Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കളി നിര്‍ത്തണം... ആവശ്യം വിമര്‍ശകരുടേതല്ല, വീട്ടുകാരുടേത്!! ഇതാണ് കാരണം

ധോണി കളി നിര്‍ത്തണം. ആവശ്യം വിമര്‍ശകരുടേതല്ല, വീട്ടുകാരുടേത്

മുംബൈ: ലോകകപ്പില്‍ നിന്നും ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്തായ ശേഷം ഏവരുടെയും ചോദ്യം മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടെ കരിയറിലെയും അവസാനത്തേത് എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇവയോടൊന്നും ധോണി പ്രതികരിച്ചിരുന്നില്ല.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറഞ്ഞിരുന്നില്ല. തന്നോടോ, ടീമിലെ മറ്റുള്ള താരങ്ങളുമായോ ധോണി വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കിയിട്ടില്ലെന്നാണ് കോലി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ധോണി കളി മതിയാക്കണമെന്ന് വീട്ടുകാര്‍ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.

മതിയാക്കാന്‍ സമയമായി

മതിയാക്കാന്‍ സമയമായി

15 വര്‍ഷത്തിലേറെ നീണ്ട ക്രിക്കറ്റ് കരിയറിന് തീരശീലയിടാന്‍ ധോണിക്കു സമയമായിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കോച്ചായിരുന്ന കേശവ് ബാനര്‍ജി പറയുന്നത്. ഇക്കാര്യം തന്നോട് പറഞ്ഞത് ധോണിയുടെ മാതാപിതാക്കള്‍ തന്നെയാണെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.
ഞായറാഴ്ച ധോണിയുടെ വീട്ടില്‍ പോവുകയും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ധോണിക്ക് ക്രിക്കറ്റ് വിടാന്‍ സമയമായെന്നാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ അതിനായിട്ടില്ലെന്നും ഒരു വര്‍ഷം കൂടി കളിച്ച് അടുത്ത ടി20 ലോകകപ്പിനു ശേഷം വിരമിക്കുന്നതാണ് ഉചിതമെന്ന് താന്‍ അവരോടു പറഞ്ഞതായും ബാനര്‍ജി വിശദമാക്കി.

ഒരു വര്‍ഷം കൂടി കാത്തിരിക്കൂ...

ഒരു വര്‍ഷം കൂടി കാത്തിരിക്കൂ...

ഈ വലിയ വീട് നോക്കാന്‍ ആരുമില്ലെന്നും ധോണി കളി മതിയാക്കി കുടുംബത്തിനൊപ്പം ചെലഴിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ഇത്രയും വര്‍ഷം നിങ്ങള്‍ വീട് നോക്കിയില്ലേയെന്നും ഒരു വര്‍ഷം കൂടി കാത്തിരുന്നു കൂടെയെന്നുമാണ് അപ്പോള്‍ താന്‍ അവരോട് ചോദിച്ചതെന്നും ബാനര്‍ജി വ്യക്തമാക്കി.

ധോണിക്ക് വിശ്രമം നല്‍കിയേക്കും

ധോണിക്ക് വിശ്രമം നല്‍കിയേക്കും

ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ വെള്ളിയാഴ്ചയാണ് ബിസിസിഐ പ്രഖ്യാപിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ ധോണിക്കും പര്യടനത്തില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള നീക്കത്തിലാണ് ബിസിസിഐ. അതിനാല്‍ ധോണിയെ ഇനി നേരിട്ടു ടീമിലേക്കു പരിഗണിക്കാനും സാധ്യത കുറവാണ്.

Story first published: Wednesday, July 17, 2019, 14:21 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+