Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐ കരാറില്ല... ടി20 ലോകകപ്പില്‍ ഇനി ധോണിക്കു കളിക്കാനാവുമോ? ഇതാണ് ഉത്തരം

Is MS Dhoni Eligible To Play The T20 World Cup After The Contract Snub? | Oneindia Malayalam

ദില്ലി: ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ കഴിഞ്ഞ ദിവസം ബിസിസിഐ മുഖ്യ കരാറില്‍ നിന്നും പുറത്താക്കിയത്. ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ധോണിയെ ബിസിസിഐ കരാറില്‍ നീക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ തോറ്റു പുറത്തായ ശേഷം അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല.

ടീമില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയായിരുന്നു എംഎസ്ഡി. മുഖ്യ കരാറില്‍ നിന്നു നീക്കിയതോടെ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാനുള്ള അര്‍ഹത ധോണിക്കുണ്ടോയെന്നതാണ് ആരാധകരെ കുഴക്കുന്ന ചോദ്യം.

തീര്‍ച്ചയായും കളിക്കാം

തീര്‍ച്ചയായും കളിക്കാം

ബിസിസിഐയുടെ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും ധോണിക്കു ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാമെന്നതാണ് യാഥാര്‍ഥ്യം. ടീമിലുള്‍പ്പെടുത്താന്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും തീരുമാനിച്ചാല്‍ ധോണിയെയും ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ കാണാനാവും.
ബിസിസിഐയുടെ കരാറില്‍പ്പെടാത്ത ഏതു താരത്തിനും ടീമിനു വേണ്ടി കളിക്കാനുള്ള അര്‍ഹതയുണ്ടെന്നാണ് നിയമം. ധോണിയുടെ കാര്യത്തിലും ഇതില്‍ വ്യത്യാസമില്ല.

കരാര്‍ എങ്ങനെ?

കരാര്‍ എങ്ങനെ?

കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സിന്റെയും വരാനിരിക്കുന്ന വര്‍ഷം താരത്തിനു ദേശീയ ടീമിലുള്ള റോളിന്റെയും അടിസ്ഥാനത്തിലാണ് ദേശീയ സെലക്ടര്‍മാര്‍ ഒരു കളിക്കാരനെ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. കരാറിനു പുറത്തു നിന്നുള്ള ഏതെങ്കിലുമൊരു താരം ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അയാള്‍ ഗ്രേഡ് സി കരാറിനു അര്‍ഹനാണ്. നിലവിലെ കരാര്‍ 2019 ഒക്ടോബര്‍ മുതല്‍ 2020 സപ്തംബര്‍ വരെയാണ്.

ചുരുങ്ങിയത് രണ്ടു മല്‍സരങ്ങള്‍

ചുരുങ്ങിയത് രണ്ടു മല്‍സരങ്ങള്‍

ബിസിസിഐയുടെ സി ഗ്രേഡ് കരാറില്‍ ഒരു താരം ഉള്‍പ്പെടണമെങ്കില്‍ അയാള്‍ ചുരുങ്ങിയത് രണ്ടു മല്‍സരങ്ങളെങ്കിലും ഇന്ത്യക്കു വേണ്ടി കളിച്ചിരിക്കണം. ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ ഇനി ധോണിക്കു മുന്നിലുള്ള ഏക വഴി വരാനിരിക്കുന്ന ഐപിഎല്ലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ടി20 ലോകകപ്പ് ടീമിലേക്കു അദ്ദേഹം പരിഗണിക്കപ്പെടാന്‍ സാധ്യതയേറെയാണ്. കോച്ച് രവി ശാസ്ത്രി നേരത്തേ ഇതേക്കുറിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു.

ധോണി വിരമിക്കുമെന്ന് ശാസ്ത്രി

ധോണി വിരമിക്കുമെന്ന് ശാസ്ത്രി

ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ബിസിസിഐയ്‌ക്കോ ടീം മാനേജ്‌മെന്റിനോ ഇപ്പോഴും കൃത്യമായ ധാരണയില്ലെന്നതാണ് യാഥാര്‍ഥ്യം. അതേസമയം, ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ തന്നെ വിരമിക്കുമെന്ന്് അടുത്തിടെ കോച്ച് രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Friday, January 17, 2020, 15:03 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+