Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയോട് അസ്ഹറിന് പറയാനുള്ളത്, ഒരു അഭ്യര്‍ഥന മാത്രം, ഇതിന് കഴിയുമെങ്കില്‍ കളി തുടരൂ

azhar

മുംബൈ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ലോകകപ്പിനു ശേഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ പുറത്തായെങ്കിലും വിരമിക്കലിനെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന പര്യടനത്തിനുള്ള സംഘത്തില്‍ നിന്നും ധോണി സ്വയം പിന്‍മാറുകയായിരുന്നു. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

സെലക്ടര്‍മാര്‍ സംസാരിക്കണം

സെലക്ടര്‍മാര്‍ സംസാരിക്കണം

ധോണിയെപ്പോലെ വലിയൊരു താരം കളി തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ സെലക്ടര്‍മാര്‍ അദ്ദേഹവുമായി സംസാരിക്കണം. എത്ര കാലം കളിക്കാനാവുമെന്നും എങ്ങനെ കളിക്കുമെന്നുമെല്ലാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ അയാള്‍ വിരമിക്കണമെന്നും വിരമിക്കേണ്ടതില്ലെന്നും ആളുകള്‍ എഴുതിക്കൊണ്ടിരിക്കും. കാരണം ധോണിയില്‍ നിന്നും വിരമിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ വിശദീകരണങ്ങളൊന്നും വന്നിട്ടില്ലെന്നും അസ്ഹര്‍ ചൂണ്ടിക്കാട്ടി.

കളി തുടരാം

കളി തുടരാം

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനൊപ്പം നല്ല പ്രകടനം നടത്തുകയും ചെയ്താല്‍ ധോണിക്കു തുടര്‍ന്നും കളിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നു അസ്ഹര്‍ പറയുന്നു. ചിലപ്പോള്‍ വളരെയേറെ മല്‍സരങ്ങളില്‍ കളിച്ചാല്‍ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം നഷ്ടപ്പെടും.
എന്നാല്‍ ധോണിക്ക് ഇപ്പോഴും 100 ശതമാനം ക്രിക്കറ്റിനോടു താല്‍പ്പര്യമുണ്ടെങ്കില്‍ തുടര്‍ന്നും കളിക്കുകയാണ് വേണ്ടതെന്നും മുന്‍ ക്യാപ്റ്റന്‍ നിര്‍ദേശിക്കുന്നു.
ധോണി ഇപ്പോള്‍ രണ്ടു മാസത്തേക്കു ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അതിനു ശേഷം അദ്ദേഹം ഭാവി കാര്യങ്ങളെക്കുറിച്ച് പറയും. ഉചിതമായ സമയത്തു തന്നെ കൃത്യമായ തീരുമാനമെടുക്കാന്‍ ധോണിക്കാവുമെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

ധോണിയോടുള്ള അഭ്യര്‍ഥന

ധോണിയോടുള്ള അഭ്യര്‍ഥന

ധോണിയോടു തനിക്കു ഒരു അഭ്യര്‍ഥനയുണ്ടെന്നു അസ്ഹര്‍ പറഞ്ഞു. ആക്രമണോത്സുകതയോടെ തന്നെ തുടര്‍ന്നും കളിക്കണം. ഒരു പ്രായം കഴിയുമ്പോള്‍ ഏതൊരു താരത്തിന്റെയും പ്രവര്‍ത്തികള്‍ക്കു വേഗം കുറയും. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ അങ്ങനെയാണെന്നു തോന്നുന്നില്ല.
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ധോണിക്കു കളി തുടരാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യക്കു ഏറെ ഗുണം ചെയ്യുമെന്നും അസ്ഹര്‍ വിശദീകരിക്കുന്നു.

റായുഡുവിനെ തഴഞ്ഞത് തെറ്റ്

റായുഡുവിനെ തഴഞ്ഞത് തെറ്റ്

ലോകകപ്പിനുള്ള ടീമില്‍ നിന്നും റിസര്‍വ് ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയത് തെറ്റായിപ്പോയെന്ന് അസ്ഹര്‍ വ്യക്തമാക്കി. പകരക്കാന്‍ ആവശ്യമുള്ളപ്പോള്‍ സ്റ്റാന്‍ഡ് ബൈ ആയി ഉള്‍പ്പെടുത്തിയ താരത്തെ തീര്‍ച്ചയായും പരിഗണിച്ചേ തീരൂ. ക്യാപ്റ്റന്റെയും കോച്ചിന്റെയും ആവശ്യം നിരസിക്കാനുള്ള അധികാരം സെലക്ടര്‍ക്കുണ്ട്. താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ചില താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ സെലക്ടര്‍മാര്‍ അത് തള്ളുകയായിരുന്നു.
വിരാട് കോലിയുടെയും കോച്ച് രവി ശാസ്ത്രിയുടെയും ആവശ്യം തങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്ന മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വിശദീകരണത്തോട് യോജിക്കുന്നില്ലെന്നും അസ്ഹര്‍ തുറന്നടിച്ചു.

Story first published: Tuesday, July 23, 2019, 11:04 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+