Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റായുഡു റിട്ടേണ്‍സ്.. ഇന്ത്യക്കു വേണ്ടാത്തവന്‍ തിരിച്ചുവരുന്നു, ഇനി യുവിയുടെ വഴിയെ

യുവരാജിന്റെ വഴിയേ അമ്പാട്ടി റായുഡുവും | Oneindia Malayalam

ഹൈദരാബാദ്: ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും പല തവണ തഴയപ്പെട്ടതിനെ തുടര്‍ന്നു നിരാശനായി വിരമിച്ച അമ്പാട്ടി റായുഡു കളിക്കളത്തിലേക്കു തിരിച്ചുവരുന്നു. റിസര്‍വ് നിരയില്‍ ഉണ്ടായിട്ടും സെലക്ടര്‍മാര്‍ തന്നോട് കാണിച്ച അവഗണനയില്‍ മനം നൊന്തായിരുന്നു മധ്യനിര താരം ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായം ധരിക്കില്ലെന്നു പ്രഖ്യാപിച്ചത്.

ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള റായുഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് തന്നെ പരിഗണിക്കാതിരുന്നതാണ് വിരമിക്കലിനു കാരണമെന്ന് തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോള്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് റായുഡു.

മടങ്ങിവരവ്

മടങ്ങിവരവ്

ഈ മാസം 19ന് ചെന്നൈയില്‍ ആരംഭിക്കുന്ന പാര്‍ഥസാരഥി ട്രോഫിക്കു വേണ്ടിയുള്ള തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ ഏകദിന ലീഗില്‍ റായുഡു കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റില്‍ ഗ്രാന്റ്സ്ലാം ടീമിനു വേണ്ടി താരം കളിക്കുമെന്നാണ് വിവരം.
റായുഡുവിനെ സ്ംബന്ധിച്ച് പ്രിയപ്പട്ട നഗരമാണ് ചെന്നൈ. 2018 മുതല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായിരുന്നു അദ്ദേഹം.

വിദേശ ലീഗുകളിലേക്ക്

വിദേശ ലീഗുകളിലേക്ക്

അടുത്തിടെ വിരമിച്ച ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെപ്പോലെ വിദേശത്തു നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കാനാണ് റായുഡുവിന്റെ നീക്കമെന്നാണ് സൂചന. ബിസിസിഐയുടെ എന്‍ഒസി ലഭിച്ചാല്‍ രാജ്യത്തിനു പുറത്തു നടക്കുന്ന ഏതു ടി20 ലീഗിലും റായുഡുവിന് കളിക്കാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ ബിസിസിഐയില്‍ നിന്നും അനുമതി ലഭിക്കാന്‍ അദ്ദേഹത്തിന് തടസ്സങ്ങളൊന്നുമില്ല.
യുവരാജിനെക്കൂടാതെ വിരമിച്ച മുന്‍ പേസര്‍ മന്‍പ്രീത് ഗോണിയും അടുത്തിട കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ചാംപ്യന്‍ഷിപ്പില്‍ കളിച്ചിരുന്നു.

അവസാന മല്‍സരം

അവസാന മല്‍സരം

ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിനത്തിലാണ് റായുഡു അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. ഈ പരമ്പരയിലെ മോശം പ്രകടനമാണ് അദ്ദേഹത്തിനു ലോകകപ്പ് സംഘത്തില്‍ പോലും സ്ഥാനം നഷ്ട്‌പ്പെടുത്തിയത്.
ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ പരിചയസമ്പന്നനായ റായുഡുവിന് പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ടീമിലെത്തുകയായിരുന്നു.

ശങ്കര്‍ പിന്‍മാറിയിട്ടും തഴഞ്ഞു

ശങ്കര്‍ പിന്‍മാറിയിട്ടും തഴഞ്ഞു

ലോകകപ്പിനിടെ വിജയ് ശങ്കര്‍ പരിക്കു കാരണം പിന്‍മാറിയിട്ടും റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലുണ്ടായിരുന്ന റായുഡുവിനെ സെലക്ടര്‍മാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. റായുഡുവിന് പകരം ഓപ്പണിങ് ബാറ്റ്‌സ്മാനായ മായങ്ക് അഗര്‍വാളാണ് ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നാലെയായിരുന്നു റായുഡുവിന്റെ വിരമിക്കല്‍. ഇന്ത്യക്കു വേണ്ടി 55 ഏകദിനങ്ങളും ആറ് ടി20കളും താരം കളിച്ചിട്ടുണ്ട്.

Story first published: Friday, August 16, 2019, 13:08 [IST]
Other articles published on Aug 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+