T20: ഓള്‍ ടൈം ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ആര്? തിരഞ്ഞെടുത്ത് ചോപ്ര, കോലിക്കും പിന്നില്‍ രോഹിത്

ദില്ലി: ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ആര്? ഈ ചോദ്യം ക്രിക്കറ്റ് പ്രേമികളെ ശരിക്കും കുഴപ്പിക്കും. കാരണം പെട്ടെന്ന് ഒരാളെ ചൂണ്ടിക്കാട്ടുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എന്നാല്‍ അങ്ങനെയൊരു റിസ്‌ക് ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേററ്ററുമായ ആകാഷ് ചോപ്ര.
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനാണ് ചോപ്ര ഈ സ്ഥാനം നല്‍കിയിരിക്കുന്നത്. ആദ്യ നാലു സ്ഥാനങ്ങളില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെപ്പോലും ചോപ്ര ഉള്‍പ്പെടുത്തിയില്ലെന്നത് ആരാധകരെ നിരാശരാക്കും. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം മികച്ച ടി20 ബാറ്റ്‌സ്മാനെയും തുടര്‍ന്നുള്ളവരെയും ചൂണ്ടിക്കാട്ടിയത്.

ടി20യിലേക്കു വന്നാല്‍ റണ്‍മെഷീന്‍ ഗെയ്‌ലിനേക്കാള്‍ മികച്ചൊരു ബാറ്റ്‌സ്മാനെ നമുക്ക് കാണാന്‍ കഴിയില്ലെന്നാണ് ചോപ്ര പറയുന്നത്. ടി20 കരിയറില്‍ 146.9 സ്‌ട്രൈക്ക് റേറ്റുള്ള താരം കൂടിയാണ് ഗെയ്ല്‍. എതിര്‍ ടീമിനു മേല്‍ ഗെയ്ല്‍ സൃഷ്ടിക്കുന്നതു പോലെയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ മറ്റൊരു താരത്തിനും സാധിക്കില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
എതിര്‍ ടീമിനു മേലുണ്ടാക്കുന്ന ഈ ഭീതി തന്നെയാണ് ഗെയ്‌ലിനെ താന്‍ ഓള്‍ ടൈം നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാക്കാനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു. ശരാശരി വച്ച് നോക്കുമ്പോള്‍ 34 റണ്‍സെടുക്കാന്‍ ഗെയ്‌ലിനു വേണ്ട് 23 പന്തുകളാണ്. 146.9 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഓള്‍ ടി20 ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങള്‍ ചോപ് നല്‍കിയത് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ മാന്‍ എബി ഡിവില്ലിയേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം കിരോണ്‍ പൊള്ളാര്‍ഡ്, ഓസ്‌ട്രേലിയയുടെ അറ്റാക്കിങ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കാണ്.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരങ്ങള്‍ കൂടിയാണ് മൂന്നു പേരും.
ശരാശരി പ്രകടനം പരിഗണിക്കുമ്പോള്‍ 33 റണ്‍സെടുക്കാന്‍ വാര്‍ണര്‍ക്കു വേണ്ടത് 23 പന്തുകളാണ്. സ്‌ട്രൈക്ക് റേറ്റ് 142.2. പൊള്ളാര്‍ഡാവട്ടെ 15 പന്തില്‍ 22 റണ്‍സ് ശരാശരി നേടുന്നു. സ്‌ട്രൈക്ക് റേറ്റ് 150.6. ഡിവില്ലിയേഴ്‌സ് 20 പന്തില്‍ നിന്നും 30 റണ്‍സ് അടിച്ചെടുക്കുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 149.8 ആണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കാണ് ചോപ്ര അഞ്ചാംസ്ഥാനം നല്‍കിയിരിക്കുന്നത്. അത്ര മികച്ച സ്‌ട്രൈക്ക് റേറ്റ് ഇല്ലാതിരുന്നിട്ടും ഈ ഫോര്‍മാറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹത്തെ അഞ്ചാമതെത്തിച്ചത്. ശരാശരി പ്രകടനം വിലയിരുത്തുമ്പോള്‍ 34 റണ്‍സെടുക്കാന്‍ കോലി നേരിടുന്നത് 25 പന്തുകളാണ്. 134.6 ആണ് സ്‌ട്രൈക്ക്‌റേറ്റ്.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് കോലിക്കു കീഴില്‍ ആറാംസ്ഥാനത്തു നില്‍ക്കുന്നത്. 133.7 ആണ് ഹിറ്റ്മാന്റെ സ്‌ട്രൈക്ക് റേറ്റ്. ശരാശരി പ്രകടനം പരിഗണിക്കുമ്പോള്‍ 27 റണ്‍സെടുക്കാന്‍ 21 പന്തുകളാണ് രോഹിത്തിനു വേണ്ടതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications