Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു നാണക്കേട്! സിംബാബ്‌വെയെ തോൽപ്പിച്ച് എല്ലാം അവർ മറയ്ക്കും; ഗംഭീറിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ആദ്യ മത്സരം ജയിച്ചതിന് ശേഷം തുടർച്ചയായ തോൽവികളോടെ പരമ്പര 2-1 ന് കൈവിട്ടതിലും ഇം​ഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിലും ഗംഭീറിന് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് തന്റെ യൂട്യൂബ് ചാനലായ 'ചീക്കി ചീക'യിലൂടെ ശ്രീകാന്ത് തുറന്നടിച്ചു.

എന്താണ് ഇഷാൻ ഇത്, ഇതാണോ കീപ്പിങ്? ഇം​ഗ്ലണ്ടിനെതിരെ കൈവിട്ടത് പൊന്നും വിലയുള്ള അവസരങ്ങൾ!
"കിരീടങ്ങളുടെ ക്രെഡിറ്റ് എടുക്കുന്നവർ തോൽവിയുടെ ഉത്തരവാദിത്തവും ഏൽക്കണം"

ഇം​ഗ്ലണ്ട് പര്യടനത്തിൽ ട്വന്റി-20, ഏകദിന പരമ്പരകൾ കൈവിട്ട മാനേജ്‌മെന്റ് നിലപാടിനെ വികാരാധീനനായാണ് ശ്രീകാന്ത് വിമർശിച്ചത്: "തുടർച്ചയായ തോൽവികൾക്കിടയിലും ചാമ്പ്യൻസ് ട്രോഫിയും ട്വന്റി-20 ലോകകപ്പും ജയിച്ച് ഗൗതം ഗംഭീർ പ്രശംസ പിടിച്ചുപറ്റും. എന്നാൽ യാഥാർത്ഥ്യത്തിൽ ഈ തിരിച്ചടികൾക്ക് ഗംഭീറിന് വലിയ ഉത്തരവാദിത്തമുണ്ട്. മൊത്തത്തിൽ ടീം മാനേജ്‌മെന്റ് ഇതിന് മറുപടി പറയേണ്ടതുണ്ട്. പക്ഷെ ഇന്ത്യയിൽ അതൊരിക്കലും സംഭവിക്കാറില്ല, അതുകൊണ്ടുതന്നെ ഇത്തരം വീഴ്ചകൾ വിജയ പരവതാനിക്കടിയിൽ ഒളിപ്പിക്കപ്പെടും."

gautamgambhirandksrikanth

സാധാരണ ടീമുകൾക്കെതിരെയുള്ള വിജയങ്ങൾ കാട്ടി തോൽവികൾ മറയ്ക്കുന്നു

അടുത്തതായി വരാനിരിക്കുന്ന സിംബാബ്‌വെ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് പരമ്പരകൾ ചൂണ്ടിക്കാട്ടി ശ്രീകാന്ത് മാനേജ്‌മെന്റിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്തു. ഈ ടീമുകൾക്കെതിരെ എളുപ്പത്തിൽ വിജയിച്ച് ഇന്ത്യ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് വരുത്തിതീർക്കുമെന്നും, ഇംഗ്ലണ്ടിലെ നാണംകെട്ട തോൽവികൾ ആരാധകർ മറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പരമ്പരകളിലെ വിജയങ്ങൾ കണക്കിലെടുക്കാൻ പോലും കൊള്ളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം സെലക്ഷനിലെ പക്ഷപാതിത്വം; യുവ ബൗളർമാർക്ക് റിയാലിറ്റി ചെക്ക്

ലോർഡ്സിലെ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് 387 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യൻ ബൗളിംഗ് നിരയുടെ പരാജയം വ്യക്തമായതായി ശ്രീകാന്ത് ചൂണ്ടിക്കാട്ടി. പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ എന്നിവരടങ്ങിയ പേസ് നിരയ്ക്ക് ഇത് വലിയൊരു റിയാലിറ്റി ചെക്കാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

വിരമിക്കാൻ പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നു? ഹിറ്റ്‌മാന്റെ വെടിക്കെട്ടിന് പിന്നാലെ ആകാശ് ചോപ്ര!
ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയ അർഹരായ മുതിർന്ന താരങ്ങളെ മാറ്റിനിർത്തി, തങ്ങൾക്ക് പ്രിയപ്പെട്ട കളിക്കാരെ മാത്രം ടീമിലേക്ക് തിരഞ്ഞെടുക്കുന്ന രീതിയാണ് മാനേജ്‌മെന്റ് തുടരുന്നതെന്നും ശ്രീകാന്ത് രോഷത്തോടെ വ്യക്തമാക്കി. 388 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്കായി രോഹിത് ശർമ്മ സെഞ്ച്വറിയും ശുഭ്മാൻ ​ഗിൽ, വിരാട് കോഹ്‍ലി എന്നിവർ അർധ സെഞ്ച്വറിയും നേടിയെങ്കിലും വിജയത്തിലെത്താൻ അതൊന്നും സഹായിച്ചില്ല. ജസ്പ്രിത് ബുംറയുരടെ അഭാവത്തിൽ ഇന്ത്യൻ ബൗളിങ് നിര അപ്പാടെ തകർന്നുപോയ കാഴ്ചയാണ് നാം കണ്ടത്. ബുംറയുള്ളതിനാൽ മറ്റ് ബൗളർമാരെയും ബാറ്റർമാർ വളരെ സൂക്ഷിച്ചേ കൈകാര്യം ചെയ്യുകയുള്ളൂ. എന്നാൽ, ഇപ്പോൾ ബുംറ ഇല്ലാതിരുന്നപ്പോൾ എല്ലാ ബൗളർമാരെയും എതിരാളികൾ പ്രഹരിക്കുകയാണ്.

Story first published: Tuesday, July 21, 2026, 10:07 [IST]
Other articles published on Jul 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+