ആദ്യമായി വിരമിക്കാന്‍ ആലോചിച്ചത് അന്ന്, ആ വിളി ഞെട്ടിച്ചു!! കാരണം ഓസീസ് ബൗളറെന്നു യുവരാജ്
മുംബൈ: ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ആദ്യമായി ആലോചിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് രസകരമായ ആ സംഭവം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയത്. മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്നാണ് യുവി ചൂണ്ടിക്കാണിക്കപ്പെട്ടത്.
ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ യുവരാജ് 2011ലെ ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ അര്‍ബുദം വില്ലനായി വന്നെങ്കിലും അതിനെ അതിജീവിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തി പലര്‍ക്കും പ്രചോദനമായ താരം കൂടിയാണ് യുവി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്.

2018ലെ ഐപിഎല്ലിനിടെയുണ്ടായ സംഭവാണ് ആദ്യമായി കളി നിര്‍ത്താന്‍ സമയമായെന്നു തന്നെ ഓര്‍മിപ്പിച്ചതെന്നു ബുംറയോടു യുവരാജ് തമാശയായി പറഞ്ഞു. അന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു യുവി. ഫോം കണ്ടെത്താനാവാതെ അദ്ദേഹം വിഷമിച്ച സീസണായിരുന്നു ഇത്.
സീസണില്‍ എട്ടു മല്‍സരങ്ങളില്‍ കളിച്ച യുവിക്ക് ആകെ നേടാനായത് 65 റണ്‍സ് മാത്രമായിരുന്നു. മോശം പ്രകടനത്തെ തുടര്‍ന്നു സീസണിനു ശേഷം അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കുകയും ചെയ്തിരുന്നു. 2019ലെ ഐപിഎല്ലില്‍ യുവി മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. അദ്ദേഹം അവസാനമായി കളിച്ച ടീമും മുംബൈയാണ്.

ഇന്ത്യന്‍ ടീമിലെ ജൂനിയര്‍ താരങ്ങള്‍ യുവി പായെന്നാണ് യുവരാജിനെ ബഹുമാനാര്‍ഥം വിളിച്ചിരുന്നത്. 2018ലെ ഐപിഎല്ലിനിടെ പഞ്ചാബിലെ സഹതാരവും ഓസ്‌ട്രേലിയന്‍ പേസറുമായ ആന്‍ഡ്രു ടൈ തന്നെ യുവി പായെന്നു വിളിച്ചപ്പോള്‍ അമ്പരന്നു പോയി. ഇതോടെയാണ് വിരമിക്കാറായെന്നു തനിക്കു ആദ്യമായി തോന്നിയതെന്നു യുവരാജ് തമാശയായി ബുംറയോടു പറഞ്ഞു.
നിനക്കൊപ്പം മുംബൈയില്‍ കളിച്ചതിനു ശേഷമാണ് ഇതു കരിയറിന്റെ അവസാന ഘട്ടമാണെന്നും ഇനി വിരമിക്കാമെന്നും ബോധ്യമായതെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.

2019ലെ ഐപിഎല്‍ ലേലത്തില്‍ രോഹിത് ശര്‍മ നയിച്ച മുംബൈ യുവരാജിനെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഇതേ തുടര്‍ന്നു കരിയറില്‍ ആദ്യമായി ബുംറയ്‌ക്കൊപ്പം അദ്ദേഹത്തിനു കളിക്കാനാവുകയും ചെയ്തു.
എന്നാല്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാന്‍ യുവരാജിന് അവസരം ലഭിച്ചില്ല. വെറും നാലു മല്‍സരങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. 98 റണ്‍സും നേടി.
സീസണ്‍ അവസാനിച്ചതിനു പിന്നാലെ ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് തനിക്കുണ്ടാവില്ലെന്നു തിരിച്ചറിഞ്ഞ യുവരാജ് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications