For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌ന വീണ്ടും അച്ഛനായി... ആണ്‍കുഞ്ഞ്, 'കുട്ടിത്തല'യെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് റെയ്‌ന

മുംബൈ: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുമായ സുരേഷ് റെയ്‌ന വീണ്ടും അച്ഛനായി. റെയ്‌ന-പ്രിയങ്ക ദമ്പതികള്‍ക്കു ആണ്‍കുഞ്ഞ് പിറന്നു. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണിത്. ഗ്രാസിയയെന്ന മകളാണ് ഇവര്‍ക്കു നേരത്തേയുള്ളത്. 2016ലായിരു്‌നു മകളുടെ ജനനം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയാണ് റെയ്‌ന. വീണ്ടും അച്ഛനായ താരത്തെ സിഎസ്‌കെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ അഭിനന്ദിച്ചു. കുട്ടിത്തല ഇതാ വന്നു. സൂപ്പര്‍ ഫാമിലിയേക്കു പുതിയ അംഗമെത്തിയതിനു വിസില്‍ പോട് എന്നായിരുന്നു സിഎസ്‌കെയുടെ ട്വീറ്റ്. റെയ്‌നയുടെ ദേശീയ ടീമിലെ മുന്‍ സഹതാരവും ഇപ്പോള്‍ സിഎസ്‌കെയിലെ ടീമംഗവുമായ ഹര്‍ഭജന്‍ സിങും ആശംസകളര്‍പ്പിച്ചു.

raina 1

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ നേരത്തേ അവിഭാജ്യ ഘടകമായിരുന്നു റെയ്‌ന. എന്നാല്‍ പരിക്കുകളും സ്ഥിരതയില്ലായ്മയും കാരണം അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയായിരുന്നു. 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാംപ്യന്‍സ് ട്രോഫിയും നേടിയ ടീമില്‍ അംഗമായിരുന്നു റെയ്‌ന. ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്കു മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഐപിഎല്‍ പ്രതിസന്ധിയിലാതോടെ താരത്തിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

raina 2

ഇന്ത്യക്കു വേണ്ടി 226 ഏകദിന മല്‍സരങ്ങളില്‍ നിന്നും 35.31 ശരാശരിയില്‍ 5615 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. കരിയറിലെ ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിനായി മധ്യനിരയിലാണ് അദ്ദേഹം കളിച്ചത്. അഞ്ചു സെഞ്ച്വറികളും 36 ഫിഫ്റ്റികളും റെയ്‌ന ഇതുവരെ നേടിയിട്ടുണ്ട്. ടെസ്റ്റിലും അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായാണ് റെയ്‌ന വരവറിയിച്ചത്.

എന്നാല്‍ ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലുള്ള പ്രശ്‌നങ്ങള്‍ താരത്തിന്റെ കരിയറിനു വെല്ലുവിളിയായി മാറി. ഇന്ത്യക്കായി ആകെ 18 ടെസ്റ്റുകള്‍ മാത്രമേ റെയ്‌ന കളിച്ചിട്ടുള്ളൂ. ദേശീയ ടീമിനായി 78 ടി20കളിലും അദ്ദേഹം കളിച്ചു കഴിഞ്ഞു. ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് റെയ്‌ന.

Story first published: Monday, March 23, 2020, 17:03 [IST]
Other articles published on Mar 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+