
രണ്ടു പരമ്പരകളില്‍ കളിച്ചില്ല
ലോകകപ്പിനു ശേഷം ഇന്ത്യ ആദ്യമായി കളിച്ചത് വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിക്കാനിരിക്കെ തന്നെ പരിഗണിക്കരുതെന്ന് ധോണി സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
ഇതിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തിയപ്പോഴും ധോണി പുറത്തു തന്നെയായിരുന്നു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നു സ്വയം പിന്‍മാറുന്നതായി അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.

ഡ്രസിങ് റൂമിലെത്തി
റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്തപ്പോള്‍ ധോണി ഡ്രസിങ് റൂമിലെത്തി ടീമംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. ലോകകപ്പിന്റെ സെമി ഫൈനലിനു ശേഷം ആദ്യമായാണ് ധോണി ടീമിന്റെ ഡ്രസിങ് റൂമിലെത്തിയത്.
ദേശീയ ടീമിലേക്കു മടങ്ങിവരുന്നതിന്റെ ഭാഗമായാണ് ധോണിയുടെ ഈ സന്ദര്‍ശനമെന്നാണ് അണിയറയിലെ സംസാരം.

പരമ്പര നടക്കും
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20, ടെസ്റ്റ് പരമ്പര നടന്നേക്കുമോയെന്ന് അനിശ്ചിതത്വം ഉണ്ടായിരുന്നു. നിരവധി ആവശ്യങ്ങളുന്നയിച്ച്് ക്യാപ്റ്റന്‍ ഷാക്വിബുല്‍ ഹസന്റെ കീഴില്‍ ബംഗ്ലാദശ് താരങ്ങള്‍ അനിശ്ചിത കാലത്തേക്കു സമരം ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ സമരം ഒത്തുതീര്‍പ്പായതോടെ ബംഗ്ലാദേശ് ടീം ഇന്ത്യയിലെത്തുമെന്ന് ഉറപ്പാവുകയായിരുന്നു.
നവംബര്‍ മൂന്നിനാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.


Click it and Unblock the Notifications