Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറ ഇത്ര കേമനായതെങ്ങനെ? ബാറ്റ്‌സ്മാന്‍മാരെ കുഴക്കുന്നത് അത് തന്നെ... ചൂണ്ടിക്കാട്ടി സഹീര്‍

ദില്ലി: ഐപിഎല്ലിലൂടെ ദേശീയ ടീമിലെത്തി ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റുകളിലും നിലവില്‍ ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. ന്യൂ ബോള്‍ കൊണ്ട് മാത്രമല്ല ഡെത്ത് ഓവറുകളിലും പന്ത് കൊണ്ട് മാജിക്ക് കാണാന്‍ ശേഷിയുള്ള ചുരുക്കം ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് ബുംറ.

ലോക ക്രിക്കറ്റിലെ ഇത്രയും മികച്ച ബൗളറായി ബുംറ മാറാനുള്ള പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് കിങായ സഹീര്‍ ഖാന്‍.

ബുംറയുടെ ബൗളിങ് ആക്ഷന്‍

ബുംറയുടെ ബൗളിങ് ആക്ഷന്‍

മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ തന്നെയാണ് ബുംറയുടെ പ്രധാന ആയുധമെന്നു സഹീര്‍ ചൂണ്ടിക്കാട്ടി. ബുംറ വളരെ സ്‌പെഷ്യലായ ടാലന്റാണ്. താരത്തിന്റെ ബൗളിങ് ആക്ഷന്‍ വളരെ പ്രത്യേകതയുള്ളതാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്കു മേല്‍ താരത്തിന് മുന്‍തൂക്കം നല്‍കുന്നതും ഇതേ ആക്ഷന്‍ തന്നെയാണ്.
പുതിയ കാര്യങ്ങള്‍ പഠിക്കാനും തെറ്റുകള്‍ തിരുത്താനും ബുംറ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്ന അദ്ദേഹം ബൗളിങില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുന്നതായി സഹീര്‍ വിശദമാക്കി.

ലോകകപ്പിന് ഏറെ സമയം

ലോകകപ്പിന് ഏറെ സമയം

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് തയ്യാറെടുപ്പിനായി ഏറെ സമയമുണ്ട്. അതുകൊണ്ട് ഇന്ത്യ പ്പോഴത്തേതു പോലെ പരീക്ഷണങ്ങള്‍ തുടരണമെന്ന സഹീര്‍ നിര്‍ദേശിക്കുന്നു.
കാര്യങ്ങളെല്ലാം വളരെ സുതാര്യമാണ്. ലോകകപ്പ് ആവുമ്പോഴേക്കും ഏതു തരത്തിലാണ് ടീം ഉണ്ടാവുകയെന്നു കാത്തിരുന്നു കാണണം. ഇന്ത്യ മാത്രമല്ല, മറ്റു ടീമുകളും ലോകകപ്പിന് മുന്നോടിയായി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടും ഇത്തരത്തില്‍ പല പരീക്ഷണങ്ങളും നടത്തിയിരുന്നതായി സഹീര്‍ ചൂണ്ടിക്കാട്ടി.

റബാദയ്ക്കു ഉപദേശം

റബാദയ്ക്കു ഉപദേശം

ദക്ഷിണാഫ്രിക്കയുടെ പേസ് സെന്‍സേഷനായ കാഗിസോ റബാദയ്ക്കു ഉപദേശം നല്‍കിയിരിക്കുകയാണ് സഹീര്‍. എത്രയും പെട്ടെന്ന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെന്നും ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ റിവേഴ്‌സ് സ്വിങായിരിക്കും റബാദയ്ക്കു കൂടുതല്‍ ഗുണം ചെയ്യുമെന്നും സഹീര്‍ വ്യക്തമാക്കി.
ലോക ക്രിക്കറ്റിലെ അടുത്ത പേസ് സ്റ്റാറെന്നാണ് റബാദ വിശേഷിപ്പിക്കപ്പെടുന്നത്. 37 ടെസ്റ്റുകളില്‍ നിന്നും 176 വിക്കറ്റുകള്‍ താരം ഇതിനകം കൊയ്തു കഴിഞ്ഞു.

Story first published: Tuesday, September 24, 2019, 10:23 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+