Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി മോശം ഫോമിലോ? അല്ലെന്ന് കണക്കുകള്‍!- ഇന്ത്യക്കാരില്‍ തലപ്പത്ത്

ഇന്ത്യയുടെ മുന്‍ നായകനും റണ്‍ മെഷീനുമായ വിരാട് കോലിയുടെ ബാറ്റിങ് ഫോമിനെക്കുറിച്ചാണ് എങ്ങും ചര്‍ച്ചാ വിഷയം. ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ പ്രധാന 'പ്രശ്‌നമായി' കോലിയുടെ ഫോം മാറിയിരിക്കുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം ഒരുപാട് പേര്‍ രംഗത്തു വന്നു കഴിഞ്ഞു. കോലി വൈകാതെ ഫോം വീണ്ടെടുക്കുമെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരു വിഭാഗം കോലിയെ മാറ്റി നിര്‍ത്തണമെന്നു ആവശ്യപ്പെടുന്നവരാണ്.

എന്നാല്‍ യഥാര്‍ഥത്തില്‍ കോലി ഇപ്പോള്‍ അത്രയം മോശം ഫോമിലാണോ? അല്ലെന്നാണ് ചില കണക്കുകള്‍ തെളിയിക്കുന്നത്. ഇവ എന്താണെന്നു പരിശോധിക്കാം.

1

വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ 30 മാസത്തിലേറെയായി സെഞ്ച്വറികള്‍ നേടിയിട്ടില്ലെന്നതു യാഥാര്‍ഥ്യം തന്നെയാണ്. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ സെഞ്ച്വറി. ഇതിനു ശേഷം മൂന്നക്കമെന്നത് കോലിക്കു കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
ഇപ്പോള്‍ കുറച്ചു മല്‍സരങ്ങളിലായി സെഞ്ച്വറി പോയിട്ട് ഫിഫ്റ്റി പോലുമില്ലാതെ അദ്ദേഹം പതറുന്നത് സ്ഥരം കാഴ്ചയാണ്.

2

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിരാട് കോലി തന്നെയാണ് 2020നു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററെന്നു തന്നെയാണ് ഒരു സ്റ്റാറ്റസ് നമുക്ക് കാണിച്ചുതരുന്നത്. 2020 കഴിഞ്ഞുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയിട്ടുള്ളത് കോലി തന്നെയാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

3

വിവിധ ഫോര്‍മാറ്റുകളിലുമായി 2020ന്റെ തുടക്കം മുതലുള്ള ഇന്ത്യന്‍ താരങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ളത് വിരാട് കോലിക്കാണ്. 21 ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.
കോലിക്കു പിന്നില്‍ ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലാണ് രണ്ടാംസ്ഥാനത്ത്. 19 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

4

വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ കഴിഞ്ഞാല്‍ 2020 ജനുവരി മുതല്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ്. ഇരുവരും 16 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഈ കാലയളവില്‍ നേടിയിട്ടുണ്ട്.
2020 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെടുത്ത താരവും വിരാട് കോലി തന്നെയാണ്. 2265 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ക്രിക്കറ്റില്ലെങ്കില്‍ രോഹിത് എന്തു ചെയ്യും? ഈ ജോലികള്‍ ഹിറ്റ്മാന് ബെസ്റ്റാവും

5

2020 മുതല്‍ ലോക ക്രിക്കറ്റില്‍ തന്നെ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരങ്ങളുടെ ടോപ്പ് ഫൈവിലും വിരാട് കോലിയുണ്ട്. 35 ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് തലപ്പത്ത്.
രണ്ടാം സ്ഥാനത്തു പാകിസ്താന്റെ തന്നെ വിക്കറ്റ് കീപ്പര്‍ കൂടിയായ മുഹമ്മദ് റിസ്വാനാണ്. 24 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ താരത്തിനുണ്ട്. ബംഗ്ലാദേശിന്‍െ ലിറ്റണ്‍ ദാസ്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവര്‍ 22 തവണയും ഈ നേട്ടം കുറിച്ചു.

Story first published: Sunday, July 17, 2022, 16:13 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+