വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കു കീഴില്‍ സിഎസ്‌കെയില്‍ കളിച്ചു, ലങ്കയുടെ ലോകകപ്പ് താരം- ഇപ്പോള്‍ ബസ് ഡ്രൈവര്‍!

ലങ്കന്‍ താരം സുരാജ് രണ്‍ദീവാണ് ഓസ്‌ട്രേലിയയില്‍ ബസോടിക്കുന്നത്

ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും അപ്രത്യക്ഷമായാല്‍ ഒരു ക്രിക്കറ്ററുടെ എത്ര മാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണന്നു ഓര്‍മപ്പെടുത്തുകയാണ് ശ്രീലങ്കയുടെ മുന്‍ സ്പിന്നറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരവുമായിരുന്ന സുരാജ് രണ്‍ദിവ്. ക്രിക്കറ്റില്‍ നിന്നും പുറത്തായതോടെ ഉപജീവനത്തതിനായി ഓസ്‌ട്രേലിയയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ലങ്കയ്ക്കു വേണ്ടി ലോകകപ്പില്‍ വരെ കളിച്ചിട്ടുള്ള അദ്ദേഹം.

ഐപിഎല്ലിലൂടെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ മാറിമറിഞ്ഞ നിരവധി ക്രിക്കറ്റര്‍മാരെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അക്കൂട്ടത്തില്‍പ്പെടാത്ത താരങ്ങളിലൊരാളാണ് രണ്‍ദിവ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഫ്രഞ്ച് കമ്പനിയായ ട്രാന്‍സേവിനു വേണ്ടിയാണ് അദ്ദേഹം ഇപ്പോള്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്നത്.

2011ല്‍ സിഎസ്‌കെയുടെ താരം

2011ല്‍ സിഎസ്‌കെയുടെ താരം

2011ലാണ് രണ്‍ദിവ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമായത്. എംഎസ് ധോണിക്കു കീഴില്‍ അദ്ദേഹം കളിക്കുകയും ചെയ്തു. 2013ലും സിഎസ്‌കെയുടെ മഞ്ഞക്കുപ്പായതില്‍ രണ്‍ദിവുണ്ടായിരുന്നു. അന്നു 75 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം.
ലെഗ് സ്പിന്നര്‍ കൂടിയായ രണ്‍ദിവ് ശ്രീലങ്കയ്ക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുണ്ട്. 12 ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും ഏഴു ടി20കളിലുമാണ് താരം ഇറങ്ങിയത്. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പില്‍ റണ്ണറപ്പായ ശ്രീലങ്കന്‍ ടീമില്‍ അംഗം കൂടിയായിരുന്നു രണ്‍ദിവ്.

ഓസീസ് ടീമിനെ സഹായിച്ചു

ഓസീസ് ടീമിനെ സഹായിച്ചു

ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഓസീസ് താരങ്ങള്‍ക്കെതിരേ നെറ്റ് ബൗളര്‍മാരുടെ കൂട്ടത്തില്‍ രണ്‍ദിവുമുണ്ടായിരുന്നു. നാലു ടെസ്റ്റുകളുള്‍പ്പെട്ടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ അദ്ദേഹത്തിന്റെ സഹായം തേടിയത്.
മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനായി ഓസീസ് ടീം തയ്യാറെടുപ്പ് നടത്തവെയായിരുന്നു സ്പിന്‍ ബൗളിങ് നേരിടാന്‍ രണ്‍ദിവ് സഹായിച്ചത്. ഓസീസ് ടീമിനെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്യാന്‍ ക്ഷണം ലഭിച്ചപ്പോള്‍ അതു മിസ്സ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു രണ്‍ദിവ് പറഞ്ഞു.

വേറെയും താരങ്ങളുണ്ട്

വേറെയും താരങ്ങളുണ്ട്

ക്രിക്കറ്റില്‍ അവസരങ്ങള്‍ നഷ്ടമായതോയടെ മെല്‍ബണ്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഏക താരമല്ല രണ്‍ദിവ്. ഇതേ കമ്പനിക്കു വേണ്ടി തന്നെ സിംബാബ്‌വെയുടെ മുന്‍ അന്താരാഷ്ട്ര താരങ്ങളായ വാഡിങ്ടണ്‍ വയെംഗ, ചിന്താക്ക നമസ്‌തെ എന്നിവരും ജോലി ചെയ്യുന്നുണ്ട്.
2009ല്‍ ഇന്ത്യക്കെതിരേ കളിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരങ്ങളാണ് ഇരുവരും. ചിന്താക്ക സിംബാബ്‌വെയ്ക്ക് അഞ്ചു ടി20കളില്‍ കളിച്ചപ്പോള്‍ വയെംഗ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും 2005-06 കാലയളവില്‍ കളിച്ചിട്ടുണ്ട്.

Story first published: Monday, March 1, 2021, 14:05 [IST]
Other articles published on Mar 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X