For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

17ാം വയസ്സില്‍ അരങ്ങേറ്റം, ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ ക്രിക്കറ്റ് മതിയാക്കി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബി താരമായിരുന്നു അദ്ദേഹം

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേല്‍ 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനു വിരാമമിട്ടു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി 35 കാരനായ താരം പ്രഖ്യാപിച്ചു. ഇന്ത്യക്കു വേണ്ടി 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ടു ടി20കളിലും പാര്‍ഥീവ് കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടി 194 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും അദ്ദേഹം ഇറങ്ങി. ടെസ്റ്റില്‍ 934ഉം ഏകദിനത്തില്‍ 736ഉം ടി20യില്‍ 36ഉം റണ്‍സാണ് പാര്‍ഥീവിന്റെ സമ്പാദ്യം. ടെസ്റ്റില്‍ ആറും ഏകദിനത്തില്‍ നാലും ഫിഫ്റ്റികളും അദ്ദേഹം നേടിയിട്ടുണ്ട്.

Parthiv Patel Announces Retirement From All Forms of Cricket | Oneindia Malayalam
1

2002ലാണ് ടെസ്റ്റ് ക്രിക്കറ്റിലൂടെ പാര്‍ഥീവ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. 17 വയസ്സും 153 ദിവസവും മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. കുട്ടിത്തം നിറഞ്ഞ മുഖവുമായെത്തിയ പാര്‍ഥീവ് അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രശംസകളേറ്റുവാങ്ങി. ഇന്ത്യക്കു വേണ്ടി മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പാര്‍ഥീവിന് പക്ഷെ ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ കഴിഞ്ഞില്ല. ദിനേഷ് കാര്‍ത്തികും പിന്നാലെ എംഎസ് ധോണിയും ദേശീയ ടീമിലേക്കു വന്നതോടെ അദ്ദേഹത്തിന് അവസരങ്ങള്‍ നഷ്ടമായി. മൂന്നു ഫോര്‍മാറ്റുകളിലും പിന്നീട് ധോണി സ്ഥിരം വിക്കറ്റ് കീപ്പറായി മാറിയതിനു ശേഷം പാര്‍ഥീവിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.

രഞ്ജി ട്രോഫിയില്‍പ്പോലും കളിക്കുന്നതിനു മുമ്പ് ഇന്ത്യക്കു വേണ്ടി അരങ്ങേറാനുള്ള ഭാഗ്യം പാര്‍ഥീവിനു ലഭിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറി രണ്ടു വര്‍ഷവും രണ്ടു മാസവും കഴിഞ്ഞപ്പോഴാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ കന്നി മല്‍സരം കളിച്ചത്. 2004 നവംബറില്‍ അഹമ്മദാബാദിലായിരുന്നു ഇത്.

രഞ്ജിയിലെ അരങ്ങേറ്റ മല്‍സരം ഇപ്പോഴും ഓര്‍മയിലുണ്ടെന്നു പാര്‍ഥീവ് പറയുന്നു. ശക്തരായ ഡല്‍ഹിക്കെതിരേയുള്ള അന്നത്തെ മല്‍സരം ഞങ്ങള്‍ ജയിക്കേണ്ടതായിരുന്നു. ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ, ആകാഷ് ചോപ്ര, അജയ് ജഡേജ, മിഥുന്‍ മന്‍ഹാസ്, അമിത് ഭണ്ഡാരി, വിജയ് ദാഹിയ തുടങ്ങി ഒരുപിടി മികച്ച കളിക്കാര്‍ ഡല്‍ഹി നിരയിലുണ്ടായിരുന്നു. 156 റണ്‍സ് ചേസ് ചെയ്ത ഡല്‍ഹി ഒരു ഘട്ടത്തില്‍ ഒമ്പതിന് 102 റണ്‍സെന്ന നിലയിലേക്കു വീഴുകയു ചെയ്തിരുന്നു. പക്ഷെ മല്‍സരം ജയിക്കാന്‍ ഞങ്ങള്‍ക്കായില്ല. എങ്കിലും എന്റെ കരിയറില്‍ ലഭിച്ച മികച്ച തുടക്കമായിരുന്നു ഇതെന്നു പാര്‍ഥീവ് വിശദമാക്കി.

2

ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി അന്ന് പാര്‍ഥീവ് തുടരുകയായിരുന്നു. ഇതിനിടെ വൃധിമാന്‍ സാഹ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി രംഗത്തു വന്നതോടെ മല്‍സരം മുറുകി. എങ്കിലും പാര്‍ഥീവ് വിട്ടുകൊടുത്തില്ല. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം നടത്തി അദ്ദേഹം സാന്നിധ്യമറിയിച്ചു. 2015ലെ ഐപിഎല്ലില്‍ 339 റണ്‍സോടെ റണ്‍വേട്ടയില്‍ നാലാംസ്ഥാനത്ത് എത്താന്‍ പാര്‍ഥീവിനു കഴിഞ്ഞു. ഇതേ വര്‍ഷം സെഞ്ച്വറിയുമായി ഗുജറാത്തിന് കന്നി വിജയ് ഹസാരെ ട്രോഫി നേടിക്കൊടുക്കുന്നതില്‍ പാര്‍ഥീവ് നിര്‍ണായക പങ്കുവഹിച്ചു.

നാലു വര്‍ഷം ദേശീയ ടീമിനു പുറത്തായിരുന്ന പാര്‍ഥീവ് 2016ല്‍ വീണ്ടും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. പരിക്കേറ്റ ധോണിയുടെ സ്റ്റാന്‍ഡ്‌ബൈ ആയാണ് അദ്ദേഹത്തെ ടീമിലേക്കു തിരിച്ചുവിളിച്ചത്. 2016-17ല്‍ ഗുജറാത്തിനൊപ്പം രഞ്ജി ട്രോഫി നേടിയ പാര്‍ഥീവിനനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഉള്‍പ്പെടുത്തി. സാഹയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ താരമായിരുന്ന പാര്‍ഥീവിന് പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

Story first published: Wednesday, December 9, 2020, 11:58 [IST]
Other articles published on Dec 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+