Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍, വാര്‍ണര്‍, കോലി, എബിഡി, അഫ്രീഡി... ഇത് ഒന്നൊന്നര ലോക ടി20 ടീം, ധോണി ക്യാപ്റ്റന്‍

chopra

മുംബൈ: ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര തന്റെ ഓള്‍ടൈം ടി20 ലോക ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ ഫേവറിറ്റ് ഇലവനെ പ്രഖ്യാപിച്ചത്.

പല വമ്പന്‍ കളിക്കാരും ടീമില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും നിലവില്‍ മല്‍സരംഗത്തുള്ളവരാണെന്നതാണ് ശ്രദ്ധേയം.

ധോണി നയിക്കും

ധോണി നയിക്കും

നിലവില്‍ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരിക്കുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയാണ് ചോപ്ര തന്റെ ലോക ഇലവന്റെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ത്രീ ഡയമന്‍ഷണല്‍ ലീഡറെന്നാണ് ചോപ്ര ധോണിയെ വിശേഷിപ്പിക്കുന്നത്.
വിക്കറ്റ് കീപ്പിങ്, ഫിനിഷിങ്, ക്യാപ്റ്റന്‍സി തുടങ്ങി മൂന്നിലുമുള്ള മിടുക്കാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. തീര്‍ച്ചയായും ടീമില്‍ വേണ്ട താരമാണ് ധോണിയെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

രോഹിത്തും കോലിയും ടീമില്‍

രോഹിത്തും കോലിയും ടീമില്‍

വിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുമാണ് ചോപ്രയുടെ ഡ്രീം ടീമിന്റെ ഓപ്പണര്‍മാര്‍.
നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്ന വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയെ മൂന്നാം നമ്പറിലാണ് ചോപ്ര ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് നാലാം നമ്പറില്‍ ഇറങ്ങുക. തൊട്ടു പിന്നിലുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ്.

റസ്സല്‍, അഫ്രീഡി

റസ്സല്‍, അഫ്രീഡി

ആറാം നമ്പറില്‍ ക്യാപ്റ്റന്‍ ധോണി തന്നെ ഇറങ്ങുമ്പോള്‍ ഏഴാംസ്ഥാനത്ത് വിന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ്.പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയാണ് ടീമിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍. അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനും ചോപ്രയുടെ ലോക ഇലവനിലുണ്ട്.
ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ലങ്കയുടെ പേസ് വിസ്മയം ലസിത് മലിങ്കയുമാണ് ടീമിലെ പേസര്‍മാര്‍.

ചോപ്രയുടെ ലോക ടി20 ഇലവന്‍

ചോപ്രയുടെ ലോക ടി20 ഇലവന്‍

ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ഷാഹിദ് അഫ്രീഡി, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക.

Story first published: Tuesday, December 3, 2019, 15:58 [IST]
Other articles published on Dec 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+