For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഎസ്‌കെയോട് വെറുപ്പ്!! കാരണം ധോണിയോ? അന്നത്തെ ഉടക്കിനു പിന്നില്‍... ശ്രീയുടെ വെളിപ്പെടുത്തല്‍

രാജസ്ഥാനു വേണ്ടി കളിക്കവെയാണ് വാതുവയ്പ്പില്‍ ശ്രീശാന്ത് വിലക്കപ്പെട്ടത്

ദില്ലി: കരിയറില്‍ ഒട്ടേറെ വിവാദങ്ങളില്‍ പെട്ടിട്ടുള്ള താരമാണ് ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെ വാതുവയ്പ്പില്‍ പങ്കുണ്ടെന്ന സംശത്തെ തുടര്‍ന്നു പിടിക്കപ്പെട്ട ശ്രീശാന്തിന് പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. അടുത്തിടെ ആജീവനാന്ത വിലക്ക് വെട്ടിക്കുറച്ചതോടെ ക്രിക്കറ്റിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

രാജസ്ഥാനു വേണ്ടി കളിക്കവെ അന്നത്തെ കോച്ചായ പാഡി അപ്റ്റണുമായി ശ്രീശാന്ത് ഉടക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അപ്റ്റണ്‍ തന്നെയാണ് തന്റെ ആത്മകഥയില്‍ ഇക്കാര്യം കുറിച്ചത്. ഇതിന്റെ യാഥാര്‍ഥ്യം എന്തെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്.

ഹൃദയത്തില്‍ തൊട്ട് പറയൂ

ഹൃദയത്തില്‍ തൊട്ട് പറയൂ

നിങ്ങളുടെ ഹൃദയത്തില്‍ കൈവച്ച്, സ്വന്തം മക്കളുടെ തലയില്‍ കൈവച്ച് താന്‍ നിങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോയെന്നു ശ്രീശാന്ത് ചോദിക്കുന്നു. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിനൊപ്പവും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ ഏറെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന രാഹുല്‍ ദ്രാവിഡിനോടും ഇതു തന്നെയാണ് ചോദിക്കാനുള്ളത്. അപ്റ്റണുമായി എപ്പോഴാണ് താന്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അദ്ദേഹം പുസ്തകത്തില്‍ ആരോപിക്കുന്നതു പോലെ അപമാനിക്കാന്‍ എപ്പോഴാണ് ശ്രമിച്ചിട്ടുള്ളതെന്നും ശ്രീശാന്ത് ചോദിക്കുന്നു.

അപ്റ്റണിനോട് അപേക്ഷിച്ചു

അപ്റ്റണിനോട് അപേക്ഷിച്ചു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ തന്നെ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപ്റ്റണോട് അന്നു അഭ്യര്‍ഥിച്ചിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. സിഎസ്‌കെയ്‌ക്കെതിരേയുള്ള അതുവരെയുള്ള പ്രകടനവും അവരെ തോല്‍പ്പിക്കണമെന്ന അതിയായ ആഗ്രഹവുമായിരുന്നു ഇതിനു കാരണം.
എന്നാല്‍ തന്റെ അഭ്യര്‍ഥന മറ്റൊരു രീതിയിലാണ് അപ്റ്റണ്‍ കണ്ടത്. വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തു കളിക്കുന്നതിനു വേണ്ടിയാണ് അത്തരമൊരു ആഗ്രഹം താന്‍ പ്രകടിപ്പിച്ചതെന്നു അദ്ദേഹം തെറ്റിദ്ധരിക്കുകയും ചെയ്തതായി ശ്രീശാന്ത് വിശദമാക്കി.

സിഎസ്‌കെയോട് വെറുപ്പ് മാത്രം

സിഎസ്‌കെയോട് വെറുപ്പ് മാത്രം

സിഎസ്‌കെ ടീമിനെ എത്ര മാത്രം താന്‍ വെറുക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനു കാരണം എംഎസ് ധോണിയോ എന്‍ ശ്രീനിവാസനോ ആവാമെന്ന് പലരും പറയുന്നുണ്ടാവാം. എന്നാല്‍ അതല്ല സത്യം. മഞ്ഞ നിറത്തെ വളരെയധികം വെറുക്കുന്നു. ഇതേ കാരണം കൊണ്ടാണ് ഓസ്‌ട്രേലിയന്‍ ടീമിനെയും വെറുക്കുന്നത്. ഇതിനേക്കാള്‍ എല്ലാമുപരി സിഎസ്‌കെയ്‌ക്കെതിരേ നേരത്തേ മികച്ച പ്രകടനം താന്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരേ കളിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ആരോപണം വേദനിപ്പിച്ചു

ആരോപണം വേദനിപ്പിച്ചു

തനിക്കെതിരേ ആത്മകഥയില്‍ അപ്റ്റണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചതായി ശ്രീശാന്ത് പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ പീഡനേത്തക്കാള്‍ വലുതാണ് അപ്റ്റണിന്റെ ആരോപണം. ഇപ്പോഴും അത് ഏറെ വേദനിപ്പിക്കുന്നു. ഇവനേതാണ്. കേസ്റ്റണാണ് എല്ലാം ചെയ്യുന്നതെന്ന് അന്ന് ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ അപ്റ്റണിനെ കളിയാക്കാറുണ്ടായിരുന്നു. അങ്ങനെ പോലും അപ്റ്റണോട് താന്‍ പെരുമാറിയിട്ടില്ല. തന്റെ ആത്മകഥ വിറ്റുപോവുന്നതിനു വേണ്ടിയാണ് അദ്ദേഹം തനിക്കെതിരേ ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 30, 2019, 10:00 [IST]
Other articles published on Sep 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+