വീണ്ടും അതേ വില്ലന്‍... വെടിക്കെട്ട് തീര്‍ന്നില്ല, തൊട്ടു പിന്നാലെ യുവരാജിന് എട്ടിന്റെ പണി
ഒറ്റാവ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഇപ്പോള്‍ കാനഡയില്‍ നടന്നു കൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി20 ചാംപ്യന്‍ഷിപ്പില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച പ്രകടനമാണ് യുവി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടൊറൊന്റോ നാഷണല്‍സ് ടീമിനു വേണ്ടിയാണ് ഗ്ലോബല്‍ ടി20യില്‍ അദ്ദേഹം കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് യുവി.
ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മല്‍സരത്തില്‍ കരിയറിലെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കും വിധം വെടിക്കെട്ട് ബാറ്റിങ് പ്രകടനം യുവി നടത്തിയിരുന്നു. തൊട്ടുപിന്നാലെ സൂപ്പര്‍ താരത്തിന് പരിക്കേറ്റ് പിന്‍മാറേണ്ടി വന്നിരിക്കുകയാണ്.കരിയറില്‍ പല വട്ടം പരിക്ക് യുവിക്കു ഭീഷണിയായിട്ടുണ്ട്. ഇത്തവണ വീണ്ടും പരിക്ക് പിടികൂടിയതോടെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തിന് കളിക്കാനാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

റിട്ടയേര്‍ഡ് ഹര്‍ട്ട്
മോണ്‍ട്രിയല്‍ ടൈഗേഴ്‌സിനെതിരേ നടന്ന തൊട്ടുമുമ്പത്തെ മല്‍സരത്തിലാണ് യുവിക്കു പരിക്കേറ്റത്. യുവിയുടെ ടീം 137 റണ്‍സിന്റെ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയപ്പോഴായിരുന്നു സംഭവം.
എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ഹെന്റിച്ച് ക്ലാസെന്‍ പുറത്തായ ശേഷമാണ് താരം ക്രീസിലത്തിയത്. ഫവാദ് അഹമ്മദിന്റെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ യുവിക്കായില്ല. രണ്ടാം പന്ത് നേരിട്ട ശേഷമാണ് അദ്ദേഹത്തിന് പുറംഭാഗത്ത് അസ്വസ്ഥതയനുഭവപ്പെട്ടത്. തുടര്‍ന്ന് യുവി റണ്ണൊന്നുമെടുക്കാനാവാതെ ക്രീസ് വിടുകയായിരുന്നു. അദ്ദേഹം പിന്‍മാറിയെങ്കിലും മല്‍സരത്തില്‍ ടൊറൊന്റോ നാലു വിക്കറ്റിന്റെ ജയം കൊയ്തു.

സെമി ദുഷ്‌കരം
അഞ്ചു മല്‍സരങ്ങളില്‍ നിന്നും ടൊറൊന്റായുടെ രണ്ടാമത്തെ മാത്രം ജയമായിരുന്നു കഴിഞ്ഞ കളിയിലേത്. സെമി ഫൈനലിലേക്ക് യോഗ്യത നേടുകയെന്നത് യുവിയെയും ടീമിനെയും സംബന്ധിച്ചു കടുപ്പം തന്നെയാണ്.
ഇന്ത്യന്‍ താരം ചിരാഗ് സൂരിയാണ് മോണ്‍ട്രിയാലിനെതിരേ ടൊറൊന്റോയ്ക്കു ജയം നേടിക്കൊടുത്തത്. താരം 37 പന്തില്‍ 52 റണ്‍സ് നേടി. ക്രീസ് ഗ്രീന്‍ 30ഉം രവീന്ദര്‍ പാല്‍ സിങ് 15 ഉം റണ്‍സെടുത്തു.

മിന്നല്‍ ബാറ്റിങ്
ശനിയാഴ്ച നടന്ന തൊട്ടുമുമ്പത്തെ കളിയില്‍ വെടിക്കെട്ട് ഇന്നിങ്‌സാണ് യുവി കളിച്ചത്. ഒന്റാരിയോയില്‍ നടന്ന മല്‍സരത്തില്‍ ബ്രാംപ്റ്റന്‍ വോള്‍ഫ്‌സിനെതിരേ അദ്ദേഹം കത്തിക്കയറുകയായിരുന്നു. 22 പന്തില്‍ 51 റണ്‍സാണ് യുവി അടിച്ചെടുത്തത്. പക്ഷെ താരത്തിന്റെ മാസ്മരിക പ്രകടനത്തിനും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മല്‍സരത്തില്‍ ടൊറൊന്റോ പരാജയമേറ്റു വാങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications