Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പറക്കും യൂസുഫ്... എന്തൊരു ക്യാച്ച്!! ഇര്‍ഫാന്റെ പ്രതികരണം ഇങ്ങനെ, വീഡിയോ കാണാം

yusuf

വിശാഖപട്ടണം: ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്റെ പറക്കും ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലാണ് 37ാം വയസ്സില്‍ യൂസുഫിന്റെ മിന്നല്‍ ക്യാച്ച്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇനിയുമൊരു അങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നു തെളിയിക്കുന്നതായിരുന്നു താരത്തിന്റെ അസാധാരണ ക്യാച്ച്.

യൂസുഫിന്റെ ഈ ക്യാച്ചിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരവും സഹോദരനുമായ ഇര്‍ഫാന്‍ പഠാന്‍ രംഗത്തു വന്നിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഇര്‍ഫാന്‍ ജ്യേഷ്ഠനെ പ്രശംസിച്ചത്.

ബറോഡ- ഗോവ മല്‍സരം

ബറോഡ- ഗോവ മല്‍സരം

മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയും ഗോവയും തമ്മില്‍ വിശാഖപട്ടണത്തു നടന്ന മല്‍സരത്തിലായിരുന്നു യൂസുഫിന്റെ സൂപ്പര്‍ ക്യാച്ച്. മല്‍സരത്തില്‍ ബറോഡയുടെ താരം കൂടിയായിരുന്നു യൂസുഫ്.
ഗോവന്‍ ക്യാപ്റ്റന്‍ ദര്‍ശന്‍ മിസാലിനെയായിരുന്നു അമ്പരപ്പിക്കുന്ന ഡൈവിങ് ക്യാച്ചിലൂടെ യൂസുഫ് പുറത്താക്കിയത്. കളിയുടെ 19ാം ഓവറിലായിരുന്നു താരത്തിന്റെ സൂപ്പര്‍ പ്രകടനം.

എങ്ങനെ സാധിച്ചു?

എങ്ങനെ സാധിച്ചു?

മല്‍സരത്തില്‍ 150 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബറോഡ ഗോവയ്ക്കു നല്‍കിയത്. ഗോവയ്ക്കു ജയിക്കാന്‍ എട്ടു പന്തില്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു 19ാം ഓവറിലെ അവസാന പന്തില്‍ യൂസുഫിന്റെ അവിശ്വസനീയ ക്യാച്ച്.
18 പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 27 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മിസാലിനെ റിഷി അറോത്തെയുടെ ബൗളിങില്‍ യൂസുഫ് പിടികൂടുകയായിരുന്നു. താരത്തിന്റെ ബൗണ്ടറിയെന്ന് ഉറപ്പായിരുന്ന ഷോട്ട് എക്‌സ്ട്രാ കവറില്‍ വലതു വശത്തേക്ക് മുഴുനീളം ഡൈവ് ചെയ്ത് ഒരു കൈ കൊണ്ട് താരം പിടികൂടിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. എന്നാല്‍ ഈ ക്യാച്ചിനും ഗോവയെ രക്ഷിക്കാനായില്ല. രണ്ടു പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഗോവ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇര്‍ഫാന്റെ പ്രതികരണം

യൂസുഫിന്റെ അദ്ഭുത ക്യാച്ചിന്റെ വീഡിയോക്കൊപ്പമാണ് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്. ഇതു പക്ഷിയാണോ? അല്ല ഇതു യൂസുഫ് പഠാനാണ്. ഗംഭീര ക്യാ്ച്ച് തന്നെ ലാല. സീസണിനു മുമ്പ് നിങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

Story first published: Saturday, November 9, 2019, 12:05 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+