വിരമിക്കാൻ പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നു? ഹിറ്റ്‌മാന്റെ വെടിക്കെട്ടിന് പിന്നാലെ ആകാശ് ചോപ്ര!
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയ മുൻ നായകൻ രോഹിത് ശർമ്മയ്ക്ക് ശക്തമായ പിന്തുണയുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഫോം ഔട്ടായതിന്റെ പേരിൽ രോഹിത്തിനെതിരെ വിരമിക്കൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്ത് പറയാനുണ്ടെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു. രോഹിത്തിന്റെ ക്ലാസ്സ് എന്താണെന്ന് തെളിയിക്കുന്ന പോരാട്ടമാണ് ലോർഡ്സിൽ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
90 മിനിറ്റിൽ ഒരു ഗോൾ ശ്രമം പോലുമില്ല! നാണക്കേടിന്റെ റെക്കോർഡും പേറി മെസിയും കൂട്ടരും
ലോർഡ്സിൽ രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറി; പക്ഷെ പരമ്പര ഇംഗ്ലണ്ടിന്
ഞായറാഴ്ച ലോർഡ്സിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 388 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. 110 പന്തുകളിൽ നിന്ന് 17 ഫോറുകളും 5 സിക്സറുകളും സഹിതം 138 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിനൊപ്പം (84 പന്തിൽ 77) 147 റൺസിന്റെയും, രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‌ലിക്കൊപ്പം (60 പന്തിൽ 74) 113 റൺസിന്റെയും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ രോഹിത്തിന് കഴിഞ്ഞു. എന്നാൽ രോഹിത് പുറത്തായതിന് പിന്നാലെയുണ്ടായ കൂട്ടത്തർച്ച കാരണം ഇന്ത്യ 27 റൺസകലെ പരാജയപ്പെടുകയും പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.

"രോഹിത് ഇപ്പോഴും 2027 ലോകകപ്പ് പ്ലാനിലുണ്ടോ?"
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ മോശം ഫോമിന്റെ പേരിൽ രോഹിത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ ചോപ്ര നിശിതമായി വിമർശിച്ചു: "ഫോം താത്കാലികമാണ്, ക്ലാസ്സ് പെർമനെന്റാണ്; രോഹിത് ശർമ്മ ഒരു ക്ലാസ്സ് പ്ലെയറാണ്. അയാൾ ഇപ്പോൾ സെഞ്ച്വറി നേടിയിരിക്കുന്നു. ഇനി ആ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും എന്ത് സംഭവിക്കും? അവൻ റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോൾ ഇതാണ് അവസാന മത്സരം എന്നായിരുന്നു ചർച്ചകൾ. ഇപ്പോൾ അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നു, ഇനി നിങ്ങൾ ഏത് രീതിയിലാണ്, ഏത് സാഹചര്യത്തിലാണ് രോഹിത്തിനെക്കുറിച്ച് സംസാരിക്കുക?"
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ പര്യടനത്തിന് മുൻപ് ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും സമാനമായ ചർച്ചകൾ ഉണ്ടായെന്നും, എന്നാൽ ഓസ്ട്രേലിയയിൽ മികച്ച പ്രകടനം നടത്തി രോഹിത് തിരിച്ചടിച്ചെന്നും ചോപ്ര ഓർമ്മിപ്പിച്ചു. ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരായ പരമ്പരകൾക്ക് ശേഷം 2027 ലെ ലോകകപ്പ് പ്ലാനുകളിൽ രോഹിത് ഇല്ലെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ സെഞ്ച്വറിയോടെ അദ്ദേഹം വീണ്ടും ആ പ്ലാനുകളിൽ ഉൾപ്പെട്ടോ എന്ന് ചോപ്ര ചോദിച്ചു.
അര്‍ജന്റീനയ്ക്ക് പെയിന്‍.... വിശ്വകിരീടം ഇനി സ്‌പെയിനിന്റെ ഷെല്‍ഫില്‍
"ഗില്ലും ഗംഭീറും സെലക്ടർമാരും ഒന്നിച്ചിരുന്ന് തീരുമാനിക്കണം"
രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് അനാവശ്യമായ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറാകണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. "ഞാൻ ഇത് സെലക്ടർമാർക്കും ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിനും കോച്ച് ഗൗതം ഗംഭീറിനും രോഹിത്തിനും വേണ്ടിയാണ് പറയുന്നത്. എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണം. അടുത്ത രണ്ട് മാസത്തേക്ക് ഇന്ത്യയ്ക്ക് ഏകദിന മത്സരങ്ങളില്ല. സെപ്റ്റംബറിലാണ് ഇനി ഏകദിനം. അതിനുമുമ്പ് എന്ത് ചെയ്യണമെന്ന് നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടാകണം. ഇതിൽ യാതൊരു അവ്യക്തതയും പാടില്ല."
ഓരോ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുമ്പോഴും ടീമിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുണ്ടെങ്കിൽ രോഹിത്തിന് ഒരിക്കലും തന്റെ സ്വാഭാവികമായ ശൈലിയിൽ കളിക്കാനാകില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളിൽ സിക്സറുകളും ഫോറുകളും നേടുന്നതിന് പകരം അദ്ദേഹം കൂടുതൽ കരുതലോടെ കളിക്കാൻ നിർബന്ധിതനാകുമെന്നും, താരത്തിന്റെ ഭാവിയെക്കുറിച്ച് കൃത്യമായ ഒരു ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications