Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്ക് പെയിന്‍.... വിശ്വകിരീടം ഇനി സ്‌പെയിനിന്റെ ഷെല്‍ഫില്‍, സാക്ഷിയായി ലാലേട്ടനും

ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്‌പെയിനിന്. കലാശപ്പോരില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയത്. സ്പാനിഷ് ടീമിന്റെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണിത്. നേരത്തെ 2010 ലും സ്‌പെയ്ന്‍ ചാമ്പ്യന്‍മാരായിരുന്നു. സമീപകാലത്ത് ഫുട്‌ബോളില്‍ സമാനതകളില്ലാത്ത പ്രകടനം നടത്തുന്ന കറ്റാലന്‍മാര്‍ അര്‍ഹിച്ച വിജയം തന്നെയാണ് അര്‍ജന്റീനയ്ക്ക് മേല്‍ നേടിയത്.

അധികസമയത്തേക്ക് നീണ്ട കളിയില്‍ 106-ാം മിനിറ്റില്‍ പകരക്കാരന്‍ താരം ഫെറാന്‍ ടോറസാണ് സ്‌പെയിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തിനും അവസാനമായി. എട്ട് മത്സരങ്ങളില്‍ ആകെ ഒരു ഗോള്‍ മാത്രം വഴങ്ങി ഈ ടൂര്‍ണമെന്റില്‍ അജയ്യരായാണ് സ്‌പെയിന്‍ വിശ്വകിരീടം നേടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

FIFA World Cup 2026

ഫൈനലില്‍ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്‌പെയിന്‍ സ്വന്തമാക്കി. ഫൈനലിന്റെ വീറും വാശിയും കണ്ട പോരാട്ടമായിരുന്നു മൈതാനത്ത് നടന്നത്. എന്നിരുന്നാലും മികച്ച കളി പുറത്തെടുത്ത സ്‌പെയിനിനോട് ഒപ്പമെത്താന്‍ മെസിയും കൂട്ടരും വിയര്‍ക്കുകയായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുതിര്‍ക്കുന്നതിലും അര്‍ജന്റീന അമ്പേ പരാജയമായി.

117-ാം മിനിറ്റില്‍ മെസിയിലൂടെയാണ് മത്സരത്തില്‍ ആദ്യമായി അര്‍ജന്റീന ഗോള്‍ശ്രമം നടത്തിയത്. മെസിയെയും സംഘത്തെയും സ്‌പെയിന്‍ അക്ഷരാര്‍ഥത്തില്‍ മൈതാനത്ത് പൂട്ടിയിട്ടു. അതേസമയം തന്നെ അര്‍ജന്റീനന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തി ഏത് നിമിഷവും ഗോള്‍ വീണേക്കാമെന്ന പ്രതീതി സ്‌പെയിന്‍ കാണിക്കുകയും ചെയ്തു. കളിയുടെ ആദ്യ പകുതിയില്‍ ലാമിന്‍ യമാലും ഡാനി ഒല്‍മോയും ഓയര്‍സബാലും നിരന്തരം അര്‍ജന്റീനയെ പ്രതിരോധത്തിലാക്കി.

രണ്ടാം പകുതിയില്‍ അര്‍ജന്റീന ആക്രമണത്തിന് ശ്രമം നടത്തിയെങ്കിലും കറ്റാലന്‍മാര്‍ പ്രതിരോധ കോട്ടകെട്ടി. ഗാളിലേക്കുള്ള ഒരു അവസരവും തുറക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. അതിനിടെ കയ്യാങ്കളിയിലേക്കും കളിമാറി. സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സ്‌പെയിന്‍, അര്‍ജന്റീന താരങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ഉന്തുംതള്ളിലും കലാശിച്ചു.

സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ലാമിന്‍ യമാലിന്റെ ഷോട്ട് അര്‍ജന്റീന പ്രതിരോധം തടുത്തിട്ടു. ഇതിന് ശേഷം നിരന്തരം അര്‍ജന്റീനന്‍ ഗോള്‍മുഖത്ത് യമാലും സംഘവും തീതുപ്പി. എന്നാല്‍ അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് എല്ലാം പ്രതിരോധിച്ചു. ആകെ 20 ഷോട്ടുകളാണ് സ്‌പെയിന്‍ അടിച്ചത്. എന്നാല്‍ അധിക സമയം വരെ അര്‍ജന്റീന വെറും മൂന്ന് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്.

ഇതില്‍ നിന്ന് തന്നെ ഫൈനലില്‍ അര്‍ജന്റീനയുടെ കളിശൈലി മനസിലാക്കാം. അതേസമയം ചരിത്രം സൃഷ്ടിച്ചാണ് സ്‌പെയിനിന്റെ കിരീട നേട്ടം. ഒരേ സമയം പുരുഷ, വനിതാ ലോകകപ്പ് ട്രോഫികള്‍ നേടുന്ന ആദ്യ ടീം എന്ന റെക്കോഡാണ് ഇതിലൊന്ന്. ഈ ടീമിനെ സംബന്ധിച്ചിടത്തോളം, തോല്‍വിയില്ലാതെ തുടര്‍ച്ചയായ 38-ാമത്തെ മത്സരമാണിത്, 2024 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ അവരുടെ ട്രോഫിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു ലോകകപ്പ് നേടിയ ഏറ്റവും പ്രബലമായ പ്രതിരോധ ടീം എന്ന വിശേഷണവും കറ്റാലന്‍മാര്‍ക്കാണ്. അവര്‍ക്ക് മുമ്പ് ഒരു ചാമ്പ്യനും ഒരു കിരീടത്തിലേക്കുള്ള യാത്രയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയിട്ടില്ല. ഈ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മികച്ച ടീമുകളെ എതിരിട്ട് ഗോള്‍ വഴങ്ങാതെയാണ് സ്‌പെയിന്‍ കളത്തിലിറങ്ങിയത്.

ആദ്യം അഞ്ചാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിനെതിരെ 1-0 ന് ജയം, പിന്നീട് ഒമ്പതാം സ്ഥാനത്തുള്ള ബെല്‍ജിയത്തിനെതിരെ 2-1 ന് ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയം, തുടര്‍ന്ന് മൂന്നാം സ്ഥാനത്തുള്ള ഫ്രാന്‍സിനെതിരെ സെമിഫൈനലില്‍ 2-0 ന് ജയം, അതുവരെ അവരുടെ ആക്രമണം തടയാനാവാത്തതായി കാണപ്പെട്ടു. ഒടുവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീനയ്‌ക്കെതിരെ കലാശപ്പോരിലെ വിജയം.

സാക്ഷിയായി മലയാളത്തിന്റെ മോഹന്‍ലാല്‍

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ ന്യൂജേഴ്‌സിയിലെ സ്‌റ്റേഡിയത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഉണ്ടായിരുന്നു. ഉഗ്രന്‍ കളിയ്ക്കാണ് സാക്ഷ്യം വഹിച്ചത് എന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളെല്ലാം മോഹന്‍ലാല്‍ സ്‌റ്റേഡിയത്തില്‍ എത്തി നേരിട്ടാണ് കണ്ടത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

കഴിഞ്ഞ ഒരാഴ്ചയായി സ്റ്റേഡിയങ്ങളില്‍ നിന്ന് മനോഹരമായ കളി കാണാന്‍ കഴിഞ്ഞത് എത്ര വലിയ ഭാഗ്യമാണ്, അത് ശരിക്കും മറക്കാനാവാത്ത ഒരു ലോകകപ്പ് ഫൈനലില്‍ കലാശിച്ചു. അഭിനിവേശം, കഴിവ്, അചഞ്ചലമായ മനോഭാവം എന്നിവയിലൂടെ സ്പെയിനും അര്‍ജന്റീനയും ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയതോടെ ഫുട്ബോള്‍ അതിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒടുവില്‍, സ്പെയിന്‍ ആ നിമിഷത്തിലേക്ക് ഉയര്‍ന്നുവന്നു, ഫുട്ബോളിന്റെ ഏറ്റവും വലിയ സമ്മാനം അര്‍ഹതയോടെ ഏറ്റുവാങ്ങി. ലോക ചാമ്പ്യന്മാരായ സ്‌പെയിന് അഭിനന്ദനങ്ങള്‍. ഫുട്ബോള്‍.. മത്സരങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കും അപ്പുറം, ലോകത്തെ ഒന്നിപ്പിക്കാന്‍ ഗെയിമിന് ശക്തിയുണ്ടെന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി.

നടന്‍ ഫഹദ് ഫാസില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍ എംഡി മാധവന്‍ എന്നിവരും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

Story first published: Monday, July 20, 2026, 7:05 [IST]
Other articles published on Jul 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+