Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൈദരാബാദ് കഴിഞ്ഞാല്‍ പ്രിയ ഐപിഎല്‍ ടീം ഏത്? മുംബൈയല്ല, അവരുടെ ഫാനെന്ന് മൂഡി

സിഡ്‌നി: ഐപിഎല്ലിലെ ഏറ്റവും മികച്ച കോച്ചുമാരുടെ നിരയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ കോച്ച് ടോം മൂഡിയുടെ സ്ഥാനം. 2013 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ടീമിനെ പരിശീപ്പിച്ച അദ്ദേഹം 2016ല്‍ ഹൈദരാബാദിന് കന്നിക്കിരീടവും നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ സീസണിനു ശേഷമാണ് മൂഡി ഹൈദരാബാദിനോടു വിട പറഞ്ഞത്. ഹൈദരാബാദ് കഴിഞ്ഞാല്‍ ഐപിഎല്ലില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടീം ഏതെന്നും ക്യാപ്റ്റന്‍ ആരെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മൂഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

moody

മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഐപിഎല്ലില്‍ തന്റെ രണ്ടാമത്തെ പ്രിയ ടീമെന്നു മൂഡി വെളിപ്പെടുത്തി. സിഎസ്‌കെ നായകന്‍ എംഎസ് ധോണി തന്നെയാണ് മികച്ച ക്യാപ്റ്റനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിശ്വസനീയമായ സ്ഥിരത പുലര്‍ത്തുന്ന ടീമാണ് സിഎസ്‌കെയെന്നും അതുകൊണ്ടു തന്നെയാണ് അവര്‍ തനിക്കു പ്രിയപ്പെട്ടവരായതെന്നും മൂഡി പറയുന്നു.

2016ല്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലാണ് ഹൈദരാബാദ് ആദ്യമായി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയായിരുന്നു ഫൈനലില്‍ മൂഡിയുടെ കുട്ടികള്‍ കശാപ്പ് ചെയ്തത്. പിന്നീട് മൂന്നു തവണ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലെത്താനും ഹൈദരാബാദിനു കഴിഞ്ഞു. 2018ലെ റണ്ണറപ്പുകള്‍ കൂടിയായിരുന്നു അവര്‍.

csk

2013ലെ ഐപിഎല്ലിലൂടെയാണ് ഹൈദരാബാദിന്റെ അരങ്ങേറ്റം. കന്നി സീസണ്‍ മുതല്‍ അവരെ പരിശീലിപ്പിച്ചതും മൂഡിയായിരുന്നു. നീണ്ട ഏഴു വര്‍ഷത്തിനു ശേഷമാണ് മൂഡിയുമായുള്ള ബന്ധം ഹൈദരാബാദ് അവസാനിപ്പിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തനായ കോച്ചുമാരില്‍ ഒരാളാണ് മൂഡി. ഐപിഎല്ലിലെത്തും മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചില ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കൊപ്പമാണ് മൂഡിയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടം കണ്ടത്. 2007ല്‍ മൂഡി പരിശീലിപ്പിച്ച ലങ്കന്‍ ടീം ലോകകപ്പിലെ റണ്ണറപ്പായിരുന്നു.

നടക്കാനിരിക്കുന്ന പുതിയ സീസണില്‍ ട്രെവര്‍ ബെയ്‌ലിസാണ് ഹൈദരാബാദ് ടീമിന്റെ പരിശീലകന്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് കിരീടത്തിലേക്കു നയിച്ച കോച്ച് കൂടിയാണ് ബെയ്‌ലിസ്. ലോകകപ്പ് വിജയത്തിനു ശേഷം ബെയ്‌ലി ഇംഗ്ലീഷ് ടീമിനോടു ഗുഡ്‌ബൈ പറഞ്ഞ് ഐപിഎല്ലേക്കു ചേക്കേറുകയായിരുന്നു.

Story first published: Saturday, April 4, 2020, 14:47 [IST]
Other articles published on Apr 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+