Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ആരാവണം വിക്കറ്റ് കീപ്പര്‍? അവന്‍ മതി, ഏറ്റവും മിടുക്കനെന്ന് മുന്‍ ഇന്ത്യന്‍ താരം

മുംബൈ: ടി20 ക്രിക്കറ്റില്‍ കെഎല്‍ രാഹുലിനെ തന്നെ ഇന്ത്യ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്ന നിര്‍ദേശവുമായി മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. എംഎസ് ധോണിയുടെ പകരക്കാരനായി വന്ന റിഷഭ് പന്ത് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പ്രകടനം പുറത്തെടുക്കാനാവാതെ നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യ രാഹുലിനെ പരീക്ഷിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ ഇന്ത്യ കളിച്ച അവാനത്തെ രണ്ടു പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. വിക്കറ്റ് കീപ്പറുടെ റോളിലും ബാറ്റിങിലും താരം തിളങ്ങുകയും ചെയ്തിരുന്നു.

india

ടി20യില്‍ തീര്‍ച്ചയായും രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറായി തുടരണം. എങ്ങനെ കീപ്പ് ചെയ്യണമെന്ന് നന്നായി അറിയാവുന്ന അദ്ദേഹം നന്നായി ബാറ്റും ചെയ്യുന്നുണ്ട്. ഏറ്റവും അര്‍ഹതയുള്ള വിക്കറ്റ് കീപ്പര്‍ രാഹുലാണ്. സാങ്കേതികമായി നല്ല മികവും താരത്തിനുണ്ടെന്നും ദാസ്ഗുപ്ത ചൂണ്ടിക്കാട്ടി.

അതേസമയം, പന്തിനെ ഇന്ത്യ കൈവിടരുതെന്നും പിന്തുണ തുടരണമെന്നും ദാസ്ഗുപ്ത ആവശ്യപ്പെട്ടു. ദീര്‍ഘകാലത്തേക്കു ലക്ഷ്യമിട്ട് പന്തിനെ വളര്‍ത്തിയെടുക്കണം. എങ്ങനെ അവനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിപ്പിച്ച് പോരായ്മകള്‍ നികത്താന്‍ പന്തിനെ പ്രേരിപ്പിക്കണം. വളരെ പ്രതീക്ഷയുള്ള താരമാണ് അവന്‍. അതിനൊത്ത് ഉയരാന്‍ അവന് കഴിഞ്ഞില്ലെങ്കില്‍ അതു നാണക്കേടാണെന്നും ദാസ്ഗുപ്ത വിശദമാക്കി.

rahul

ഏകദിനത്തില്‍ എന്തുകൊണ്ടാണ് രാഹുലിനെപ്പോലൊരു താരത്തെ അഞ്ചാം നമ്പറില്‍ ഇന്ത്യ കളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാവും. അത്രയും ക്ലാസുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഒന്ന് മുതല്‍ ആറു വരെയുള്ള ബാറ്റിങ് പൊസിഷനുകളില്‍ ടീമിന് ആവശ്യമുള്ള ശൈലിയില്‍ തന്റെ ബാറ്റിങ് രീതി മാറ്റാനുള്ള കഴിവ് രാഹുലിനുണ്ട്. ടി20യില്‍ വളരെ അനായാസമാണ് അദ്ദേഹം കളിക്കുന്നത്. അത്രയും കഴിവുറ്റ താരമാണ് രാഹുല്‍. ഇന്ത്യന്‍ ടീമിന്റെ നിലവിലെ ബാറ്റിങ് ലൈനപ്പ് കാണുമ്പോള്‍ രാഹുല്‍ ഉള്ളത് വളരെ നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും ദാസ്ഗുപ്ത പറഞ്ഞു.

Story first published: Monday, May 4, 2020, 15:16 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+