Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതില്‍ കൂടി കാണാം... വെടിക്കെട്ട് തീര്‍ക്കാന്‍ മക്കുല്ലം ഇനിയില്ല, ക്രിക്കറ്റിനോട് വിട ചൊല്ലി

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ബ്രെന്‍ഡന്‍ മക്കുല്ലം വിട ചൊല്ലി | Oneindia Malayalam

വെല്ലിങ്ടണ്‍: വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കുല്ലം. കിവീസ് കുപ്പായത്തില്‍ മാത്രമല്ല ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കു വേണ്ടിയും ഇടിമിന്നല്‍ ബാറ്റിങിലൂടെ മക്കുല്ലം ആരാധകരെ സൃഷ്ടിച്ചു.

ദേശീയ ടീമിനോടു നേരത്തേ തന്നെ വിട പറഞ്ഞെങ്കിലും ഐപിഎല്ലുള്‍പ്പെടെയുള്ള ടി20 ലീഗുകളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയോടും ഗുഡ്‌ബൈ പറയാന്‍ തീരുമാനിച്ചിരിക്കുകയാണ് മക്കുല്ലം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി മക്കുല്ലം പ്രഖ്യാപിച്ചു.

അവസാന ടൂര്‍ണമെന്റ്

അവസാന ടൂര്‍ണമെന്റ്

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ കാനഡ ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് മക്കുല്ലം. തന്റെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റും ഇതു തന്നെയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
2016 ഫെബ്രുവരിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മക്കുല്ലം കളിച്ചിട്ടില്ല. ഏകദിനത്തിലും ടെസ്റ്റിലുമായി 6000ത്തില്‍ കൂടുതല്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. വിരമിച്ച ശേഷവും ടി20 ലീഗുകളിലെ വില പിടിപ്പുള്ള താരമായിരുന്നു മക്കുല്ലം.

യൂറോ ടി20 സ്ലാമില്‍ ഇല്ല

യൂറോ ടി20 സ്ലാമില്‍ ഇല്ല

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ടി92 ലീഗില്‍ ഇനി താന്‍ കളിക്കില്ലെന്നു മക്കുല്ലം പ്രഖ്യാപിച്ചിരുന്നു. ഈ മാസമവസാനം നടക്കാനിരിക്കുന്ന പ്രഥമ യൂറോ ടി20 സ്ലാമില്‍ ഗ്ലാസ്‌ഗോ ജയന്റ്‌സ് ടീമിനായി കളിക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്‍മാറ്റം.
എന്നാല്‍ യൂറോ ടി20 സ്ലാമിലും താനുണ്ടാവില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ മക്കുല്ലം. ഗ്ലോബല്‍ ടി20ക്കു ശേഷം ക്രിക്കറ്റിനോടും പൂര്‍ണമായും വിട പറയാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.

ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ നേടി

ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ നേടി

ട്വിറ്ററിലൂടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമുള്ള വിരമിക്കലിനെക്കുറിച്ച് മക്കുല്ലം അറിയിച്ചത്. വളരെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍്‌നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. യൂറോ ടി20 സ്ലാമില്‍ ഇനി കളിക്കില്ല. തന്റെ തീരുമാനത്തെ മാനിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത സംഘാടകരോട് നന്ദി അറിയിക്കുന്നു.
20 വര്‍ഷം നീണ്ട പ്രൊഫഷണല്‍ കരിയറില്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കരിയര്‍ ആരംഭിക്കുമ്പോള്‍ ഇവയൊന്നും സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി മുന്നോട്ടുള്ള പ്രയാണം കടുപ്പമായി തോന്നിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മനോഹരമായ ഓര്‍മകള്‍

മനോഹരമായ ഓര്‍മകള്‍

വളരെ ബഹളമയവും ത്രസിപ്പിക്കുന്നതുമായിരുന്നു തന്റെ ക്രിക്കറ്റ് ശൈലി. മനോഹരമായ നിരവധി ഓര്‍മകളാണ് കരിയറിലുള്ളത്. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനം മാത്രമാണുള്ളത്.
നിരവധി വെല്ലുവിളികള്‍ താന്‍ ആസ്വദിച്ചിട്ടുണ്ട്. മീഡിയയും കോച്ചിങുമെല്ലാമായിരിക്കും അടുത്ത ഘട്ടത്തില്‍ തന്റെ അടുത്ത വെല്ലുവിളികളെന്നും മക്കുല്ലം ട്വിറ്റ് ചെയ്തു.

മക്കുല്ലത്തിന്റെ ട്വീറ്റ്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടുള്ള ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ ട്വീറ്റ്‌

Story first published: Tuesday, August 6, 2019, 10:06 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+