ധോണി വിരമിക്കുന്നു!! അധികം വൈകില്ല... നിര്‍ത്തുക ഈ ഫോര്‍മാറ്റില്‍, സൂചന നല്‍കി ശാസ്ത്രി
മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് പുതിയ സൂചനകള്‍ നല്‍കി മുഖ്യ കോച്ച് രവി ശാസ്ത്രി. ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുന്ന ധോണി ഇനി ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യം അവ്യക്തമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടിട്ടില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ നിന്നു പിന്‍മാറിയ ധോണി തുടര്‍ന്ന് നാട്ടില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വിന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളിലും കളിച്ചിരുന്നില്ല. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല.

ഏകദിനത്തില്‍ നിന്നു വിരമിക്കുന്നു
ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രി. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ കരിയര്‍ ദൈര്‍ഘിപ്പിക്കുന്നതിനു വേണ്ടി ടെസ്റ്റില്‍ നിന്നും നേരത്തേ തന്നെ ധോണി വിരമിച്ചിരുന്നു. ഇനി ഏകദിനത്തോടും വിട പറയാനാണ് അദ്ദേഹം തയ്യാറെടുക്കുന്നതെന്നും അധികം വൈകാതെ തന്നെ ഇതുണ്ടാവുമെന്നും ശാസ്ത്രി വ്യക്തമാക്കി.

ഐപിഎല്ലിലെ പ്രകടനം
വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണി തീര്‍ച്ചയായും കളിക്കുമെന്നുറപ്പായിട്ടുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്കു ധോണിയെ പരിഗണിക്കുമെന്ന് ശാസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഭാവിയുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിച്ചിരുന്നു. ടീമിലേക്കു തിരികെ വരാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സ്വയമൊരു നീക്കമൊന്നുമുണ്ടാവില്ല. എന്നാല്‍ ഐപിഎല്ലില്‍ കസറിയാല്‍ ധോണിയെടീമിലേക്കു തിരികെ വിളിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

പരിചയസമ്പത്തും ഫോമും
അഞ്ചും ആറും പൊസിഷനുകളില്‍ ഒരു താരം കളിക്കുമ്പോള്‍ അയാളുടെ പരിചയസമ്പത്ത്, ഫോം എന്നിവ കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ധോണി തീര്‍ച്ചയായും ടി20 ലോകകപ്പില്‍ തങ്ങളുടെ പരിഗണനയിലുള്ള താരമാണ്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി താരത്തിന്റെപ്രകടനംനിരീക്ഷിക്കുമെന്നും അതിനു ശേഷം ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നുംശാസ്ത്രി വ്യക്തമാക്കി.
നിലവില്‍ ടി20 ലോകകപ്പ് ടീമിലേക്കു വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് റിഷഭ് പന്തിനെയാണ്. മലയാളി താരം സഞ്ജു സാംസണിനെ ബാക്കപ്പായി ഉള്‍പ്പെടുത്തുമോയെന്ന കാര്യം സംശയമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications