For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാന് മാത്രം 'ഓടി നടന്ന്' കളിക്കണം, മല്‍സരം പലയിടത്ത്- ഒരു കാര്യത്തില്‍ ആശ്വാസം

സപ്തംബര്‍ 19നാണ് ഐപിഎല്‍ തുടങ്ങുന്നത്

ഐപിഎല്ലിന്റെ 13ാം സീസണിലെ ഫിക്‌സ്ചറിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഞായറാഴ്ച മല്‍സരക്രമം പുറത്തു വിട്ടിരുന്നു. സപ്തംബര്‍ 19ന് അബുദാബിയില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നും രാത്രി 7.30നുമാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. സീസണില്‍ ആകെയുള്ളത് 10 ഡബിള്‍ ഹെഡ്ഡറുകളാണ് (ഒരു ദിവസം രണ്ടു മല്‍സരങ്ങള്‍).

ഫിക്‌സ്ചര്‍ പരിശോധിച്ചാല്‍ ഒരു ഫ്രാഞ്ചൈസിക്കാണ് കൂടുതല്‍ പണി കിട്ടിയിരിക്കുന്നതെന്ന് വ്യക്തമാവും. അത് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനാണ്. ഇത്തവണ ഒരരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്ക് ഏറ്റവുമധികം യാത്ര ചെയ്ത് കളിക്കേണ്ട ടീം അവരാണ്. കാരണം രാജസഥാന്റെ മല്‍സരങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ മുന്നു വേദികളിലായി ചിതറിക്കിടക്കുകയാണ്.

ടീമുകളും വേദികളും

ടീമുകളും വേദികളും

ദുബായ് കേന്ദ്രീകരിച്ചാണ് രാജസ്ഥാന്‍ ടീം കളിക്കുന്നത്. പക്ഷെ സീസണിലെ 14 മല്‍സരങ്ങളില്‍ അവര്‍ക്ക് ആറെണ്ണെം മാത്രമേ 'ഹോംഗ്രൗണ്ടില്‍' ഉള്ളൂ. അഞ്ചു മല്‍സരങ്ങള്‍ അബുദാബിയിലും മൂന്നെണ്ണം ഷാര്‍ജയിലുമാണ്. മറ്റുള്ള ഏഴു ഫ്രാഞ്ചൈസികള്‍ക്കും അവരുടെ 'ഹോംഗ്രൗണ്ടില്‍' കൂടുതല്‍ മല്‍സരങ്ങള്‍ ലഭിച്ചതോടെയാണ് രാജസ്ഥാന്റെ ഷെഡ്യൂള്‍ പലയിടത്തായി ചിതറിപ്പോയത്.
അബുദാബി കേന്ദ്രീകരിച്ച് കളിക്കുന്ന മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും ഇവിടെ എട്ടു മല്‍സരങ്ങളുണ്ട്. മറ്റുള്ള ആറു ടീമുകളും ദുബായിലാണ്. അക്കൂട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എട്ടു മല്‍സരങ്ങളും ദുബായിലാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കു ഏഴു മല്‍സരങ്ങള്‍ വീതം ദുബായിലുണ്ട്.

രാജസ്ഥാന് ആശ്വസിക്കാന്‍ വകയുണ്ട്

രാജസ്ഥാന് ആശ്വസിക്കാന്‍ വകയുണ്ട്

ഒരുപാട് യാത്ര ചെയ്തു കളിക്കണമെന്ന് രാജസ്ഥാനു വെല്ലുവിളിയുയര്‍ത്തുമെങ്കിലും ഒരു കാര്യത്തില്‍ അവര്‍ക്കു ആശ്വസിക്കുകയും ചെയ്യാം. സപ്തംബര്‍ 22നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ആദ്യ മല്‍സരം. കന്നിയങ്കം വൈകിയത് അവര്‍ക്ക് ഒരു തരത്തില്‍ അനുഗ്രഹമാണ്. കാരണം അപ്പോഴേക്കും വിദേശ താരങ്ങളായ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ടോം കറെന്‍ എന്നിവര്‍ രാജസ്ഥാന്‍ ടീമില്‍ തിരിച്ചെത്തും. രാജസ്ഥാന്‍ ടീമിന്റെ നിര്‍ണായക താരങ്ങളാണ് സ്മിത്ത്, സ്റ്റോക്‌സ്, ബട്‌ലര്‍, ആര്‍ച്ചര്‍ എന്നിവര്‍.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ നിശ്ചിത ഓവര്‍ പരമ്പരയ്ക്കു ശേഷം മാത്രമേ ഇരുടീമുകളിലെയും പ്രധാന താരങ്ങള്‍ ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരുകയുള്ളൂ. മറ്റു ടീമുകളെ അപേക്ഷിച്ച് ആദ്യ മല്‍സരം വൈകുമെന്നതിനാല്‍ രാജസ്ഥാന് ഇതു ആഹ്ളാദമേകും

കൊല്‍ക്കത്തയ്ക്കും ഭാഗ്യമുണ്ട്

കൊല്‍ക്കത്തയ്ക്കും ഭാഗ്യമുണ്ട്

രാജസ്ഥാനെക്കൂടാതെ സീസണിലെ ആദ്യ മല്‍സരം വൈകിയതു കൊണ്ട് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളെ ഒപ്പം കൂട്ടാന്‍ കഴിയുന്ന മറ്റൊരു ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സാണ്. സപ്തംബര്‍ 23നാണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആറിന്റെ ആദ്യത്തെ മല്‍സരം.

ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടോം ബാന്റണ്‍, ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ കെകെആറിന്റെ താരങ്ങളാണ്. ബാന്റണിന്റെ കന്നി ഐപിഎല്‍ കൂടിയാണിത്.

ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ക്കു ഇളവുണ്ടായേക്കും

ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ക്കു ഇളവുണ്ടായേക്കും

ഐപിഎല്‍ ചട്ടമനുസരിച്ച് ടൂര്‍ണമെന്റിനായി ഇവിടെയെത്തുന്ന ഓരോ താരവും ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. ഇതിനിടെയുള്ള കൊവിഡ് ടെസ്റ്റുകളുടെയെല്ലാം ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്കു ടീമിനൊപ്പം ചേരാന്‍ കഴിയൂ.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങള്‍ ഇപ്പോള്‍ തന്നെ നിശ്ചിത ഓവര്‍ പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ ബയോ ബബ്‌ളില്‍ തുടരുന്നവരാണ്. അതുകൊണ്ടു തന്നെ ഒരു ബയോ ബബ്‌ളില്‍ നിന്നും ഐപിഎല്ലിലെ മറ്റൊരു ബയോ ബബ്‌ളിലേക്കു മാറുകയാണ് അവര്‍ ചെയ്യുന്നത്. ഇതു കണക്കിലെടുത്ത് ഇരുടീമുകളിലെയും കളിക്കാര്‍ക്കു ആറു ദിവസത്തെ ക്വാറന്റീന്‍ എന്ന ഉപാധിയില്‍ ഇളവ് വരുത്താന്‍ പ്രാദേശിക അധികാരികളുമായി ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ ചര്‍ച്ച നടത്തുന്നുണ്ട്.

കാലാവസ്ഥയും കാണികളും

കാലാവസ്ഥയും കാണികളും

ഈ മാസം അവസാനം വരെ 45 ഡിഗ്രി സെല്‍ഷ്യസായിരിക്കും യുഎഇയിലെ ഏറ്റവുമുയര്‍ന്ന താപനില. എന്നാല്‍ ഒക്ടോബറോടെ ചൂടില്‍ കുറവുണ്ടാവും, പ്രത്യേകിച്ചും ഉച്ചയ്ക്കു ശേഷവും വൈകീട്ടും.
അതേസമയം, ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയോളം ഒഴിഞ്ഞ സ്‌റ്റേഡിയങ്ങളില്‍ തന്നെയായിരിക്കും ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുക. അതിനു ശേഷം അപ്പോഴത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.

Story first published: Monday, September 7, 2020, 12:27 [IST]
Other articles published on Sep 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+