Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എല്ലാം ക്ലിയര്‍, ടീമംഗങ്ങളെ നേരില്‍ കണ്ട് ധോണി- സിഎസ്‌കെ ഗ്രൗണ്ടിലേക്ക്

ദുബായ്: ഐപിഎല്ലിനു മുമ്പ് കൂട്ട കൊവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സമയം തെളിയുന്നു. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ സിഎസ്‌കെയും പരിശീലനത്തിനു വേണ്ടി ഗ്രൗണ്ടിലിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. ടീമംഗങ്ങള്‍ പരസ്പരം കാണുന്നതിന്റെയും കുശലം പറയുന്നതിന്റെയും ചിത്രങ്ങള്‍ സിഎസ്‌കെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

1

നേരത്തേ ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ കഴിഞ്ഞ് ടീം പരിശീലനം നടത്താനിരിക്കെയായിരുന്നു സിഎസ്‌കെയില്‍ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടു പേര്‍ താരങ്ങളായിരുന്നെങ്കില്‍ മറ്റുള്ളവരെല്ലാം സപ്പോര്‍ട്ട് സ്റ്റാഫുമാരായിരുന്നു. ഇതേ തുടര്‍ന്ന് സിഎസ്‌കെ ടീമിന്റെ ക്വാറന്റീന്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. കൊവിഡ് പിടിപെട്ട 13 പേരെ 14 ദിവത്തെ ക്വാറന്റീനിലേക്കു മാറ്റുകയും ചെയ്തു.

രണ്ടാം ഘട്ട ക്വാറന്റീന് ഇടയ്ക്കു സിഎസ്‌കെയിലെ മുഴുവന്‍ പേരെയും വീണ്ടും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നാണ് ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതോടെ ടീമംഗങ്ങള്‍ക്കു പരസ്പരം കാണാന്‍ അനുവാദം ലഭിച്ചത്. ഇനി ടീമിന് ഒരുമിച്ച് പരിശീലനം നടത്തുകയും ചെയ്യാം. എന്നാല്‍ ചികില്‍സയില്‍ കഴിയുന്ന 13 പേര്‍ക്കും 14 ദിവസം കഴിഞ്ഞ് മാത്രമേ ടീമിനൊപ്പം ചേരാനാവൂ. ഇതിനിടെയുള്ള കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആവുകയും വേണം.

2

ക്യാപ്റ്റന്‍ എംഎസ് ധോണി, ഷെയ്ന്‍ വാട്‌സന്‍, മുരളി വിജയ് അടക്കമുള്ള സിഎസ്‌കെ താരങ്ങള്‍ പരസ്പരം സംസാരിക്കുന്നതിന്റെയും ഒരുമിച്ച് ഇരിക്കുന്നതിന്റെയും ചിത്രങ്ങള്‍ സിഎസ്‌കെ പുറത്തുവിട്ടിട്ടുണ്ട്. ധോണിയും വാട്‌സനും ഒരുമിച്ച് ഇരുന്ന് ലഘുക്ഷണം കഴിക്കുകയും തമാശ പങ്കിടുകയും ചെയ്യുന്നത് ചിത്രത്തില്‍ കാണാം.

കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്, ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി, ബാറ്റിങ് കോച്ച് മൈക്ക് ഹസ്സി എന്നിവരും ഭക്ഷണം കഴിക്കുന്നതിനിടെ ചര്‍ച്ച ചെയ്യുന്നതും കാണാനാവും. 14 അറേബ്യന്‍ രാത്രികള്‍ക്കു ശേഷമെന്ന തലക്കെട്ടോടെയായിരുന്നു സിഎസ്‌കെ ഈ ഫോട്ടോസ് പങ്കിട്ടത്.

രണ്ടു നിര്‍ണായക താരങ്ങളില്ലാതെയാണ് സിഎസ്‌കെ നാലാം കിരീടം ലക്ഷ്യമിട്ട് ഈ സീസണില്‍ ഇറങ്ങുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ഈ സീസണില്‍ എസ്‌കെയ്‌ക്കൊപ്പമുണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇരു താരങ്ങളുടെയും പിന്‍മാറ്റം.

Story first published: Friday, September 4, 2020, 16:32 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+