Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്താണ് ഇഷാൻ ഇത്, ഇതാണോ കീപ്പിങ്? ഇം​ഗ്ലണ്ടിനെതിരെ കൈവിട്ടത് പൊന്നും വിലയുള്ള അവസരങ്ങൾ!

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ നിർണ്ണായക പോരാട്ടത്തിൽ ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെ, ടീമിലെ മോശം വിക്കറ്റ് കീപ്പിംഗ് പ്രകടനത്തിന്റെ പേരിൽ ഇഷാൻ കിഷനെതിരെ ആരാധകരുടെ കടുത്ത രോഷം. ഇംഗ്ലണ്ട് ബാറ്റിംഗിനിടെ ലഭിച്ച നിർണ്ണായക ക്യാച്ചുകൾ കൈവിട്ടതാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായതെന്നാണ് പ്രധാന വിമർശനം. നായകൻ ശുഭ്മാൻ ​ഗില്ലുമായി നല്ല സൗഹൃദം പുലർത്തുന്നത് കൊണ്ട് മാത്രമാണ് ഇഷാനട്ട ഏകദിനത്തിൽ സ്ഥാനം പിടിക്കുന്നത് എന്നത് പോലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

വിരമിക്കാൻ പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നു? ഹിറ്റ്‌മാന്റെ വെടിക്കെട്ടിന് പിന്നാലെ ആകാശ് ചോപ്ര!
എന്തൊക്കെയാണ് ഇഷാൻ ചെയ്ത മണ്ടത്തരങ്ങൾ?

മത്സരത്തിൽ സെഞ്ച്വറിക്കകലെ വീണ (91 റൺസ്) ഇം​ഗ്ലണ്ടിന്റെ വിനാശകരമായ റണ്ണൊഴുക്കിന് ചുക്കാൻ പിടിച്ച ജേക്കബ് ബെഥലിന്റെ ക്യാച്ച് അദ്ദേഹം വെറും 18 റൺസിൽ നിൽക്കുമ്പോൾ ഇഷാൻ കൈവിട്ട് കളഞ്ഞിരുന്നു. മാത്രമല്ല, മത്സരത്തിലെ ടോപ് സ്കോററായ ബെൻ ഡക്കറ്റിനെ രണ്ട് തവണ പുറത്താക്കാനുള്ള അവസരമാണ് ഇഷാൻ കിഷൻ പാഴാക്കിയത്. ഡക്കറ്റിനെ 26 റൺസിലും 68 റൺസിലും കിഷൻ ഡ്രോപ്പ് ചെയ്തു. രണ്ട് ഫോറുകൾ അധികം ഇം​ഗ്ലണ്ടിനായി വിട്ടുകൊടുക്കുകയും ചെയ്തതോടെ വിക്കറ്റ് കീപ്പിങ്ങിൽ കിഷൻ പൂർണമായും പരാജയമായി മാറുകയായിരുന്നു. മാത്രമല്ല, ആവേശം കൂടുതലായി കിഷൻ ഇന്ത്യയുടെ ഒരു ഡിആർഎസ് റിവ്യുവും നഷ്ടപ്പെടുത്തി.

ishankishankeeper

തന്റെ കരിയറിലെ ഏറ്റവും മോശം വിക്കറ്റ് കീപ്പിംഗ് പ്രകടനങ്ങളിലൊന്ന് നടത്തിയിട്ടും, ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലുമായുള്ള അടുത്ത ബന്ധം കാരണം മാത്രമാണ് ഇഷാൻ കിഷൻ ടീമിൽ തുടരുന്നതെന്ന തരത്തിലുള്ള രൂക്ഷമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തുന്നത്. സഞ്ജു സാംസണെ പോലുള്ള താരങ്ങൾ പുറത്തിരിക്കുമ്പോഴാണ് ഇഷാൻ ഇത്രയും മിസ്റ്റേക്കുകൾ വരുത്തുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

വീണ്ടും ഒരു പരമ്പര പരാജയം

ലോർഡ്സിൽ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 27 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, ഇഷാൻ കിഷൻ നൽകിയ ജീവൻദാനങ്ങൾ മുതലാക്കി ബെൻ ഡക്കറ്റ് നേടിയ തകർപ്പൻ സെഞ്ചുറിയുടെയും (141), ജേക്കബ് ബെഥെലിന്റെ ബാറ്റിംഗിന്റെയും (91) മികവിൽ 50 ഓവറിൽ 387/3 എന്ന ഭീമൻ സ്കോർ പടുത്തുയർത്തി. ജോ റൂട്ടും (74*), ജോസ് ബട്‌ലറും (41*) അവസാന ഓവറുകളിൽ മികച്ച പിന്തുണ നൽകി.

ലോകകിരീടത്തിന് ശേഷമുള്ള ആ നിമിഷം; ഫൈനലിന് പിന്നാലെ മെസ്സിയെ നേരിട്ട് കണ്ട് യമാൽ പറഞ്ഞ ആ 'രഹസ്യം'!
388 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ വെടിക്കെട്ട് സെഞ്ചുറിയുമായി (110 പന്തിൽ 138) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും 50 ഓവറിൽ 360/7 എന്ന സ്കോറിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ശുഭ്‌മൻ ഗില്ലും (77) വിരാട് കോഹ്‌ലിയും (74) തിളങ്ങിയെങ്കിലും ഇന്ത്യയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല. ഇതോടെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

Story first published: Monday, July 20, 2026, 13:21 [IST]
Other articles published on Jul 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+