Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യയോ, കിവീസോ? ക്ലാര്‍ക്കിന്റെ പ്രവചനം ഇങ്ങനെ... അവര്‍ എത്തും ഉറപ്പ്

മാഞ്ചസ്റ്റര്‍: ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമെന്ന് ഏവരും വിശേഷിപ്പിക്കുന്ന ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പ്രാഥമിക റൗണ്ടില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നു. വിരാട് കോലിക്കും കപ്പിനുമിടയില്‍ ഇനി രണ്ടു മല്‍സരങ്ങളുടെ ദൂരം മാത്രം.

പ്രാഥമിക റൗണ്ടില്‍ മുഖാംമുഖം വരേണ്ടിയിരുന്ന മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടെങ്കിലും സെമിയില്‍ ന്യൂസിലാന്‍ഡിനെ മറികടക്കാന്‍ ഇന്ത്യക്കു കഴിയുമെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ- കിവീസ് സെമിയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക്.

ഇന്ത്യ തന്നെ ജയിക്കും

ഇന്ത്യ തന്നെ ജയിക്കും

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ തന്നെ ജയിക്കുമെന്നാണ് ക്ലാര്‍ക്കിന്റെ പ്രവചനം. ഇക്കാര്യം ഏതൊരാള്‍ക്കും കൂടുതല്‍ ആലോചിക്കാതെ തന്നെ പറയാന്‍ സാധിക്കും. ഇന്ത്യ തീര്‍ച്ചയായും ഫൈനലിലുണ്ടാവും. എന്നാല്‍ താനൊരു ഇന്ത്യന്‍ താരമായിരുന്നെങ്കില്‍ ഇങ്ങനെ ചിന്തിക്കില്ല. താന്‍ വിരാട് കോലി ആയിരുന്നാലും ഇങ്ങനെയാവില്ല ചിന്തിക്കുക.
പക്ഷെ പുറത്തു നിന്നു നോക്കുമ്പോള്‍ ഇന്ത്യ ഫൈനലിലുണ്ടാവുമെന്ന് ഉറപ്പിക്കാം. അവിശ്വസനീയ പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ഫൈനലിലേക്ക് ഒരു ചുവട് വച്ചു കഴിഞ്ഞെന്നാണ് തന്റെ അഭിപ്രായമെന്നും ക്ലാര്‍ക്ക് വിശദമാക്കി.

അനായാസ ജയം പ്രതീക്ഷിക്കേണ്ട

അനായാസ ജയം പ്രതീക്ഷിക്കേണ്ട

സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ എളുപ്പത്തില്‍ ജയിച്ച് ഫൈനലില്‍ കടക്കാമെന്ന് ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ക്ലാര്‍ക്ക് പറഞ്ഞു. സ്ഥിരതയാര്‍ന്ന, കരുത്തുറ്റ പ്രകടനം തന്നെ ഇന്ത്യക്കു കാഴ്ചവയ്‌ക്കേണ്ടിവരും. ടൂര്‍ണമന്റിലെ മുന്‍ മല്‍സരങ്ങളിലെല്ലാം ഇതു കണ്ടതാണ്.
അവസാനത്തെ ചില മല്‍സരങ്ങളിലെ മോശം പ്രകടനങ്ങള്‍ ന്യൂസിലാന്‍ഡിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുമായുള്ള മല്‍സരം അവര്‍ക്ക് കൂടുതല്‍ കടുപ്പമാവുകയെന്നും മുന്‍ ഓസീസ് നായകന്‍ ചൂണ്ടിക്കാട്ടി

രോഹിത്തിനെ പ്രശംസിച്ചു

രോഹിത്തിനെ പ്രശംസിച്ചു

അഞ്ചു സെഞ്ച്വറികള്‍ അടിച്ചുകൂട്ടി ലോക റെക്കോര്‍ഡ് സ്ഥാപിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ ക്ലാര്‍ക്ക് പുകഴ്ത്തി. ഒരു ബൗളര്‍ക്കും രോഹിത്തിനെ തടയാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇന്ത്യയുടെ തുറുപ്പുചീട്ട് അദ്ദേഹമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.
രോഹിത് ഇപ്പോള്‍ മറ്റൊരു തലത്തിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ബാറ്റിങ് ജീനിയസായി അദ്ദേഹം മാറിക്കഴിഞ്ഞു. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും രോഹിത്താണെന്നു ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

Story first published: Tuesday, July 9, 2019, 11:53 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+