ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ബുംറയില്ല, ക്ഷീണം തീര്‍ക്കാന്‍ ഉമേഷിനാവുമോ? ചോപ്ര പറയുന്നു...
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പിന്‍മാറിയത് ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയാണ്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇതാവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാത്രമല്ല, സ്വന്തം നാട്ടില്‍ ബുംറ ഇന്ത്യക്കു വേണ്ടി ആദ്യമായി കളിക്കേണ്ടിയിരുന്ന പരമ്പര കൂടിയായിരുന്നു ഇത്. ഇതിനു മുമ്പ് താരം ഇന്ത്യക്കായി ടെസ്റ്റ് കളിച്ചതെല്ലാം വിദേശത്തായിരുന്നു.
അപ്രതീക്ഷിതമായെത്തിയ പരിക്കാണ് ബുംറയുടെ ടെസ്റ്റ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. ബുംറയ്ക്കു പകരം സീനിയര്‍ പേസര്‍മാരില്‍ ഒരാളായ ഉമേഷ് യാദവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമേഷിനെ ടീമിലെടുത്തതിനെക്കുറിച്ച് മുന്‍ ഓപ്പണപും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.

ഉമേഷ് തിളങ്ങും
ട്വിറ്ററിലൂടെയാണ് ഉമേഷിനെ പിന്തുണച്ച് ചോപ്ര രംഗത്തു വന്നത്. ഉമേഷിന്റെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങളും വന്നു കൊണ്ടിരിക്കുന്നുണ്ട്. അവസാനമായി നാട്ടില്‍ കളിച്ച ടെസ്റ്റ് മല്‍സരത്തില്‍ ഉമേഷ് 10 വിക്കറ്റുകള്‍ നേടിയിരുന്നു. ഹൈദരാബാദിലെ ഫ്‌ളാറ്റ് പിച്ചിലാണ് ഒരു ബൗളറുടെ കുറവുമായി ഇറങ്ങിയ ഇന്ത്യക്കു വേണ്ടി അന്ന് താരം തിളങ്ങിയത്. അതിനു ശേഷം ഒരു ടെസ്റ്റ് മാത്രമേ ഉമേഷ് കളിച്ചിട്ടുള്ളൂവെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

വിമര്‍ശനങ്ങള്‍
ബുംറയ്ക്കു പകരം അത്ര മികച്ച ഫോമിലല്ലാത്ത ഉമേഷിനെ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പലരും വിമര്‍ശിച്ചിട്ടുണ്ട്. 2018-19ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് പേസര്‍ അവസാനമായി പന്തെറിഞ്ഞത്. പിന്നീട് ഉമേഷിന് ടീമില്‍ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞില്ല.
അതേസമയം, ഉമേഷ് അവസാനമായി നാട്ടില്‍ ടെസ്റ്റ് കളിച്ചത് വെസ്റ്റ് ഉന്‍ഡീസിനെതിരേ കഴിഞ്ഞ വര്‍ഷമായിരുന്നു. അന്ന് ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു.

ഇന്ത്യന്‍ പിച്ചിലെ പ്രകടനം
ഇന്ത്യന്‍ പിച്ചുകളിലെ മികച്ച പ്രകടനം നതന്നെയാണ് സെലക്ടര്‍മാര്‍ ഉമേഷിനെ ഇത്തവണ പരിഗണിക്കാനുള്ള പ്രധാന കാരണം. തന്നെ ടീമിലുള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചവര്‍ക്കു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ 31കാരന്‍ ശക്തമായ മറുപടി നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്.
മൂന്നു ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഒക്ടോബര്‍ രണ്ടു മുതല്‍ വിശാഖപട്ടണത്തു നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications