Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ കൊല മാസ്സ്... ടെസ്റ്റില്‍ 50 പന്തില്‍ സെഞ്ച്വറിയടിക്കും!! ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഗംഭീര്‍

gambhir

ദില്ലി: ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനെ വാനോളം പ്രശംസിച്ച് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20ക്കിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ കളി വിശകലനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഗംഭീറിന്റെ പ്രശംസ.

മല്‍സരത്തില്‍ ഓപ്പണിങ് റോളില്‍ രാഹുല്‍ ഒരിക്കല്‍ക്കൂടി മിന്നിയിരുന്നു. 32 പന്തില്‍ 45 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു താരം. അപാര ടൈമിങോടെ ചില കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍ കളിയില്‍ രാഹുല്‍ പായിച്ചിരുന്നു. ഇതു കണ്ടതോടെയാണ് ഗംഭീര്‍ അദ്ദേഹത്തിന്റെ ഫാനായി മാറിയത്.

ധവാനേക്കാള്‍ മിടുക്കന്‍

ധവാനേക്കാള്‍ മിടുക്കന്‍

പരിചയ സമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാനേക്കാള്‍ മിടുക്കനാണ് രാഹുലെന്നും രോഹിത് ശര്‍മയോടൊപ്പം ഇനി ടീമിന്റെ സ്ഥിരം ഓപ്പണറാക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത്തിനു വിശ്രമം അനുവദിച്ചതോടെയാണ് രാഹുല്‍ ഒരിക്കല്‍ക്കൂടി ഓപ്പണറായി ഇറങ്ങിയത്. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ പരിക്കു കാരണം ധവാന്‍ പുറത്തിരുന്നപ്പോള്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി രാഹുലായിരുന്നു. ഈ ജോടി ക്ലിക്കാവുകയും ചെയ്തിരുന്നു.

50 പന്തില്‍ സെഞ്ച്വറിയടിക്കാം

50 പന്തില്‍ സെഞ്ച്വറിയടിക്കാം

തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്നത് തുടര്‍ന്നാണ് ടെസ്റ്റില്‍ 50 പന്തില്‍ സെഞ്ച്വറിയടിക്കാനുള്ള ശേഷി രാഹുലിനുണ്ടെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. അവിശ്വസനീയ ഫോമിലാണ് രാഹുല്‍ ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്തൊരു ഷോട്ടുകളാണ് താരം കളിക്കുന്നത്. ഓരോ തവണയും രാഹുല്‍ ബാറ്റ് ചെയ്യുന്നത് കാണുമ്പോഴും അദ്ഭുതം തോന്നാറുണ്ട്. ടെസ്റ്റിലും എന്തുകൊണ്ട് ഇതുപോലെ കളിക്കാന്‍ താരത്തിനാവുന്നില്ലെന്നും തോന്നിയിട്ടുണ്ട്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല, ടെസ്റ്റിലും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുന്ന താരമാണ് രാഹുലെന്നും ഗംഭീര്‍ വിശദമാക്കി.

ടെസ്റ്റില്‍ സ്ഥാനം നഷ്ടം

ടെസ്റ്റില്‍ സ്ഥാനം നഷ്ടം

തുടര്‍ച്ചയായ മോശം പ്രകടങ്ങളെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ രാഹുലിന് സ്ഥാനം നഷ്ടമായിരുന്നു. ടീം മാനേജ്‌മെന്റ് ഒട്ടേറെ അവസരങ്ങള്‍ താരത്തിനു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് രാഹുലിനു പകരം രോഹിത് ശര്‍മയെ ഇന്ത്യ ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനത്തേക്കു കൊണ്ടുവന്നത്. ഈ നീക്കം വിജയം കണ്ടതോടെ രാഹുലിന്റെ മടങ്ങിവരവ് ദുഷ്‌കരമാവുകയും ചെയ്തു.
എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനത്തെ നാലു ടി20കളില്‍ 62, 11, 91, 45 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോറുകള്‍.

രോഹിത്തും രാഹുലും

രോഹിത്തും രാഹുലും

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ടി20യില്‍ രോഹിത്തിനൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കേണ്ടത് രാഹുലാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലിനെ അന്താരാഷ്ട്ര ക്രിക്കറ്റുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അവസരത്തിനായി ആരും ടീമില്‍ കാത്തുനില്‍ക്കില്ലെന്ന് നിങ്ങള്‍ക്കറിയാം. പക്ഷെ രാജ്യത്തിനു വേണ്ടി ഇറങ്ങുമ്പോള്‍ അങ്ങനെയല്ല. നിങ്ങള്‍ക്കു പകരം കളിക്കാന്‍ ശേഷിയുള്ള താരം പുറത്തുണ്ടെന്ന് നല്ല ബോധ്യമുണ്ടാവും. ഇതു തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ടി20യില്‍ ആരാണ് മികച്ച ഫോമിലെന്നു രാഹുല്‍ കാണിച്ചു തന്നതായും ഗംഭീര്‍ വിശദമാക്കി.

ആഭ്യന്തര ക്രിക്കറ്റ് സഹായിച്ചു

ആഭ്യന്തര ക്രിക്കറ്റ് സഹായിച്ചു

ആഭ്യന്തര ക്രിക്കറ്റാണ് രാഹുലിനെ താളം വീണ്ടെടുക്കാന്‍ സഹായിച്ചതെന്നു ഗംഭീര്‍ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ മല്‍സരങ്ങളിലും രാഹുല്‍ കളിച്ചു. സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെല്ലാം താരം ടീമിനായി ഇറങ്ങി.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നന്നായി കളിച്ചു കൊണ്ടിരിക്കെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ മല്‍സരങ്ങളില്‍ രാഹുല്‍ കളിച്ചത്. ടീമിനായി മികച്ച സംഭാവനയും താരം നല്‍കി. ഇവയ്‌ക്കെല്ലാമുള്ള ഫലമാണ് ഇപ്പോള്‍ എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നതെന്നും ഗംഭീര്‍ കൂടിച്ചേര്‍ത്തു.

ധവാന്‍ തിരിച്ചുവരും

ധവാന്‍ തിരിച്ചുവരും

രാഹുലിനെ സ്ഥിരം ഓപ്പണിങ് സ്ഥാനത്തേക്കു നിര്‍ദേശിക്കുമ്പോഴും ധവാനെ എഴുതിത്തള്ളാന്‍ ഗംഭീര്‍ തയ്യാറല്ല. ഇനിയുള്ള മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് തന്നെ താരം നടത്തുമെന്ന് തനിക്കു വിശ്വാസമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ തന്റെ യഥാര്‍ഥ ഫോമിലായിരുന്നില്ല ധവാന്‍. എങ്കിലും മോശമല്ലാത്ത റണ്‍സ് നേടാന്‍ കഴിഞ്ഞു. അടുത്ത മല്‍സരത്തില്‍ ഇതു തീര്‍ച്ചയായും ധവാനെ സഹായിക്കും. ധവാന്‍ നേരത്തേ പുറത്തായിരുന്നെങ്കില്‍ രണ്ടാം ടി20യില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമായിരുന്നെന്നും ഗംഭീര്‍ വിലയിരുത്തി.

Story first published: Wednesday, January 8, 2020, 13:04 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+