Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിരമിക്കല്‍... കോലിക്ക് അത് പറയാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് ഗംഭീര്‍

ദില്ലി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ തുറന്നടിച്ച് മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായി ഗൗതം ഗംഭീര്‍. കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം ടീമില്‍ നിന്നും മാറി നില്‍ക്കുകയാണ് ധോണി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്തിടെ നടന്ന ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു. ഇനിയെപ്പോള്‍ ധോണി ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

ഇതിനിടെ ധോണി ഉടന്‍ വിരമിച്ചേക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ ധോണിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഇവയെല്ലാം തള്ളിക്കളയുകയായിരുന്നു.

ലോകകപ്പ് കളിക്കില്ല

ലോകകപ്പ് കളിക്കില്ല

വിരമിക്കലെന്നത് തികച്ചും വ്യക്തിപരമായ തീരുമാനം തന്നെയാണെന്ന് ഗംഭീര് പറഞ്ഞു. എത്ര കാലം വരെ കളിക്കാനാവുമെന്ന് ഒരു താരം ആഗ്രഹിക്കുകയാണെങ്കില്‍ അതു വരെ തുടരാം.
പക്ഷെ ഇതോടൊപ്പം ഭാവിയെക്കുറിച്ചു കൂടി ആലോചിക്കേണ്ടതുണ്ട്. 2023ല്‍ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പില്‍ ധോണിക്കു കളിക്കാനാവുമെന്ന് താന്‍ കരുതുന്നില്ലെന്നും ഗംഭീര്‍ വിശദമാക്കി.

ധൈര്യം കാണിക്കണം

ധൈര്യം കാണിക്കണം

ക്യാപ്റ്റന്‍ ആരു തന്നെ ആയാലും തങ്ങളുടെ ഭാവി പദ്ധതികളില്‍ നിങ്ങളെ പരിഗണിക്കുന്നില്ലെന്ന കാര്യം അയാളോടു തുറന്നു പറയാന്‍ ധൈര്യം കാണിക്കണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടു.
അടുത്ത നാല്, അഞ്ച് വര്‍ഷത്തേക്കു യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരേണ്ട സമയമാണ്. കാരണം ഇത് ആത്യന്തികമായി ധോണിയെക്കുറിച്ചുള്ളതല്ല, മറിച്ചു രാജ്യത്തെക്കുറിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങള്‍ വരട്ടെ

യുവതാരങ്ങള്‍ വരട്ടെ

അടുത്ത ലോകകപ്പ് വരെ ധോണി തുടരണമോയെന്നതിനല്ല പ്രധാനം, മറിച്ച് അടുത്ത ലോകകപ്പ് ഇന്ത്യ ജയിക്കുകയെന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നീ യുവതാരങ്ങള്‍ക്കോ, അല്ലെങ്കില്‍ മറ്റേതെങ്കിലും യുവതാരത്തിനോ ഇന്ത്യ അവസരം നല്‍കണം.
തന്നോട് ഇതേക്കുറിച്ചു ചോദിക്കുകയാണെങ്കില്‍ ധോണിക്കു ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിതെന്നായിരിക്കും മറുപടിയെന്നും ഗംഭീര്‍ വ്യക്തമാക്കി.

റെയ്‌ന പറഞ്ഞത്...

റെയ്‌ന പറഞ്ഞത്...

ധോണിയുടെ വിരമിക്കലുമായി ബന്ധധപ്പെട്ട് മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ്‌റെയ്‌നയും കഴിഞ്ഞ ദിവസം അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. ധോണി തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ഇപ്പോഴും നല്ല ഫിറ്റ്‌നസ് അദ്ദേഹത്തിനുണ്ട്. മാത്രമല്ല ഇപ്പോഴും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമാണ് അദ്ദേഹം. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടായിരിക്കും ധോണിയെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു.

Story first published: Monday, September 30, 2019, 12:47 [IST]
Other articles published on Sep 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+