IPL 2020: റസ്സലിനെ വിറപ്പിക്കാന്‍ ഒരു ബൗളര്‍ക്കാവും, ആരെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍

കുട്ടി ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ടീമിന്റെ തുറുപ്പുചീട്ട് കൂടിയാണ് അദ്ദേഹം. തോല്‍ക്കുമെന്നുറപ്പിച്ച മല്‍സരങ്ങളില്‍ പോലും ടീമിനെ ജയിപ്പിക്കാനുള്ള അസാധാരണ മികവ് റസ്സലിനുണ്ട്. കഴിഞ്ഞ സീസണില്‍ കെകെആറിനിനു വേണ്ടി താരം ഇതു പുറത്തെടുക്കുകയും ചെയ്തിരുന്നു.
എത്ര മികച്ച ബൗളറെപ്പോലും ഒരു കൂസലുമില്ലാതെ നേരിടാവുന്ന അസാമാന്യ പ്രഹരശേഷിയാണ് റസ്സലിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ റസ്സലിന് പ്രശ്‌നനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ബൗളറെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കെകെആറിന്റെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍.

റസ്സസിനെ വിറപ്പിക്കാന്‍ ബുംറയ്ക്കാവും
ഐപിഎല്ലില്‍ റസ്സലിന് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന രണ്ടോ, മൂന്നോ ബൗളര്‍മാര്‍ ഉണ്ടായേക്കും. അതില്‍ കൂടുതല്‍ പേര്‍ എന്തായാലും ഉണ്ടാവില്ല.
എന്നാല്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറയെപ്പോലെ റസ്സലിനെ വിറപ്പിക്കാന്‍ ശേഷിയുള്ള മറ്റൊരു ബൗളറില്ലെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ ഗംഭീര്‍ അഭിപ്രായപ്പെട്ടു.

റസ്സലും മോര്‍ഗനും
പുതിയ സീസണില്‍ റസ്സലിന്റെ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ച് പല ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. ബാറ്റിങില്‍ മുന്‍നിരയില്‍ കളിപ്പിക്കുകയാണെങ്കില്‍ റസ്സല്‍ കൂടുതല്‍ അപകടകാരിയാവുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
വളരെ ആത്മവിശ്വാസുമുള്ള താരാണ് റസ്സലെന്നും കെകെആര്‍ അദ്ദേഹത്തെ എങ്ങനെയാണ് ഉപയോഗിക്കുകയെന്നറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞു. കെകെആര്‍ ടീമില്‍ ഇപ്പോള്‍ ഇയോന്‍ മോര്‍ഗനുമുണ്ട്. വളരെ മികച്ച ഫോമിലാണ് അദ്ദേഹം. മികച്ച ബാറ്റിങ് കാഴ്ചവയ്ക്കുന്ന രണ്ട് അന്താരാഷ്ട്ര താരങ്ങുള്ളത് കെകെആറിന് കരുത്താവും. ഇവര്‍ ഇടംകൈ, വലംകൈ ബാറ്റ്‌സ്ന്‍മാരാണെന്നതും മറ്റൊരു പ്ലസ് പോയിന്റാണെന്നു ഗംഭീര്‍ പറയുന്നു.

റസ്സലിന്റെ ബാറ്റിങ് പൊസിഷന്‍
റസ്സലിനെ പുതിയ സീസണില്‍ കെകെആര്‍ ബാറ്റിങില്‍ അഞ്ചിനു താഴെ ഇറക്കരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ മോര്‍ഗന്‍- റസ്സല്‍ ജോടിയെ ടീമിനെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
റസ്സലിന്റെ ഇപ്പോഴത്തെ ബാറ്റിങ് ഫോം പരിഗണിക്കുമ്പോള്‍ അഞ്ചിനു താഴെ ഒരിക്കലും കെകെആര്‍ ഇറക്കരുത്. ബാറ്റിങ് നമ്പറിനേക്കാള്‍ പ്രധാനം ബാറ്റ് ചെയ്യാന്‍ ലഭിക്കുന്ന ഓവറുകളാണ്. ടി20യില്‍ ഒരു കളിയുടെ ഗതി മാറ്റാന്‍ വെറും ആറു പന്തുകള്‍ മതിയെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. കെകെആറിന് മല്‍സരത്തില്‍ മികച്ച തുടക്കം ലഭിക്കുകയാണെങ്കില്‍ റസ്സലിനെ മോര്‍ഗനു മുമ്പ് ബാറ്റിങിന് അയക്കാവുന്നതാണ്. നാലലാം നമ്പറിലും വേണമെങ്കില്‍ അദ്ദേഹത്തെ കളിപ്പിക്കാമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications