Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന് ടീമില്‍ ഇടമില്ല, കാരണം കോലിയുമായുള്ള ഉടക്ക്? ചോദ്യം ചെയ്ത് മുന്‍ ഇംഗ്ലണ്ട് താരം

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദം തീരുന്നില്ല. ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ അശ്വിനെ തഴഞ്ഞതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം നിക്ക് കോംറ്റണ്‍.

ഒരു അംഗീകൃത സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തത്. അശ്വിനെ മാത്രമല്ല, കുല്‍ദീപ് യാദവിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍.

കോലി- അശ്വിന്‍ ഉടക്ക് ?

കോലി- അശ്വിന്‍ ഉടക്ക് ?

ക്യാപ്റ്റന്‍ വിരാട് കോലിയുമായി അശ്വിന് ഉടക്കുണ്ടോയെന്നും ഇതാണോ താരത്തിനു ആദ്യ ടെസ്റ്റില്‍ സ്ഥാനം നഷ്ടപ്പെടുത്തിയതെന്നും കോംറ്റണ്‍ ചോദിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
അശ്വിന്റെ കാര്യത്തില്‍ എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കോലിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടോ? എന്നായിരുന്നു കോംറ്റണിന്റെ ട്വീറ്റ്.

തുടര്‍ച്ചയായ നാലാം ടെസ്റ്റ്

തുടര്‍ച്ചയായ നാലാം ടെസ്റ്റ്

തുടര്‍ച്ചയായ നാലാമത്തെ ടെസ്റ്റിലാണ് അശ്വിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായത്. പരിക്കിനെ തുടര്‍ന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നു ടെസ്റ്റുകളിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു.
വിന്‍ഡീസിനെതിരേ നടന്ന ഏക ത്രിദിന സന്നാഹ മല്‍സരത്തില്‍ അസുഖം കാരണം അശ്വിന് ആദ്യ ഇന്നിങ്‌സില്‍ ഇറങ്ങാനായിരുന്നില്ല. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ബൗള്‍ ചെയ്ത താരത്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു.

അശ്വിന്റെറെക്കോര്‍ഡ്

അശ്വിന്റെറെക്കോര്‍ഡ്

വിന്‍ഡീസിനെതിരേ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് അശ്വിന്‍. അവസാനമായി 2017ല്‍ ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ അശ്വിനായിരുന്നു ടെസ്റ്റ് പരമ്പരയിലെ ഹീറോ. 17 വിക്കറ്റുകളാണ് താരം കൊയ്തത്. മാന്‍ ഓഫ് ദി സീരീസായും അശ്വിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിന്‍ഡീസിനെതിരേ 11 ടെസ്റ്റുകളില്‍ നിന്നും 60 വിക്കറ്റുകള്‍ താരം കൊയ്തിട്ടുണ്ട്.

Story first published: Friday, August 23, 2019, 12:53 [IST]
Other articles published on Aug 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+