ത്യ പ്രതിരോധിച്ചതെന്നും ലക്ഷ്യം ചെറുതായതിനാൽ ജോ റൂട്ട് ബുംറയ്ക്കെതിരെ അനാവശ്യ റിസ്കുകൾ എടുക്കാതെ കളിച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.
അഭിഷേക് നായർ തിരഞ്ഞെടുത്ത ഇന്ത്യൻ ഇലവൻ: ശുഭ്‌മൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്/പ്രിൻസ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications