90 മിനിറ്റിൽ ഒരു ഗോൾ ശ്രമം പോലുമില്ല! നാണക്കേടിന്റെ റെക്കോർഡും പേറി മെസിയും കൂട്ടരും
സ്പെയിനിനെതിരായ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ നാണക്കേടിന്റെ റെക്കോർഡും പേറി ലയണൽ മെസ്സിയുടെ അർജന്റീന. മത്സരത്തിന്റെ ഫുൾ ടൈമിൽ ഒരു ഗോൾ ശ്രമം പോലും നടത്താനാകാതെയാണ് 2022ലെ ലോക ചാമ്പ്യന്മാർ നാണം കെട്ടത്. മെസ്സിയും അൽവാരസും അടങ്ങുന്ന ഫോർവർഡ് നിരയ്ക്ക് പന്ത് നൽകാൻ മിഡ് ഫീൽഡിലുള്ള ആർക്കും സാധിച്ചില്ല എന്നതാണ് ഇതിലെ പ്രധാന പ്രശ്നം.
അര്‍ജന്റീനയ്ക്ക് പെയിന്‍.... വിശ്വകിരീടം ഇനി സ്‌പെയിനിന്റെ ഷെല്‍ഫില്‍
ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട മഹാപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കി. ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് സ്പെയിൻ വിജയം കുറിച്ചത്. 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെരാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിന് ചരിത്രത്തിലെ രണ്ടാമത്തെ ലോകകിരീടം സമ്മാനിച്ചത് (1-0).

യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ തങ്ങളുടെ സുവർണ്ണ തലമുറയുടെ മികവിൽ 16 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ലോക ഫുട്ബോളിന്റെ സിംഹാസനത്തിൽ തിരിച്ചെത്തുന്നത്. ഇതോടെ കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ തന്ത്രങ്ങൾ ഒരിക്കൽക്കൂടി സ്പെയിനെ ആഗോള വിജയത്തിലേക്ക് നയിച്ചു.
സ്പാനിഷ് പടയുടെ ആധിപത്യവും 'കണ്ണീരായി' മെസ്സിയുടെ ലാസ്റ്റ് ഡാൻസും
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തി. 67 ശതമാനത്തിലധികം പന്തടക്കവുമായി സ്പാനിഷ് മധ്യനിര താരം റോഡ്രിയും പെഡ്രിയും ചേർന്ന് അർജന്റീനയെ ശ്വാസം മുട്ടിച്ചു. ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് ഒരു ഗോൾശ്രമം പോലും നടത്താൻ സ്പാനിഷ് പ്രതിരോധം അനുവദിചില്ല. ഒപ്ടാ സ്റ്റാറ്റ്സ് പ്രകാരം ആദ്യ പകുതിയിൽ മാത്രം 50 പാസുകൾ പൂർത്തിയാക്കിയ റോഡ്രി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാസുകൾ നൽകുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.
അർജന്റീനൻ നായകൻ ലയണൽ മെസ്സിയുടെ 'ലാസ്റ്റ് ഡാൻസ്' (അവസാന ലോകകപ്പ് മത്സരം) എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരത്തിൽ കടുത്ത നിരാശയാണ് ലാറ്റിനമേരിക്കൻ ആരാധകർക്കുണ്ടായത്. സ്പാനിഷ് പ്രതിരോധം മെസ്സിയെ കൃത്യമായി പൂട്ടിയതോടെ അർജന്റീനയുടെ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞു.
എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ്; അർജന്റീന 10 പേരായി ചുരുങ്ങി
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരുടീമുകളും ഗോളിനായി കടുത്ത പോരാട്ടം നടത്തിയെങ്കിലും നിശ്ചിത 90 മിനിറ്റിലും സ്കോർ ബോർഡ് ചലിച്ചില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ (92-ാം മിനിറ്റ്) അർജന്റീനയ്ക്ക് കനത്ത പ്രഹരമേറ്റു. സ്പാനിഷ് താരം പാവു കുബാർസിക്കെതിരെയുള്ള കടുത്ത ഫൗളിന് അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും കണ്ട് പുറത്തുപോയി. ഇതോടെ അവസാന നിമിഷങ്ങളിൽ അർജന്റീന 10 പേരായി ചുരുങ്ങി.
എക്സ്ട്രാ ടൈമിൽ കളി തിരിച്ച് 'ദി ഷാർക്ക്' ഫെരാൻ ടോറസ്
ഒരാളുടെ കുറവുമായി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ അർജന്റീനയെ സ്പെയിൻ നിരന്തരം ആക്രമിച്ചു. ഒടുവിൽ 106-ാം മിനിറ്റിൽ സ്പെയിൻ കാത്തിരുന്ന ആ നിമിഷം എത്തി. വിങ്ങർ നികോ വില്യംസ് ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ ഹെഡർ പാസ് സ്വീകരിച്ച്, പകരക്കാരനായി ഇറങ്ങിയ ബാഴ്സലോണ താരം ഫെരാൻ ടോറസ് ബോക്സിന്റെ മധ്യത്തിൽ നിന്നും തൊടുത്ത ഇടംകാലൻ ഷോട്ട് അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിൽ തുളച്ചുകയറി.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഫ്രീകിക്കിലൂടെയും കോർണറിലൂടെയും മെസ്സി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. മത്സരത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ 22 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications