ഐപിഎല്‍ ഉപേക്ഷിച്ചാലും ധോണി കളിക്കും!! ലക്ഷ്യം ഈ ടൂര്‍ണമെന്റ്, 2007നു ശേഷം ഇതാദ്യം
റാഞ്ചി: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരനാണ് കൊവിഡ്-19 അവതാളത്തിലാക്കിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്കു തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ധോണി. എന്നാല്‍ മഹാമാരി ഇന്ത്യയെയും പിടികൂടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റിയത് അദ്ദേഹത്തിന്റെ പ്രതീകള്‍ തകിടം മറിക്കുകയായിരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ധോണിക്കു ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമായിരുന്നു. എന്നാല്‍ ഐപിഎല്‍ അനിശ്ചതത്വത്തിലായതോടെ ടീമില്‍ തിരിച്ചെത്താന്‍ മറ്റു വഴികള്‍ തേടുകയാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു.

ഐപിഎല്‍ ഉപേക്ഷിക്കപ്പെട്ടാലും ധോണി വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ നടന്നില്ലെങ്കില്‍ ഇന്ത്യയില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്നതിനെക്കുറിച്ച് ധോണി ചിന്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സെലക്ടര്‍മാര്‍ക്കു മുന്നില്‍ തന്റെ ഫോമും ഫിറ്റ്‌നസും തെളിയിക്കാന്‍ ഏതു ടൂര്‍ണമെന്റിലും കളിക്കാന്‍ ധോണിക്കു മടിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കരിയറില്‍ ഒരേയൊരു തവണ മാത്രമേ 38 കാരനായ ധോണി മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചിട്ടുള്ളൂ. 2007ലായിരുന്നു അദ്ദേഹം ജാര്‍ഖണ്ഡിനെ പ്രതിനിധീകരിച്ച് ഇറങ്ങിയത്. അന്നു നാലു മല്‍സരങ്ങളില്‍ നിന്നും 61.50 ശരാശരിയില്‍ ധോണി 123 റണ്‍സും നേടിയിരുന്നു.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ സംസ്ഥാന ടീമിനു വേണ്ടി കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ ധോണി ഇതിനകം അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അദ്ദേഹം അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം.

മുഷ്താഖ് അലി ട്രോഫിയുമായി ബന്ധപ്പെട്ട് ധോണി ക്രിക്കറ്റ് അസോസിയേഷന്റെ ഒഫീഷ്യല്‍സുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള തയ്യാറെടുപ്പെന്നോണം ലോക്ക്ഡൗണിനു മുമ്പ് അദ്ദേഹം റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ കോംപ്ലക്‌സില്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന് ഇനിയും പലതും തിരികെ നല്‍കണമെന്ന ധോണി തവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications