Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വളരെ കൂള്‍, ഗംഭീറിന് ടീമിനായി വെടിയുണ്ടയെടുക്കാനും മടിയില്ലെന്ന് മുന്‍ ടീം ഡയറക്ടര്‍

മുംബൈ; ഐപിഎല്ലില്‍ തങ്ങളുടെ മുന്‍ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെയും ശൈലിയെ താരതമ്യം ചെയ്ത് മുന്‍ ടീം ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ. തീര്‍ത്തും വ്യത്യസ്യത്മായ പെരുമാറ്റമുള്ള രണ്ടു ക്യാപ്റ്റന്‍മാരാണ് ഇരുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെകെആറിന്റെ ഏറ്റവും മികച്ച ക്യാപ്റ്റനായാണ് ഗംഭീര്‍ വിശേഷിപ്പിക്കപ്പെടുന്നത്, ടീമിനെ രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. കെകെആറിനെ ചാംപ്യന്‍മാരാക്കിയ ഏക ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഗംഭീറിന്റെ പുതിയ തട്ടകം ഇപ്പോള്‍ രാഷ്ട്രീയമാണ്. നിലവില്‍ ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ എംപി കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിനെ കരിയറില്‍ ആറു തവണ നയിക്കാന്‍ ഗംഭീറിന് അവസരം ലഭിച്ചിട്ടുണ്ട്. ഇവയിലെല്ലാം ഇന്ത്യയെ ജയത്തിലേക്കു നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

1

22 യാണ്‍സെന്ന പരിപാടിയില്‍ ഗൗരവ് കപൂറുമായി സംസാരിക്കവെയാണ് ഗംഭീറിനെയും ധോണിയെയും മുന്‍ കെകെആര്‍ ടീം ഡയറക്ടര്‍ ഭട്ടാചാര്യ താരതമ്യം ചെയ്തത്. ധോണി മിസ്റ്റര്‍ കൂളാണെങ്കില്‍ ഗംഭീര്‍ ഒരിക്കലും കൂളല്ല. വളരെ കൂളായി ടീമിനെ നയിക്കുന്ന ക്യാപ്റ്റനാണ് ധോണി. മല്‍സരഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടാറില്ല. വളരെ ശാന്തനായ വ്യക്തിയാണ് ധോണി. അതിനാല്‍ മല്‍സഫലം എന്തായാലും അത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഗംഭീറിനു ധോണിയുമായി ഒരു സാമ്യതയുമില്ല. ഗംഭീര്‍ ക്യാപ്റ്റന്‍ കൂളാണെന്ന് നിങ്ങള്‍ക്കു പറയാന്‍ സാധിക്കില്ല. സ്വന്തം ടീമിലെ കളിക്കാര്‍ക്കു വേണ്ടി വെടിയുണ്ട പോലുമെടുക്കാന്‍ തയ്യാറുള്ള ക്യാപ്റ്റനായിരുന്നു ഗംഭീര്‍. അത്രയും പാഷന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ഭട്ടാചാര്യ പറയുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ ഗൗതമിനൊപ്പം നില്‍ക്കുകയാണെങ്കില്‍ ഒരിക്കലും ഒറ്റപ്പെട്ടു പോവില്ല. എന്തിനും അദ്ദേഹം കൂടെയുണ്ടാവും. കെകെആറിന്റെ കരുത്തും ഇതു തന്നെയായിരുന്നു. രണ്ടു തവണ അവരെ ജേതാക്കളാക്കിയതും ഗംഭീറിന്റെ ഈ ശൈലിയാണ്.

ഇതു തന്നെയാണ് നമുക്കു ഐപിഎല്ലിലെ മറ്റു ടീമുകളായ സിഎസ്‌കെയിലും മുംബൈ ഇന്ത്യന്‍സിലുമെല്ലാം കാണാന്‍ കഴിഞ്ഞത്. ഇതാണ് ഒരു ടീമിന്റെ വിജയരഹസ്യം. ക്യാപ്റ്റന്റെ വ്യക്തിത്വവുായി മാച്ച് ചെയ്യുന്ന സമീപനമുള്ള ടീമുകളാണ് വിജയങ്ങള്‍ കൊയ്യാറുള്ളതെന്നും ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

Story first published: Saturday, June 20, 2020, 13:54 [IST]
Other articles published on Jun 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+