Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കയിലേക്കു ഇന്ത്യ ഒരുങ്ങിത്തന്നെ- കോച്ചായി ദ്രാവിഡെത്തും! അണിയറയില്‍ കിടിലന്‍ ടീം

ഒരേ സമയത്തു രണ്ടു ദേശീയ ടീമുകളെ അണിനിരത്താന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ടെസ്റ്റ് പരമ്പരയും കളിക്കുന്ന അതേ സമയത്തു തന്നെയായിരിക്കും മറ്റൊരു ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകളില്‍ കളിക്കുക. ടി20, ഏകദിന പരമ്പരകള്‍ കളിക്കാനാണ് ഇന്ത്യന്‍ സംഘം ലങ്കയിലേക്കു വിമാനം കയറുക.

Rahul Dravid Could Coach Team India

നിശ്ചിത ഓവര്‍ ടീം സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളെ ഉള്‍പ്പെടുത്തിയ പുതിയൊരു ഇന്ത്യന്‍ സംഘത്തെ സെലക്ഷന്‍ കമ്മിറ്റി വൈകാതെ തിരഞ്ഞെടുക്കും. ഈ ടീമിനെ ആര് പരിശീലിപ്പിക്കുമെന്നതിനെക്കുറിച്ച് ചില സൂചനകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

 ദ്രാവിഡ് കോച്ചായേക്കും

ദ്രാവിഡ് കോച്ചായേക്കും

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും അണ്ടര്‍ 19 ടീമിന്റെ മുന്‍ കോച്ചുമായ രാഹുല്‍ ദ്രാവിഡായിരിക്കും ലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തെ പരിശീലിപ്പിക്കുകയെന്നാണ് വിവരം. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ (എന്‍സിഎ) ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണ് ദ്രാവിഡ്. എന്‍സിഎയിലെ കോച്ചിങ് സ്റ്റാഫുമാരും ദ്രാവിഡിനൊപ്പം ഇന്ത്യന്‍ ടീമിനെ തയ്യാറാക്കാന്‍ ലങ്കയിലേക്കു തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ബിസിസിഐ ഇനിയും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ശാസ്ത്രിയും സംഘവും ഇംഗ്ലണ്ടില്‍

ശാസ്ത്രിയും സംഘവും ഇംഗ്ലണ്ടില്‍

ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ബാറ്റിങ് കോച്ച് എന്നിവരെല്ലാം ടീമിനൊപ്പം ഇതേ സമയത്തു ഇംഗഗ്ലണ്ടിലായിരിക്കും. ഇതോടെയാണ് ലങ്കയിലേക്കു തിരിക്കുന്ന ടീമിന് പുതിയ പരിശീലകസംഘത്തെ ബിസിസിഐ നിയമിക്കാനൊരുങ്ങുന്നത്. നേരത്തേ കോച്ചെന്ന നിലയില്‍ അനുഭവസമ്പത്തുള്ള ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യന്‍ എ ടീമുകളെ പരിശീലിപ്പിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷായ്ക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പരിശീലകന്‍ ദ്രാവിഡായിരുന്നു.
അടുത്ത മാസം ആദ്യം വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും. ജൂണ്‍ 18 മുതലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. അതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

 ശക്തമായ ടീം

ശക്തമായ ടീം

വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെടെ മുന്‍നിര താരങ്ങള്‍ ലഭ്യമല്ലെങ്കിലും ശക്തമായ ടീമിനെയായിരിക്കും ലങ്കയിലേക്കു ഇന്ത്യ അയക്കുക. പരിചയ സമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ടീമിന്റെ ക്യാപ്റ്റനെന്നാണ് സൂചന. പൃഥ്വി ഷായെയും നായകസ്ഥാനത്തേക്കു പരിഗണിക്കാനിടയുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി എന്നിവരെല്ലാം ടീമിന്റെ ഭാഗമായേക്കും. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരില്‍ ചിലര്‍ക്കും അരങ്ങേറാന്‍ വഴിയൊരുങ്ങിയേക്കും.

ജൂലൈ അഞ്ചിന് ലങ്കയിലെത്തും

ജൂലൈ അഞ്ചിന് ലങ്കയിലെത്തും

ജൂലൈ അഞ്ചിനായിരിക്കും ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തുകയെന്നാണ് ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 13, 16, 19 തിയ്യതികളിലായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലായിരിക്കും ഇന്ത്യ ഇവിടെ ആദ്യം കളിക്കുക. തുടര്‍ന്നായിരിക്കും മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര നടക്കുക. ജൂലൈ 22, 24, 27 തിയ്യതികളിലായിരിക്കും ഈ മല്‍സരങ്ങള്‍. മുഴുവന്‍ മല്‍സരങ്ങളും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Tuesday, May 11, 2021, 12:02 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+